ഏപ്രിൽ 10 വരാനിരിക്കുന്ന രക്ഷകൻ അന്ന് വരുമോ ? കൂട്ടുസഹോദരനോട് ക്ഷമിക്കാത്തവരുടെ ഐക്യപ്രാർത്ഥന

ഏപ്രിൽ 10 വരാനിരിക്കുന്ന രക്ഷകൻ അന്ന് വരുമോ ? കൂട്ടുസഹോദരനോട് ക്ഷമിക്കാത്തവരുടെ ഐക്യപ്രാർത്ഥന
April 04 06:59 2018 Print This Article

മലയാളീ പെന്തക്കോസ്തൽ സമൂഹത്തിനിടയിൽ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമാകുകയും ചെയ്യപ്പെടുന്ന ഒരു ദിനമാണ് 2018  ഏപ്രിൽ 10 

കാലാകാലങ്ങളായി പലതരത്തിലുള്ള പീഡകളിൽ കൂടി സഭ കടന്നു പോയിട്ടുണ്ട് പെന്തക്കോസ്തിന്റെ ശക്തിയും വളർച്ചയും അവർ അനുഭവിച്ച പീഡകളിൽ നിന്നും ആർജ്ജിച്ച ദൈവ കൃപയിൽ ആയിരുന്നു എന്നത് സത്യം .

പഴയനിയമപുസ്തകങ്ങളിലും,പുതിയനിയമത്തിലും പ്രാർത്ഥനക്കു ആഹ്വാനം നാം കാണുന്നു . എപ്പോഴൊക്കെ രാജ്യത്തിന് നേരെ ഭീഷണിയും ,നാശവും വരുന്നു എന്ന് അഭിഷക്തന്മാരിൽക്കൂടി അറിഞ്ഞപ്പോഴോക്കെ രാജാവുൾപ്പെടെ കുഞ്ഞു കുട്ടി അബാലവൃദ്ധം, വെള്ളം പോലും കുടിക്കാതെ രട്ടിലും വെണ്ണീറിലും  കിടന്നു ഉപവസിക്കുകയും, തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. തന്റെ ജനത്തിന്റെ അനുതാപം കണ്ടും പാപത്തെ ഉപേക്ഷിച്ചു എന്നും കണ്ടപ്പോൾ അനർത്ഥങ്ങളെ ദൈവം മാറ്റിക്കളഞ്ഞു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു 
അനർത്ഥങ്ങൾ മുന്നിൽ കണ്ടു ദൈവജനം പ്രാർത്ഥിച്ചിരുന്നു,ദേശത്തിനു വേണ്ടി ജനം ഇടുവിൽ നിന്ന് പ്രാർത്ഥിച്ചു. അത് പൂർണ്ണമനസോടെ നമ്മുക്ക് അനുകരിക്കാവുന്ന മാതൃകയാണ്. എന്നാൽ ഇനി  സംഭവിക്കാൻ പോകുന്ന ഏപ്രിൽ പത്തു  തിരുവല്ലയിലെ  സംയുക്ത പ്രാര്‍ത്ഥനയില്‍ നാം  എന്ത് പ്രതിക്ഷിക്കുന്നു??

