എ.ജി. മലയാളം ഡിസ്ട്രിക്റ്റ് കുത്തഴിഞ്ഞ പുസ്തകമോ?

എ.ജി. മലയാളം ഡിസ്ട്രിക്റ്റ് കുത്തഴിഞ്ഞ പുസ്തകമോ?
June 09 08:26 2018 Print This Article

വളരെ പ്രതിക്ഷയോടെ ഈ എക്സിക്യൂട്ടീവ് കമ്മറ്റിയെ  അധികാരത്തില്‍ കയറ്റിവിട്ട ദൈവദാസന്മാരും  സഭയും ഇന്ന് ഒരു പോലെ നിരാശയില്‍ ആയിരിക്കുന്നു. കാര്യങ്ങള്‍ എല്ലാം വെടുപ്പായിട്ടു ചെയ്യാം  എന്നു വാക്ക് പറഞ്ഞു അധികാരത്തില്‍ കയറിയ  എക്സിക്യൂട്ടീവ്  കമ്മിറ്റി ഓരോ ദിവസം ചെല്ലുന്തോറും  വളെരെ തരംതാണ നിലയില്‍ പ്രവർത്തിച്ചുകൊണ്ട് അവരുടെ മികവു തെളിയിക്കുന്നു. ആരെയൊക്കയോ ഭയപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്ന് നിലനില്‍ക്കുന്നത്‌. കാര്യങ്ങള്‍  നേരാംവണ്ണം ഇവര്‍ക്കു ചെയ്യുവാന്‍ സാധിക്കുന്നില്ലങ്കില്‍  മുന്‍ സുപ്രണ്ടിനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി പ്രവർത്തിക്കുന്നത് ഒരു കുറച്ചില്‍ അല്ല. അഭിപ്രായം ആരാഞ്ഞു വേണ്ടുന്നത്  ചെയ്യുന്നത്  അഭികാമ്യം ആയിരിക്കും.
2001- ല്‍ പാകിസ്ഥാനുമായുള്ള  വിഷയത്തില്‍ അന്ന് ഭരിച്ചിരുന്ന കോണ്‍ഗ്രസ് ബിജെപിയോട് ചര്‍ച്ച ചെയ്തിരുന്നു. ഒരു രാജ്യത്തിന്റെ നില നിൽപ്പിന്റെ വിഷയം ആയിരുന്നു പ്രാധാന്യം. ലോകത്തിലെ ആരുടേയും പ്രവർത്തനങ്ങള്‍ കുറ്റമറ്റതല്ല. രാക്ഷ്ട്രിയത്തില്‍ പോലും ലക്ഷകണക്കിന് പണം മുടക്കി  ഉപദേശകരെ വച്ചിട്ടുണ്ട്. അധികാര കസേര ബലഹിനമായ നമ്മുടെ നേതാക്കള്‍ ഒന്ന് മനസിലാക്കണം, വിവരവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ ഈ സംഘടനയില്‍  ഉള്ളപ്പോള്‍ അതിനു ഇനിയും അമാന്തിക്കുന്നതു നന്നല്ല എന്നുള്ള കാര്യം. മുഖം നോക്കാതെ കാര്യങ്ങള്‍ ചെയ്‌തങ്കില്‍ മാത്രമേ ഈ പ്രസ്ഥാനത്തിന് വരും ദിവസങ്ങളില്‍ നിലനില്‍പ്പുള്ളൂഎന്ന് ഓര്‍ത്താല്‍ നന്ന്.
