എ ജി കൺവൻഷൻ ഗ്രൗണ്ടും, നടക്കാത്ത ആഗ്രഹങ്ങളും

എ ജി കൺവൻഷൻ ഗ്രൗണ്ടും, നടക്കാത്ത ആഗ്രഹങ്ങളും
February 01 21:36 2019 Print This Article

എജി കൺവൻഷൻ ഗ്രൗണ്ടും നടക്കാത്ത ആഗ്രഹങ്ങളും കൺവൻഷൻ ഗ്രൗണ്ടിനെക്കുറിച്ചുള്ള ചിന്തകളും പ്രവർത്തനങ്ങളും വളരെനാളുകളായി നടന്നു കൊണ്ടിരിക്കുകയാണ്.

സമയാസമയങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വം ഇതിന്റെ പേരിൽ പിരിച്ചെടുക്കപ്പെട്ടിട്ടുള്ള പണത്തിൻറെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ വിദേശരാജ്യങ്ങളിൽനിന്ന് കൊടുത്ത ലക്ഷക്കണക്കിന് രൂപയുടെ യാതൊരു കണക്കുകളും ഇന്ന് ഓഫീസിൽ ലഭ്യമല്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

തിരഞ്ഞെടുപ്പിന് സ്വന്തം പാർട്ടിയെയും നേതാക്കളെയും അണികളെയും ജയിപ്പിക്കാൻ വഴിവിട്ടു സഹായിക്കുവാൻ തക്കവണ്ണം അനേകരുടെ ഈ പണം കാലാകാലങ്ങളിൽ വിനിയോഗിച്ചു എന്ന് എല്ലാവർക്കും അറിയാവുന്ന മറ്റൊരു വസ്തുതയുമാണ്. ഗ്രൂപ്പിലെ ആളുകളെയും, പുതിയതായിട്ട് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആളുകളെയും,യാഥാസ്ഥികരായ വിശ്വാസികളെയും, കൂടെ നിർത്തുവാൻ കണ്ടെത്തിയ തന്ത്രമായിരുന്നു അടൂരിലെ കൺവൻഷൻ ഗ്രൗണ്ട്.

ഈ തുറുപ്പുചീട്ട് ഉപയോഗിച്ച് അധികാരത്തിൽ വരികയും കാശ് ഉണ്ടാക്കുകയും അതുപോലെതന്നെ ആളുകളും ആരവങ്ങളും ഒക്കെ ഉണ്ടാക്കി ഇറങ്ങിപ്പോകുകയും ചെയ്തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത് . പലതരം പലപല വാഗ്ദാനങ്ങൾ ചെയ്ത്‌ അധികാരത്തിലേറിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കഴിഞ്ഞ നാളുകളിൽ ജനം ചോദ്യം ചെയ്തത്‌ നാം കണ്ടതാണ്.

വലിയതോതിലുള്ള സാമ്പത്തിക വാഗ്ദാനങ്ങൾ ജനങ്ങളിൽനിന്ന് ലഭിക്കുകയും ഇതിന്റെ ആദ്യപടിയായി കഴിഞ്ഞനാളുകളിൽ പിരിച്ചിരിക്കുന്ന പണം എവിടെയെന്നും എത്രയെന്ന് കൃത്യമായി അടുത്ത കോൺഫ്രൻസിൽ കണക്കുകൾ ലഭിക്കേണ്ടത് വളരെ ആവശ്യമാണ്. ടി ജെ യുടെ സമയത്തും കാലാകാലങ്ങളിൽ ഇതിന്റെ പേരിൽ വിദേശങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയുടെ കണക്കുകൾ, തുകയും എവിടെ എന്ന് പറയാനുള്ള ബാധ്യത ഇപ്പോഴത്തെ നേതൃത്വത്തിന് ഉണ്ട്. ചിന്താശേഷിഉള്ളതും തലച്ചോറുകൾ വർക്ക് ചെയ്യുന്ന പാസ്റ്റർമാരുടെ അറിവിലേക്ക് ഈ കാര്യങ്ങൾ പടയാളി എഴുതി ചോദിക്കുകയാണ്.

