എ​ഴു​ത്തു​കാ​ര​നും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

എ​ഴു​ത്തു​കാ​ര​നും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
June 06 21:06 2018 Print This Article

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​നും മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കൊല്ലം ജില്ലയിലെപന്മനയില്‍എന്‍.കുഞ്ചുനായരുടേയും എന്‍.ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി.

മലയാള ഭാഷാശുദ്ധിയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രഗത്ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രന്‍  കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി സാ​യാ​ഹ്ന കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു.

1987ൽ ​യൂ​ണി​വേ​ഴ്സി​റ്റി കോള​​ജി​ലെ മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി​യാ​യി വി​ര​മി​ച്ചു. ഭാ​ഷാ, സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.