ഇവിടെ സ്റ്റീഫൻ ബേബിയുടെ കാര്യം തന്നെ എടുക്കാം. തെറ്റായ വാര്‍ത്തകള്‍ നല്‍കിയതുകൊണ്ട് ബെന്നി മുട്ടം മാപ്പ് പറഞ്ഞു പോസ്റ്റ്‌ പിന്‍വലിക്കണം എന്ന ആവിശ്യപ്പെട്ടുള്ള ഭിഷണി നില്‍ക്കുന്നു.ഞങ്ങളുടെ ലേഖകനു അല്പം മിസ്റ്റേക്ക് സംഭവിച്ചു. അദ്ധേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് 9 വിന്‍ഡോ ഗ്ലാസ്സുകള്‍ തല്ലിപ്പൊട്ടിച്ചത് എന്നാണ്. എന്നാൽ അങ്ങനെ ഒരു തെറ്റു സംഭവിച്ചതില്‍  അതിയായി ഖേദിക്കുന്നു. 9 വിന്റോസ് എന്നുള്ളത് 11 എന്നാക്കി വായിക്കുവാന്‍ അപേക്ഷിക്കുന്നു. ബെന്നി ക്ഷമ പറയണമെങ്കില്‍ ബെന്നി കള്ളം പറയണം. അതില്‍ ചേര്‍ക്കാതെ പോയ വേറെ പലതും ഉണ്ടന്ന് എല്ലാവരും അറിയും എന്ന കാര്യം സ്റ്റീഫൻ ബേബി മനസ്സിലാക്കണം. അതിലൊന്നാണ് ഒരു ലക്ഷം രൂപ  വില വരുന്ന ജനറേറ്റർ നശിപ്പിച്ചത്. പിന്നെ സ്റ്റീഫൻ ബേബിക്കു   ഒന്നും അറിയില്ല എന്ന് പറയരുത്. സ്റ്റീഫൻ ബേബി, താങ്കള്‍ പോകുന്ന സമയത്ത്  അത് അതിന്റെ നിലയിൽ എല്പിക്കുവാന്‍ സാധിച്ചില്ലങ്കില്‍ അതിനു പൂര്‍ണ്ണ ഉത്തരവാധിത്വം താങ്കള്‍ക്ക് തന്നെയാണന്നുള്ള കാര്യം മറക്കരുത്. പിന്നെ മാന നഷ്ടം, കേസ്, സൈബര്‍ സെല്ല്, എന്ന് പറഞ്ഞു പേടിപ്പിക്കരുത്. അതില്‍ പറഞ്ഞിരിക്കുന്ന ഓരോരോ കാര്യങ്ങള്‍ക്കും അക്കമിട്ടു തെളിക്കുവാൻ ബെന്നിക്ക് സാധിക്കും എന്ന് ഓര്‍ത്താല്‍ നന്ന്. അത് കൊണ്ട് ഗ്ലാസ്സിന്റെ കാര്യത്തിലും, നിങ്ങള്‍ നശിപ്പിച്ച മറ്റു പല കാര്യങ്ങള്‍ ചേര്‍ക്കാത്തത് കൊണ്ട് ക്ഷമ ചോദിക്കുന്നു.
ലോക പോലീസ്  ആയ ലണ്ടൻ പോലീസനെപ്പോലെ കാര്യങ്ങള്‍  വളരെ കൃത്യമായി ചെയ്യും എന്ന് വീമ്പു പറയുന്ന മലയാളം എക്സിക്യൂട്ടീവ്  കമ്മിറ്റി എന്തുകൊണ്ടാണ് സ്റ്റീഫൻ ബേബി, താന്‍ ഇരുന്ന ചര്‍ച്ചില്‍  നിന്ന് മുപ്പത്തഞ്ചോളം വരുന്ന വിശ്വാസികളുമായീ പോയപ്പോള്‍ മൗനം പാലിച്ചത്‌ എന്ന് അറിഞ്ഞാല്‍ കൊള്ളാം. സ്ഥലം മാറിപ്പോകുന്ന  പാസ്റ്റേഴ്‌സ് അവിടെ വരുന്ന പാസ്റ്റേഴ്‌സിന്റെ അനുമതിയോടുകൂടി മാത്രം  പഴയ സഭയില്‍ പോകാന്‍ പാടുള്ളൂ. വിശ്വാസികളുടെ വീട്ടില്‍ വിസിറ്റ് ചെയ്യാന്‍ പാടില്ല, എന്ന്  നിയമം ഉള്ളപ്പോലെ അത് ചില പാവം ദൈവദാസന്മാരുടെ തലമേല്‍  ഡെമോക്ലസ്  വാളുപോലെ എ ജിയുടെ ഭരണഘടന തൂങ്ങിയാടുമ്പോൾ  (ഇനിയും ആരാണ് ഡെമോക്ലസ്  എന്നതായിരിക്കും  ചിന്ത, അത് ബൈബിളില്‍  ഇല്ല) ഈ ഭരണഘടനാപരമായ  വൈലെഷന്‍ അനുവദിക്കുവാന്‍ എങ്ങനെ നിങ്ങൾക്ക്  സാധിക്കും?  അതുകൊണ്ട് എക്സിക്യൂട്ടീവ്  കമ്മിറ്റി  ഇതിന് വ്യക്തമായീ മറുപടി നല്‍കണം.
A) ആ വിശ്വാസികള്‍ക്ക് അവിടെ തുടരുവാന്‍  സാധിക്കില്ലായിരുന്നെങ്കില്‍  അവരെ കൗണ്‍സില്‍ ചെയ്തു ഒരു നിരപ്പിന്റെ ശ്രുശുഷയിലൂടെ മാടന്‍ മുക്കില്‍  നിര്‍ത്താമായിരുന്നു. അതായിരുന്നു എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കഴിവ്.  
B) കാര്യങ്ങള്‍  അവരെ പറഞ്ഞു മനസിലാക്കാമായിരുന്നു.