വരുന്ന  10 )ം തിയതി   തിരുവല്ലയില്‍ നടക്കുന്ന  സംയുക്ത പ്രാര്‍ത്ഥനയെക്കുറിച്ച് നാം പഠിക്കേണ്ടത് വളരെ ആവശ്യമാണ് .വളരെ  ആർഭാടപരമായി അത് നടത്തുമ്പോൾ എന്താണ്  അതില്‍ നിന്ന്  നമുക്ക് പ്രതിക്ഷിക്കാന്‍ വകയുള്ളത്‌. പ്രാര്‍ത്ഥന എപ്പോഴും നമ്മുക്കു  ശക്തി പകര്‍ന്നു  തരുന്നു.  ചങ്ങലകളെ  പൊട്ടിക്കുവാന്‍, തടസ്സങ്ങളെ മാറ്റുവാന്‍  നമ്മുടെ പ്രാര്‍ത്ഥനക്ക്  കഴിയും. കര്‍ത്താവിന്റെ ശിഷ്യന്മാര്‍  പ്രാര്‍ത്ഥിച്ചു,ദൈവ പ്രവർത്തി  വെളിപ്പെടുത്തിയതായി കാണുവാന്‍ സാധിക്കുന്നു അത്തരത്തിലൊരു  പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍   ഏലിയാവിനെപ്പോലയും  കർത്താവിന്റെ ശിഷ്യന്മാരെപ്പോലയും ഉള്ള  വിശുദ്ധര്‍ ഈ നാളുകളില്‍ ഉണ്ടാകണം. വിശുദ്ധരായ  ജനങ്ങള്‍  ദൈവത്തോട് ചോദിച്ചത്  ദൈവം അവര്‍ക്ക്   നല്‍കി കൊടുത്തു എന്നും  കാണുന്നു. എന്നാല്‍ അന്ന് അതിനു  ഒരു ഉദ്ദേശം  ഉണ്ടായിരുന്നു  ദൈവപ്രവർത്തിക്കുവേണ്ടി  ജനം  ഉണർന്നിരുന്നു.ഇപ്പോള്‍ വര്‍ദ്ധിച്ചു  വരുന്ന  രാഷ്ടിയ സാഹചര്യങ്ങളില്‍ വലിയ ഒരു മാറ്റം വരേണ്ടത് ആവിശ്യമാണ്.  വോട്ട് വാങ്ങി അധികാരത്തില്‍  വരുന്ന ജനപ്രതിനികള്‍ ജനത്തിനു ഒന്നും ചെയ്യുന്നില്ല, മാത്രമല്ല അവരെ  ദ്രോഹിക്കുവാന്‍  പുതിയ സാഹചര്യങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ചു  കൊണ്ടിരിക്കുന്നു.   ഈ അവസ്ഥയില്‍ നാം ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നല്ലതാണ്.  അസാദ്ധ്യമായീ  ദൈവത്തിനു ഒന്നും ഇല്ല. ദൈവം പ്രവര്‍ത്തിക്കുന്ന ദൈവമാണ്.    എന്നാല്‍  അത് ഈ  രൂപത്തില്‍ ആകേണ്ടത് ആവശ്യമായിരുന്നോ എന്ന് നാം ചിന്തിക്കേണ്ടതാണ്

1 – ഇത്രയും ആഡംബരങ്ങള്‍  ഇന്ന്  നാമിതിന് കാണിക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നോ? ഇതിനെ വിജയമാക്കാൻ കാട്ടികൂട്ടുന്ന തട്ടിപ്പുകൾ അവയുടെ പിന്നിലെ  കുട്ടിയുടെ ലക്ഷ്യങ്ങൾ എന്താണ് ?

2 – ഇതു മറ്റുള്ളവരുടെ മുമ്പില്‍   പരിഹാസത്തിനു കാരണം ആകില്ലേ? ഒരിക്കലെങ്കിലും ഈ സംഘാടകർ അത് ചിന്തിച്ചോ ?

ഇത്തരത്തിൽ ഒരു പ്രാർത്ഥന ദിനത്തിനായി പ്രമോഷണൽ മീറ്റിംഗ് എന്ന  കോമാളിത്തരം എന്തിനു ? അതിനും ചെലവ് ഇല്ലായിരുന്നോ ?

കുട്ടിക്കും കൂട്ടുകാർക്കും മീറ്റിംഗ് നടത്തി പരചയിക്കാനുള്ള വേദിയായിരുന്നോ ഈ പ്രമോ ?

ഒരു ദിവസത്തെ പ്രാർത്ഥന ദിനത്തിന് ലോകത്തു എവിടെയെങ്കിലും പ്രമോഷണൽ മീറ്റിംഗ് നടത്തി കേട്ടിട്ടില്ല, എന്നാൽ ആ ദിവസം എങ്കിലും എന്തുകൊണ്ട് കുത്തിയിരുന്ന് പ്രാർത്ഥിക്കാൻ ശ്രമിച്ചില്ല ?അന്നേരവും കുട്ടിയുടേയും കൂട്ടു പട്ടാളങ്ങളുടേയും ഷോഓഫ്‌ നടത്തി.

3 – ഇത് ഒരു  വെല്ലുവിളിപോലെ എറ്റെടുക്കുമ്പോൾ  ദൈവ പ്രവര്‍ത്തി വെളിപ്പെടുത്തുവാൻ   ഈ സംഘാടകാരില്‍   ആര്‍ക്കെങ്കിലും  വിശ്വാസവും  വിശുദ്ധിയും ഉണ്ടോ? 

4 – കടന്നു വരുന്നവര്‍ക്ക്   ആഹാരം കഴിക്കുവാനുള്ള  സമയം  മാത്രമല്ലേ   ലഭിക്കുന്നത് അതിനിടയില്‍ എവിടെ പ്രാർത്ഥിക്കുവാന്‍ സമയം? 