തൃശൂർ മുതൽ കാസർകോട് വരെയുള്ള അസംബ്ലീസ് കൊണ്ട് വർക്കിനെ മലബാറിലെക്ക് വേർതിരിച്ചത്, അവിടെനിന്നുള്ള പാസ്റ്റർമാർ പി എസ് ഫിലിപ്പിന്റെയും ടി ജെ യുടെയും വീടിനടുത്തു വരണമെന്നുള്ള നിർബന്ധ ബുദ്ധിമൂലമാണ്, കേരളത്തിലുള്ള എജി പ്രസ്ഥാനം രണ്ടായി വിഭജിക്കേണ്ടി വന്നത്. തൃശൂർ മുതൽ തിരുവനന്തപുരം വരെ 350 കിലോമീറ്ററാണ് ഉള്ളത്. അങ്ങേത്തലയ്ക്കൽ നിന്നും പുനലൂർ വരെ ഉള്ള ദൂരം 250 കിലോമീറ്ററാണ്.പുനലൂർ മുതൽ ടോട്ടൽ ദൂരം റോഡ് വഴി തിരുവനന്തപുരം വരെ 150. അതുപോലെതന്നെ ആലപ്പുഴയിൽനിന്ന്, ഹൈറേഞ്ചിൽനിന്ന് ദൂരങ്ങൾ കണക്കുകൂട്ടി നോക്കുമ്പോൾ പുനലൂർ എന്ന് തമിഴ്നാട് ബോർഡിലേക്ക് തൃശ്ശൂരിൽനിന്നും ഹൈറേഞ്ചിൽ നിന്നും ആലപ്പുഴയിൽനിന്നും കടന്നുവരുവാൻ വളരെയധികം ദൂരമാണ് ഉള്ളത്.

ഭൂമിശാസ്ത്രപരമായി ഇപ്പോൾ പ്രസ്ഥാനത്തിന്റെ ഓഫീസ്കരവാളൂർ / പുനലൂർ ആയിരിക്കണം എന്ന് നിർബന്ധം പിടിക്കുന്ന നേതാക്കന്മാർ ഒന്ന് മനസ്സിലാക്കണം നിങ്ങളുടെ ചിന്താശക്തി പണ്ടെങ്ങോ നശിച്ചു പോയിരിക്കുകയാണ് എന്ന് മനസ്സിലാക്കിയാൽ നന്ന്. അസംബ്ലിസ് ഓഫ് ഗോഡ് ഗ്രൗണ്ട് ഇനി വാങ്ങുന്നത് തൃശ്ശൂർ ഉള്ളവർക്കും തിരുവനന്തപുരത്ത് ഉള്ളവർക്കും വന്നു ചേരുവാനുള്ള സമദൂരത്തിൽ ആയിരിക്കണം എന്നുള്ളത് ഈ കാലഘട്ടത്തിലെ ആവശ്യമാണ്. അതുകൊണ്ട് ചെങ്ങനാശ്ശേരി മുതൽ ചെങ്ങന്നൂർ വരെയുള്ള ഏതെങ്കിലും ഭാഗത്ത് എവിടെയെങ്കിലും റെയിൽവേ സൗകര്യവും ഉള്ള സ്ഥലം വാങ്ങേണ്ടതാണ്.

2020ലെ എ ജിയുടെ കൺവൻഷൻ പുനലൂരിലെ പുതിയ ഗ്രൗണ്ടിൽ ആയിരിക്കുകയില്ല. ഒരു മിഷനറി സായിപ്പിനെ അടക്കിയിരിക്കുന്ന സ്ഥലം പുനലൂർ ആയതുകൊണ്ട് അസംബ്ലിസ്ഗോഡിന്റെ ഓഫീസും ഗ്രൗണ്ടും പുനലൂരിൽ ആയിരിക്കണമെന്ന് നിർബന്ധം പറയുന്നതിൽ അർത്ഥമില്ല. ആരാധനയുടെ ഇടയിൽ ഫിലിപ്പ് തമ്പുരാൻ അത്തരമൊരു കാര്യം പറഞ്ഞ് പാവം ദൈവദാസന്മാരെ സെൻറി ആകുവാൻ ശ്രമിച്ചു ഇത്രമാത്രം സെൻറിമെൻസ് നിങ്ങൾക്കുണ്ടെങ്കിൽ അവിടെ മരിച്ചടക്കപ്പെട്ട മെഷിനറിയുടെ മൃതദേഹാവശിഷ്ടങ്ങൾ അവിടെനിന്നും മാറ്റി പുതുതായി പുനലൂരിന് പുറത്തു വാങ്ങുന്ന ഗ്രൗണ്ടിൽ അടക്കം ചെയ്യാനും സാധിക്കുമല്ലോ. ജോസഫിന്റെ അസ്ഥികൾ മിസ്രയീമിൽനിന്നു കാനാൻദേശത്തേക്ക് കൊണ്ടു പോയതുപോലെ ഈ മഷീനറിയുടെ ഭൗതിക അവശിഷ്ടങ്ങൾ പുതിയ ഗ്രൗണ്ടിൽ അടക്കം ചെയ്യാം 