C) അറ്റ കൈക്ക് ഒരു പസ്റ്റ്റെ അവിടെ അടുത്ത്  ഒരു നാലു കിലോമീറ്റർ ദൂരപരിധിയില്‍  നിയമിച്ചു മറ്റൊരു  ആരാധന തുടങ്ങാമായിരുന്നു.
D) സാധ്യതകൾ വളരെ ഉണ്ടായിരുന്നെങ്കിലും  എന്തുകൊണ്ട് എക്സിക്യൂട്ടീവ്  കമ്മിറ്റി  സ്റ്റീഫൻ ബേബിയുടെകൂടെ അത്രയും ആളുകള്‍ പോകുവാന്‍ അനുവദിച്ചു?
ഇവിടെ നിങ്ങളുടെ കഴിവില്ലായ്മയല്ലേ വെളിപ്പെടുത്തുന്നത് ?
E)എന്തുകൊണ്ട് മറ്റു  5 കുടുംബങ്ങളെ മറ്റു സഭയിലേക്ക് പറഞ്ഞു വിട്ടു?
നിങ്ങള്‍ എക്സിക്യൂട്ടീവ്  കമ്മറ്റി ആരെയാണ് ഭയപ്പെടുന്നത്?, ആര്‍ക്കാണ് വശംവദരാകുന്നത്?, ആരാണ് നിങ്ങളെ നിയന്ത്രിക്കുന്നത്?, ആരെയാണ് നിങ്ങള്‍ പ്രസാദിപ്പിക്കുന്നത്?, എന്ന് അറിഞ്ഞാല്‍ കൊള്ളാം. ഇനി അസംബ്ലീസ് ഓഫ് ഗോഡിലെ ഏതു ദൈവദാസന്മാര്‍ മാറിപ്പോകുമ്പോള്‍, വിശ്വസികളെ  പോകുന്ന സഭയിലേക്കു പോകുന്ന പാസ്റ്റേഴ്‌സ് കൊണ്ടുപോകുന്നത് നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ? ഫിലിപ്പ് സാര്‍ വരും, എല്ലാം ശരിയാകും എന്ന് വീമ്പു പറഞ്ഞവര്‍  ഇപ്പോൾ എവിടെയാണ്? ഓര്‍ക്കുക അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തില്‍നിന്നും മറ്റു സഭകളിലേക്ക് പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇങ്ങനെപോയാല്‍ മൊത്തം വെളുക്കുവാന്‍ അധികനാള്‍ വേണ്ടിവരില്ല എന്ന് ഓര്‍ത്താലും.
ബ്രദർ സ്റ്റീഫൻ, നിങ്ങളെ ഓര്‍ത്തു ഞങ്ങള്‍ ലജ്ജിക്കുന്നു, കാരണം ബബുച്ചായന് വിശ്വാസികള്‍ കൊടുക്കുന്ന  സാമ്പത്തിക സഹായം  നിങ്ങള്‍  വന്നു മൂന്നു മാസമായപ്പോള്‍ നിര്‍ത്തിച്ചു. ആ മനുഷ്യന്റെ സകല  സാമ്പത്തിക വഴികളും അടച്ചു നിങ്ങള്‍  വിജയം ആഘോഷിച്ചു. ആ മനുഷൃന് കിട്ടുന്നതില്‍നിന്ന്  മുക്കാല്‍ ഭാഗവും സുവിശേഷ വേലയ്ക്കു വേണ്ടി ചിലവഴിച്ചു. ആ സാമ്പത്തിക സ്രോതസുകള്‍ നിങ്ങൾ ചാലുവെട്ടി പിടിച്ചു . അതുഒട്ടും ശരിയായില്ല  എന്നും ഓര്‍ക്കുക. ആ സഭ നിങ്ങൾക്ക്  മാസം 20000.രൂപ ശമ്പളം നല്‍കി, വീട് വാടക 10000.രൂപ, പെട്രോള്‍,ഫോണ്‍,ഇലക്ട്രിസിറ്റി5000.കുടുംബ പ്രാർത്ഥനക്ക് മാസം കിട്ടുന്നത് കുറഞ്ഞത്‌ 8000.പിന്നെ, പഞ്ഞം പറഞ്ഞുവാങ്ങുന്നത് കണക്കില്‍ വരുന്നില്ല, ഇത് കഴിഞ്ഞ 24 മാസമായീ താങ്കൾ വാങ്ങുകയായിരുന്നില്ലേ? ഇതിനു നന്ദിയായിട്ടല്ലേ  നിങ്ങള്‍  അവിടം അടിച്ചു നശിപ്പിച്ചു, ബോര്‍ഡ് തകര്‍ത്തു, ജനറേറ്റർ നശിപിച്ചു, അവിടുത്തെ ആ വിശ്വാസികളെയും   കൊണ്ടുപോയി. ഇനിയും സ്റ്റീഫൻ ബേബിയുടെ കൂടെ പോയ വിശ്വാസികളോട്  ചിലതു ചോദിച്ചോട്ടെ.  