5 – ഇതിന്റെ വരവ് – ചിലവ് കണക്കുകള്‍ കാണിക്കുവാന്‍   ഒരു  പൊതുവായ കമ്മിറ്റി ഉണ്ടോ?

6 – പാസ്റ്റേഴ്‌സിന്റെ പൊതുവായ ശ്രദ്ധക്ക്, ഈ മീറ്റിംഗില്‍ കടന്നു വരുന്ന മറ്റു സഭയിലെ നല്ല വിശ്വാസികളെ  ചൂണ്ടയിട്ടു പിടിക്കാന്‍ സകല തന്ത്രങ്ങളും ഒരുക്കി ചില പൂവക്കാലക്കാർ കാത്തിരിപ്പുണ്ട്  …

7 – പാസ്റ്റേഴ്‌സ് വളരെ ശ്രദ്ധയോട് നിങ്ങളുടെ വിശ്വാസികളെ സൂക്ഷിക്കുക 

8 – പൂവക്കാലയുടെ   മറ്റു പലരുടേയും മോഷ്ടിക്കപ്പെട്ട ആടുകൾ ആണ് എന്നത് മറക്കേണ്ട  ചില സഭകള്‍ തകര്‍ത്തിട്ടുണ്ട്    അത് കൊണ്ട്   വളരെ സൂക്ഷിക്കുക.പൂവക്കാലയുടെ   ഇപ്പോഴുള്ള  വിശ്വാസികള്‍  വന്ന സഭയില്‍  പോയാല്‍  ശുന്യമാകുന്ന   അവസ്ഥയാണ്  പൂവക്കാലയുടെ സഭക്കുള്ളത്. 

9 – ലക്ഷക്കണക്കിന്  രൂപ ചിലവാക്കി എന്തിനു ഈ പ്രഹസനം ? ഈ പ്രാര്‍ത്ഥന  നടത്തുന്നത്തിനു പകരം, അതതു  സഭയില്‍   എല്ലാവരും കൂടി തിരുമാനിച്ചു പ്രാർത്ഥിക്കാമായിരുന്നില്ലേ ? 

10 – അല്ലങ്കില്‍ കന്യാകുമാരി മുതല്‍ കാസർഗോഡ് വരെയുള്ളവരെ  ഒരുമിച്ചുകൂട്ടി  തലസ്ഥാന  നഗരിയില്‍  ഒരു ശക്തി  പ്രകടനം നടത്താമായിരുന്നല്ലോ? നമ്മുടെ  ശക്തി അവര്‍ മനസിലാക്കുമായിരുന്നില്ലേ ? 

11 – ഇവിടെ പ്രാര്‍ത്ഥിക്കാന്‍ എപ്പോഴാണ് സമയം? വിശ്രമിക്കാനും കഴിക്കാനും അല്ലെ സമയമുള്ളൂ .   അങ്ങനെയെങ്കിൽ ഇത് നടത്തുന്നതിന്റെ പിന്നിലെ  ചേതോവികാരം എന്താണ് ? 

12 – ഈ സാഹചര്യത്തില്‍  നാം  എങ്ങനെ    പ്രാര്‍ത്ഥന ലാവിഷായീ നടത്തേണ്ട   ആവിശ്യം ഉണ്ടായിരുന്നോ? യഥാർത്ഥത്തില്‍ അവിടെ പ്രാർത്ഥിക്കുവാൻ ആര്‍ക്കും അന്ന് സമയം  ലഭിക്കുകയില്ല

13 – പൂവക്കാല നടത്തിയ എല്ലാ പ്രാര്‍ത്ഥന മീറ്റിങ്ങുകള്‍ക്കും  അടുത്തുള്ള മിക്ക  ദൈവദാസന്മാര്‍ക്ക് ചില തകർച്ചകളും  നേരിട്ടിട്ടുണ്ട്, അതു പൂവക്കാലയും   വരുന്നവരും  നന്നായീ മനസ്സിലാക്കണം  

