എറണാകുളത്ത് എന്‍.ഐ.എ റെയ്‌ഡ്; മൂന്ന് അല്‍ ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍

എറണാകുളത്ത് എന്‍.ഐ.എ റെയ്‌ഡ്; മൂന്ന് അല്‍ ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍
September 19 10:26 2020 Print This Article

കൊച്ചി: പെരുമ്ബാവൂരില്‍ എന്‍.ഐ.എ നടത്തിയ റെയ്‌ഡില്‍ മൂന്ന് അല്‍ ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍.ഇന്ന് പുലര്‍ച്ചെയാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇതര സംസ്ഥാനക്കാരാണെന്നാണ് സൂചന.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. നിര്‍മാണ തൊഴിലാളികളാണെന്ന വ്യാജേനയാണ് ഭീകരര്‍ കൊച്ചിയിലെത്തിയത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്ബാവൂരിലെ മുടിക്കലില്‍ ജോലി ചെയ്യുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്‌ഡിന്റെ ഭാഗമായാണ് പെരുമ്ബാവൂരിലും പരിശോധന നടന്നത്. കേരളത്തില്‍ ഐ.എസ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് ആറ് ഭീകരരെ എന്‍.ഐ.എ പിടികൂടിയിട്ടുണ്ട്. മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്ബാവൂരില്‍ രണ്ടിടത്ത് തിരച്ചില്‍ നടത്തിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.