നമുക്ക് എല്ലാവർക്കും അറിവുള്ളതാണ് കഴിഞ്ഞ  ചില  നാളുകൾക്കുമുമ്പ് തറവാട്ടില്‍ പിറന്ന ഒരു പെണ്‍കുട്ടി ഒരു ഓട്ടോക്കാരന്റെകൂടെ വീട്ടുകാർ അറിയാതെ കല്യാണം കഴിച്ചു പോയത്. അന്നു നിങ്ങള്‍ എല്ലാവരും പറഞ്ഞു, ആ പെണ്ണ്  എന്ത് പൊട്ടി ആണന്നു,  വളര്‍ത്തി പഠിപ്പിച്ചു  വലുതാക്കിയ മാതാപിതാക്കളെ  വഞ്ചിച്ചു അവരെ കണ്ണിരു കുടിപ്പിച്ചുപോയി. എന്നുനമ്മള്‍ എല്ലാവരും പറഞ്ഞു. പക്ഷേ, ‘ ഓട്ടോ യാത്രക്ക് ഉള്ളതാണന്നും,  ഡ്രൈവര്‍ ആ ഒട്ടോ ഓടിക്കാനുള്ളതാണന്നും’ അവള്‍ക്കു മനസിലായില്ല. എന്നതുപോലെ  അവിടെ വന്ന സ്റ്റീഫൻ ബേബി  അവിടുത്തെ പാസ്റ്റ്ർ ആണ് അദേഹത്തിന്റെ സമയം ആകുമ്പോൾ പോകും എന്ന്  നിങ്ങൾക്ക്‌ മനസിലാക്കാന്‍ സാധിക്കാതിരുന്നത്  ഒരു വലിയ വിഴ്ച്ചതന്നെ ആയിരുന്നു.നിങ്ങളുടെ വിയര്‍പ്പിന്റെ അംശംവീണ ആ സഭ, നിങ്ങളുടെ  അവകാശമായ ആ സഭ വിട്ടു വല്ലവരും ഉണ്ടാക്കിയ  സഭയില്‍  വരത്തനായിട്ടു പോയിരിക്കാന്‍ നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങള്‍ വലിയ പഠിപ്പുള്ളവരും,വിവരമുള്ളവരും എന്നാണ് പുറത്തു അറിയുന്നത്. (യെഹുദനെ പോലെ  സ്വന്തം രാജ്യം കളഞ്ഞു ,നഷ്ടപ്പെട്ട് , സകല രാജ്യങ്ങളിലും പ്രവാസി ആയിത്തീര്‍ന്നതുപോലെ) ആയിപ്പോയില്ലേ ഇപ്പോള്‍?
പാസ്റ്റർ സ്റ്റീഫൻ ഇനിയും പോകുന്നത്  50 km ദൂരെയുള്ള സഭയില്‍ ആണങ്കില്‍ നിങ്ങള്‍ അവിടെ പോകുമോ?സ്റ്റീഫന്റെ മുന്നില്‍ നിങ്ങള്‍ വെറും കറവപ്പശുക്കള്‍ മാത്രം അല്ലെ?ഇരുന്ന സഭയില്‍ എല്ലാം അന്ത:ഛിദ്രം ഉണ്ടാക്കി  റിമോട്ട് ഭരണം ഇപ്പോഴും അവിടെയെല്ലാം നടത്തിവരുന്ന സ്റ്റീഫനേയും കുടുംബത്തേയും നിങ്ങള്‍ തിരിച്ചറിഞ്ഞതു  നിങ്ങളുടെ പരാജയമായിരുന്നില്ലേ?
ദൈവത്തിന്റെ ആത്മാവാണ് നിങ്ങളിൽ ഉള്ളതെങ്കില്‍ കൈപ്പേറിയ അനുഭവം ഉണ്ടാകുന്നതിനു മുമ്പ് മൂടിയനായ പുത്രനെപ്പോലെ ഭവനത്തിലേക്ക് മടങ്ങിപ്പോകുക. സ്നേഹ നിധിയായ ഒരു അപ്പന്‍ അവിടെ ഉണ്ടാകും.
ഇനിയും ഏതു ആത്മാവിലാണ് പാസ്റ്റർ. സ്റ്റീഫൻ ബേബി  തിരുവല്ല സഭയില്‍  ശുശ്രൂഷിക്കുന്നത് ?         

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.