14 – രണ്ടര ലക്ഷം രൂപ  വാടക മുടക്കി ഒരു ദിവസത്തേക്ക്     മുന്‍സിപ്പല്‍ സ്റ്റേഡിയം വാടകക്ക്  എടുത്തു, 10 ലക്ഷം മുടക്കി പന്തൽ ഇട്ട് …. അങ്ങനെ 45  ലക്ഷം  ചിലവഴിച്ചു. മാധൃമങ്ങളുടെ  മുമ്പില്‍ പ്രാര്‍ത്ഥിച്ചു  തീ  ഇറക്കാന്‍ സാധിക്കുന്ന ഏതു വിശുദ്ധനാണ്  ഇപ്പോള്‍  ഈ പെന്തക്കൊസ്ത് പ്രസ്ഥാനത്തില്‍ ഉള്ളത്? ഇവരിൽ ആരാണ് ഏലീയാവിനെപ്പോലെ പ്രാർത്ഥനാ മനുഷ്യൻ 

 ഇപ്പോള്‍ പെന്തക്കോസ്തുകരുടെ വിചാരം അവര്‍ നടത്തുന്ന ഐക്യപ്രാര്‍ത്ഥന  ആണ് പെന്തക്കോസ്തുകാരുടെ  മാതൃക എന്നാണ്, എന്നാല്‍  അന്ന് ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഈ ഐക്യ പ്രാർത്ഥന അനുതാപത്തിന്റെയോ, തെറ്റ് തിരുത്തലിന്റെയോ ,ഏറ്റുപറച്ചിലിന്റെയോ ആണോ ? സ്വന്തം കൂട്ടുസഹോദരനോട് കൈപ്പും ,പകയും മനസ്സിൽ കൊണ്ട് നടന്നു, വ്യാജ ക്കേസുകൾ ഉണ്ടാക്കി, ഭീഷണിയുമായി നടക്കുന്നവർക്ക് ഇത് നടത്തുവാൻ എന്താണ് മാനദണ്ഡം. അവർ ദൈവത്തോട് നിരപ്പ് പ്രാപിച്ചോളും എന്ന് പറയുന്നവർ അറിയണം. സഹോദരന് തന്നോട് എന്തെകിലും ഉണ്ട് എന്ന് തോന്നിയാൽപ്പോലും നിരപ്പ് പ്രാപിക്കാതെ പ്രാർത്ഥിക്കാൻ വചനം പഠിപ്പിക്കുന്നുല്ല. അന്നങ്ങനെയെങ്കിൽ ഇവിടെ നടക്കാൻ പോകുന്ന ഐക്യപ്രാർത്ഥന എന്തിനു വേണ്ടിയാണു ?

ആഗ്രഹം നല്ലതാണു എങ്കിലും അനുതാപവും, മനസാന്തരവും ഇല്ലാതെ ഇത്തരത്തിൽ ഒരു പ്രഹസനം ആവശ്യമോ ? ഇതുവായിച്ചു പരിഹസിക്കുന്നതിനു മുമ്പ് വചനം കൂടി വായിച്ചിരിക്കണം. പ്രാർത്ഥനക്കുള്ള ആഹ്വനം ഏങ്ങനെ നമ്മുടെ പിതാക്കന്മാർ ചെയ്തിരുന്നു. നിശ്ചയമായി  ഒരു സ്ഥലം ആവശ്യമാണ് അതിൽ തെറ്റില്ല. പക്ഷേ ലക്ഷങ്ങൾ മുടക്കി ഡെക്കറേഷൻ വേണോ ?

പൂവക്കാല എന്തോ വലുത് ചെയ്തു എന്ന് കാണിച്ചു അടുത്ത തിരഞ്ഞെടുപ്പിന്‍  മത്സരിക്കാൻ ആണന്നു ചിലര്‍ പറയുന്നെങ്കിലും പടയാളി അത് വിശ്വസിക്കുന്നില്ല    

യുദാസ് ചോദിച്ച ചോദ്യം ഇപ്പോൾ ഇവിടെ പ്രശസ്തമായികുന്നു  ‘ ഈ പണം മറ്റു  പലര്‍ക്കും ജീവന്‍ നിലനിർത്താന്‍  ഉപയോഗിക്കാമായിരുന്നു.   ഐപിസിയിലെ ഒരു ദൈവദാസന്‍  അങ്ങ് ഡല്‍ഹിയില്‍ കാല്‍ മുറിച്ചു കളയുവാന്‍ പരുവത്തില്‍ കിടക്കുന്നു.  ആ ന്യൂസ്‌ ഓര്‍പാട് പേര്‍  ഷെയര്‍ ചെയ്തല്ലോ?   ഈ മാമാങ്കത്തിന് കൊടുത്ത ആരെങ്കിലും ആ ദൈവദാസനെ  സഹായിച്ചോ? മറ്റു എന്തെല്ലാം കാര്യങ്ങള്‍ മുന്നില്‍ കിടക്കുമ്പോൾ അതെല്ലാം മറന്നു  നിങ്ങളുടെ സ്വയം  വളരുവാന്‍ വഴിയൊരുക്കുന്നു. എവിടെയാണ് നിങ്ങള്‍ പരിശുദ്ധന്‍മ്മാര്‍  ആയിത്തീർന്നത്  ? 