പിഎസ് ഫിലിപ്പ് ഇത്രമാത്രം സെൻറ്മെൻറ് കാണിക്കുമ്പോൾ തന്റെ മാതാപിതാക്കൾ തോന്നിയാമലയിൽ അന്ത്യവിശ്രമം കൊള്ളുന്നു. എന്നിട്ടും സാർ എന്തിന് പുനലൂരിൽ സെറ്റിൽ ആയിരിക്കുന്നു? മക്കൾ എന്തുകൊണ്ട് വിദേശത്ത് സെറ്റിൽ ആയിരിക്കുന്നു? ഇപ്പോൾ അത്തരം സെന്റിമെൻസ് ഒന്നും ആവശ്യം ഇല്ല എന്ന് ബ്രദർ ഫിലിപ്പും, ടി ജെ സാമുവലും മനസ്സിലാക്കിയാൽ നന്ന്.

കൺവൻഷനും മീറ്റിങ്ങുകളിലും നിങ്ങൾ വരുമ്പോൾ കൊണ്ടുവരുന്ന വാഹനങ്ങൾ കയറ്റി സുരക്ഷിതമായി ഇടുവാൻ നമ്മുടെ പ്രസ്ഥാനത്തിനകത്ത് കാർപാർക്കിംഗ് സൗകര്യങ്ങൾ ഉണ്ട്, എന്നാൽ അവിടെ വരുന്ന പാവം വിശ്വാസികളും ദൈവദാസന്മാരും പാർക്കുചെയ്യുന്ന വാഹനങ്ങൾ മാറ്റുമെന്ന് സ്റ്റേജിൽനിന്ന് ഭീഷണിപ്പെടുത്തുന്ന നിങ്ങളും, റിക്കവറി വാനിൽ എടുത്തുകൊണ്ട് പോകാൻ നിൽക്കുന്ന പുനലൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസിനെയും ഞങ്ങൾക്ക് കാണുവാൻ സാധിക്കും. എവിടെയാണെങ്കിലും ഞങ്ങൾ വിശ്വാസികളുടെ സമാധാനത്തെ കെടുത്തുകയാണ് എപ്പോഴും. നിങ്ങളുടെ കാര്യങ്ങൾ സേഫ് സോണിലും.

ഏതായാലും മലയാളം ഡിസ്ട്രിക്റ്റുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള എല്ലാ സഭകളും, മലയാളം ഡിസ്ട്രിക്റ്റിലെ സഭയും ദൈവദാസന്മാരും എടുത്ത തീരുമാനം നന്നായി അതായത് പുനലൂർ ആസ്ഥാനമായി വാങ്ങുന്ന ഗ്രൗണ്ടിന് സാമ്പത്തികമായി സഹായം ചെയ്യുകയില്ല എന്നുള്ള തീരുമാനം. അത് വൈകിവന്ന തീരുമാനം ആണെങ്കിലും വിവേകമുള്ള ഒരു തീരുമാനമായിരുന്നു എന്ന് പറയാതെവയ്യ .

കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞതുപോലെ നേതാക്കന്മാർ രണ്ടുപേരും ഒന്നായിത്തീർന്നു, കയ്യിൽ നിന്ന് കാശ് ഇറക്കി കരവാളൂരിൽ ഗ്രൗണ്ടിനു വേണ്ടി സ്ഥലം വാങ്ങുവാൻ ആണ് തീരുമാനമെങ്കിൽ കൊല്ലം, തിരുവനന്തപുരം ഡിസ്റ്റിക് ഒന്നാക്കി എജിയുടെ ഒരു പുതിയ ഡിസ്റ്റിക് രൂപാന്തരപ്പെടുത്തുകയും. തൃശൂർ മുതൽ പത്തനംതിട്ട വരെയുള്ള വർക്കുകളെ ഏകോപിപ്പിച്ച് മറ്റൊരു ഡിസ്റ്റിക് ആക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.

അസംബ്ലീസ് ഓഫ് ഗോഡ് മൂൻ പാസ്റ്റർ ബാബു ജോർജ്ജ് ജനം ടിവി ചാനലിന് കൊടുത്ത വാർത്ത സത്യമാണ്. വർഷങ്ങളോളം രജിസ്ട്രേഷൻ നഷ്ടപ്പെട്ടിരുന്നു. ആ കാലഘട്ടങ്ങളിൽ ഫണ്ട് സ്വീകരിക്കാൻ കഴിയാതെ വരികയും മാറിമാറിവരുന്ന നേതാക്കൾ സ്വന്തം അക്കൗണ്ടിൽ പണം വരുത്തുകയും അവരുടെ സ്വന്തം ആവശ്യങ്ങൾക്കും അവരുടെ സ്വന്തം നിലനിൽപ്പിനുള്ള ഇലക്ഷനു വേണ്ടിയും ആ പണം വിനിയോഗിച്ചുവരികയും ചെയ്തിരുന്നു. അതുകൊണ്ട് നഷ്ടപ്പെട്ട രജിസ്‌ട്രേഷൻ ശരിയാക്കുന്നതിന് ആർക്കും താല്പര്യം ഇല്ലായിരുന്നു “നിനക്കെങ്കിലും സൗഖ്യമാക്കുവാൻ മനസ്സുണ്ടോ” എന്നു കർത്താവ് ചോദിച്ചതുപോലെ ശരിയാക്കുവാൻ ഇവിടുത്തെ 2 നേതാക്കന്മാർക്കും മനസ്സുണ്ടായിരുന്നില്ല.

പാസ്റ്റർ വി ടി അബ്രഹാമിന്റെ അദ്ധ്വാനഫലമായി രജിസ്ട്രേഷൻ ശരിയാക്കുവാൻ ഇടയായി തീർന്നു. ഞങ്ങൾ വിശ്വാസികളുടെ അഭിപ്രായത്തിൽ ഒരുപക്ഷേ പിഎസ് ശരീരം മുഴുവൻ പൊട്ടാസ്യം സൈനേഡ് ആയിരിക്കാൻ സാധ്യതയുണ്ട് ഗ്രൗണ്ടിലെ വിഷയത്തിന് കാര്യങ്ങൾ ഞാൻ ചെയ്യാനുള്ളതെല്ലാം ചെയ്തു, ആരും പൈസ തന്നില്ല എന്ന് പറഞ്ഞ് ഒഴിവാക്കാനുള്ള ഒരു സാധ്യതയാണ് പിഎസ് വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല അന്നുവരെ പിരിക്കുന്ന കുറെ കോടികൾ പോകുമ്പോൾ കൊണ്ടു പോകുവാനും സാധിക്കും.

അതുകൊണ്ട് ദൈവമക്കൾ എല്ലാവരും വളരെയധികം ശ്രദ്ധിച്ചു വേണം ഇക്കാര്യത്തിൽ അവരെ പണം ഏൽപ്പിക്കുവാൻ. ടിജെയുടെയും പിഎസ് ഫിലിപ്പിനെയും ഫാൻസുകൾ ആയ ദൈവദാസൻമാരുടെ ശ്രദ്ധക്ക്; ഈ ഗ്രൗണ്ട് ഉണ്ടാകേണ്ടത് എവിടെയാണെന്ന്, ഇത് പുനലൂരിൽ വേണോ അതോ എല്ലാവർക്കും വരുവാൻ സൗകര്യമുള്ള സ്ഥലത്തു വേണോ എന്ന് നിങ്ങൾ നിങ്ങളുടെ മക്കളോടും വിവരമുള്ള നിങ്ങളുടെ ഭാര്യയോടും ചോദിച്ചു തീരുമാനമെടുക്കേണ്ടത് വളരെ ആവശ്യമാണ്.

