എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 98.82 ശതമാനം വിജയം

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 98.82 ശതമാനം വിജയം
June 30 14:45 2020 Print This Article

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

41906 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ് (99.7. ശതമാനം). കുറവ് വയനാട് ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്

നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്. 637 സര്‍ക്കാര്‍ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.

ജൂണ്‍ രണ്ട് മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

http:keralapareekshabhavan.in

https:sslcexam.kerala.gov.in

http:results.itschool.gov.in

www.prd.kerala.gov.in

www.result.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.