പ്രാർത്ഥനയെകുറിച്ചു കര്‍ത്താവു പഠിപ്പിച്ചത്  ജേക്കബ് ജോണിനും കുട്ടിക്കും മനസിലായിട്ടില്ലന്നുണ്ടോ?നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അറയില്‍ കടന്നു വാതിലടച്ചു നിങ്ങളുടെ പിതാവിനോട് അപേക്ഷിപ്പിന്‍  കര്‍ത്താവു  പറഞ്ഞതും പഠിപ്പിച്ചതും ആയ കാര്യത്തില്‍ നിന്ന്  എത്ര വികലവും  വിദൂരമായ  ചിന്തകളാണ്  നിങ്ങളുടേത്?  കര്‍ത്താവിന്റേത്    രഹസ്യത്തിൽ  ആയിരുന്നു അപ്പോള്‍ പിന്നെ ഡല്‍ഹിയില്‍  BJP  ക്കാർ നടത്തിയ യാഗത്തേപ്പോലെ  ആയിത്തിരണമായിരുന്നോ?   ഈ പ്രാര്‍ത്ഥന തീരുമാനിക്കുന്നതിന്  മുമ്പ്  കുട്ടിക്ക് പ്രാർത്ഥനയെക്കുറിച്ച് അറിവുള്ളവരോട്  ചോദിച്ചു മനസിലാക്കാമായിരുന്നു.  

പ്രാര്‍ത്ഥന ആത്മിയയുദ്ധമാണ്. അത് രഹസ്യത്തില്‍ ആണ് ചെയ്യേണ്ടത്, രഹസ്യത്തില്‍ പിതാവിനോട്  സംസാരിക്കുമ്പോൾ    പരസ്യമായീ നമുക്ക്  മറുപടി തരുന്നു. പുതിയ നിയമത്തില്‍ അതാണ് കാണുവാന്‍ സാധിക്കുന്നത്‌. അവിടെ കൂടി വരുന്നത്  ദൈവമക്കളും  ദൈവദാസന്മാരും  മത്രമായിരിക്കുകയില്ല എന്ന് ഇപ്പോഴും  ഓര്‍ത്താല്‍ നന്ന്.  ബലം കാണിക്കാനായിരുന്നെങ്കില്‍    മദ്ധ്യ തിരുവിതാംകൂറില്‍  പെന്തക്കോസ്ത് വിശ്വാസികളുടെ ഇടയില്‍ ഇത് നടത്താതെ അങ്ങ്  കാസർഗോഡില്‍ ഏറ്റവും  വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ഥലത്തു നിന്ന് തുടങ്ങാമയിരുന്നില്ലേ ?
സോഷ്യൽ മീഡിയയിൽ ചിലർ എങ്കിലും ഇതിനെ വിമർശിച്ചു ശരിയാണ് ? അവരുടെ വിമർശനങ്ങൾക്കു കാതൽ ഇല്ലാതില്ല, അനേക കുഞ്ഞുങ്ങൾ വിവാഹ പ്രായമെത്തിയ പെൺകുട്ടികൾ സമ്പത്തു ഇല്ലാത്തതിനാൽ തള്ളപ്പെടുമ്പോൾ, ഹറാം അനുഭവിക്കുമ്പോൾ 45  ലക്ഷത്തെ ഒന്നു വേണ്ടും വിധം ഉപയോഗപ്പെടുത്തിക്കൂടേ ?