നേതാക്കന്മാർ രണ്ടുപേരും നിങ്ങളുടെ ദൈവങ്ങൾ ആയിരിക്കാം, പക്ഷേ ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ മക്കളോടും ഭാര്യയോടും ചോദിച്ചിട്ട് ചെയ്യുക. അതോ എല്ലാവർക്കും കടന്നുവരുവാൻ സൗകര്യമുള്ള മറ്റൊരു സ്ഥലത്ത് വേണോ എന്ന് ചിന്തിക്കുക.

പുതിയ ഗ്രൗണ്ട് വാങ്ങുവാൻ ആഗ്രഹിക്കുന്ന എജി നേതൃത്വവും, വിശ്വാസികളും, സഭയും, പ്രതിനിധികളും, കൈക്കൊള്ളേണ്ട നടപടികൾ.

1  എക്സികുട്ടീവ്‌ കമ്മിറ്റിയുടെ കീഴിൽ ഇതു വാങ്ങുവാൻ ഒരു വിപുലമായ കമ്മറ്റിക്ക് രൂപം കൊടുക്കുക.

2  പിഎസ് ഫിലിപ്പും ടിജെ സാമുവലും നേതാക്കന്മാരും സൂപ്രണ്ടുമാരും എന്ന നിലയിൽ വിരാജിച്ച സമയങ്ങളിൽ അടിച്ചുമാറ്റി എടുത്ത തുകയിൽനിന്ന് നല്ലൊരു തുക ഇതിനുവേണ്ടി കൊടുക്കുക,

3  കാലാകാലങ്ങളിൽ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയിരുന്നവർ അവരുടെതായ ഒരു തുക നൽകുക.

4  വിദേശരാജ്യങ്ങളിൽനിന്ന് ഫണ്ട് കണ്ടെത്തുവാൻ കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുക, ഈ കമ്മിറ്റി രണ്ടുപക്ഷത്തുള്ളവരും മൂന്നാമത് ഉള്ളവരെയും സംയോജിപ്പിച്ചുള്ള കമ്മിറ്റിയായിരിക്കണം.

5  ഈ ആവശ്യത്തിനുവേണ്ടി മുൻകാലങ്ങളിൽ കണ്ടെത്തിയ പണത്തിന് കണക്കും പണവും രണ്ടു നേതാക്കന്മാരും തിരികെ ഏൽപ്പിക്കുക.

6  പുതിയ ഗ്രൗണ്ട് ചങ്ങനാശേരിക്കും ചെങ്ങന്നൂരിനും ഇടയിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തുനിന്നും വരുവാൻ സൗകര്യം നോക്കി ട്രെയിനും ബസും ഇറങ്ങി വരുവാൻ തക്കവണ്ണമുള്ള സ്ഥലം കണ്ടെത്തുക.

7  ടിജെ സാമുവേലും പിഎസ് ഫിലിപ്പും പുനലൂർ ഗ്രൗണ്ട് വാങ്ങാൻ ആണെങ്കിൽ തിരുവനന്തപുരവും കൊല്ലവും ചേർത്ത് എജിക്ക് പുതിയ ഡിസ്റ്റിക്ക് രൂപപ്പെടുത്തുക.

8  തൃശ്ശൂർ മുതൽ പത്തനംതിട്ട വരെ ഉള്ള ഡിസ്ട്രിക്കുകൾക്ക് പുതിയ കൗൺസിലിന് രൂപം കൊടുക്കുക

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

(അടുത്ത ലക്കം വായിക്കുക അമേരിക്കയ്ക്ക് പോകുവാൻ ടിക്കറ്റെടുത്ത എംഎ ഫിലിപ്പിന്റെ യാത്ര മാറ്റിവച്ചത് എന്തുകൊണ്ട്.)

                                                             (എ ജി യെ സ്നേഹിക്കുന്ന ഒരു ലേഖകൻ )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.