ഐപിസിക്കാർ തന്നെ ഇത്രയും പിരിക്കുന്നു. ഇപ്പോൾ ഇതാ ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് എല്ലാവരും  സർക്കുലർ ഇറക്കി ആവുന്ന സഹായം ചെയ്യണം എന്ന് കത്തുകളിൽ പറയുന്നു. അപ്പോൾ നാല്പത്തിയഞ്ചിനു മുകളിൽ ഒരു പന്ത്രണ്ടു മണിക്കൂർ പ്രാർത്ഥനയുടെ ചിലവ് ?കേൾക്കുന്നവർക്കും, വായിക്കുന്നവർക്കും ഇത് കൊടുക്കാൻ മനസ്സു വരുന്നല്ലോ? നിന്റെ കാണപ്പെടുന്ന എളിയവരിൽ കഷ്ടം അനുഭവിക്കുന്ന ഒരാൾക്ക് നൽകാൻ ഒരു ലക്ഷം ഇല്ല, അപ്പോൾ ഇതിന്റെ സ്പോൺസേഴ്‌സിന്റെ ലക്‌ഷ്യം എന്താണ് ? പേരിനും പെരുമയ്ക്കും വേണ്ടി എന്തും ചെയ്യും. എന്തിനേയും വിൽക്കും. യഹോവയുടെ അലയത്തെ കള്ളന്മാരുടെ വാണിജ്യ ശാലയാക്കുന്നു. കുമ്പനാട് വിശാലമായ ഗ്രൗണ്ട് കിടക്കെ, തിരുവല്ലയിൽ ചർച് ഓഫ് ഗോഡിന്റെ വിശാലമായ ഗ്രൗണ്ട് കിടക്കെ, ഒരു ദിവസത്തേക്ക്, ഇത്രയും ധാരാളിത്തം എന്തിന് ? ലോക്കൽ സഭകളിലെ ശുശ്രൂഷകർ വാടക പോലും കൊടുക്കാൻ നിവർത്തി ഇല്ലാതെ ഇരിക്കുമ്പോൾ, ഈ വരുന്ന സ്കൂൾ തുറപ്പിനു കുഞ്ഞുങ്ങൾക്ക് പുസ്തകവും യൂണിഫോമും എങ്ങനെ എന്ന് നെടുവീർപ്പിടുമ്പോൾ 45 ലക്ഷത്തിന്റെ  പ്രാർത്ഥന ദൈവത്തിനു പ്രസാദകരമോ ? ഈ പ്രാർത്ഥനയിൽ ദൈവം മറുപടി തരുമോ ? നന്മ ചെയ്യുന്നതിൽ നീ മടിക്കരുത്. അനാഥർക്കും, വിധവമാർക്കും സഹായം ചെയ്യുക. ഈ വക യാഗമല്ലോ യഹോവക്ക് പ്രസാദം…അനേകം പ്രാദേശിക സഭകളിൽ പാവപ്പെട്ട ദൈവമക്കൾ പൈസ ചിലവില്ലാതെ ഇന്ത്യക്കായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് വ്യർത്ഥമാണോ ?പാവം ദൈവമക്കൾ സ്വന്തം ഭവനത്തിലും സ്വന്തം സഭയിലും ഈ വിഷയത്തിന് മുട്ടുമടക്കിയത് വിലകല്പിക്കാത്ത ദൈവമോ ? ഇവർ കണ്ണു മങ്ങിയ ഏലി പുരോഹിതന്മാരോ ?

ഏപ്രിൽ പത്തിന് ലക്ഷോപ ലക്ഷങ്ങൾ പിരിവു നടത്തി കാട്ടി കൂട്ടുന്ന പ്രഹസനം രാഷ്‌ടീയ ലക്ഷ്യങ്ങൾ ഉള്ളതിനാൽ ആണോ ? മൈതാനം വാടക്ക് എടുത്തും, അലങ്കാരത്തിനും, ഭക്ഷണത്തിനും ഒക്കെ ചിലവഴിച്ചു ഒരു പ്രാർത്ഥന മഹായോഗം  ഇതാണോ ദൈവം തന്റെ ജനത്തെ ക്കുറിച്ച് ആഗ്രഹിക്കുന്നത് ? എന്തായാലും പിരിച്ചവരും കൊടുത്തവരും ആറിയണം ഇതിനു നാം കണക്കു കൊടുക്കേണ്ടി വരും. രാഷ്ട്രത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം, എന്നാല്‍ അതിന്റെ പേരില്‍ നടത്തുന്ന ഈ പ്രഹസനപ്പിരിവു പെന്തക്കൊസ്തു പ്രസ്ഥാനത്തിന് അനുഗ്രഹത്തിന് പകരം ദോഷമായി മാറുമോ? തിരുവല്ല ഗ്രൗണ്ടും, പ്രാര്‍ത്ഥനയും ഒരു രാക്ഷ്ട്രീയ അട്ടിമറിയുടെ ഭാഗം ആകരുത് എന്ന് മാത്രം ഒർപ്പിക്കുന്നു..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.