എറണാകുളം സോണൽ പി.വൈ.പി.എ. തിരഞ്ഞെടുപ്പിലും അട്ടിമറി

എറണാകുളം സോണൽ പി.വൈ.പി.എ. തിരഞ്ഞെടുപ്പിലും അട്ടിമറി
March 05 17:17 2018 Print This Article

എറണാകുളം: പി.വൈ.പി.എ. എറണാകുളം സോണൽ തിരഞ്ഞെടുപ്പിൽ കാലനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യുവജനങ്ങൾ വിധിയെഴുതി. സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും അഴിമതിയും സോണൽ തലങ്ങളിൽ കൂടി പ്രതിഫലിക്കുവാൻ തുടങ്ങിയതിന്റെ തുടക്കം ആവുകയാണ് ഐ.റ്റി. നഗരത്തിലെ സോണൽ തിരഞ്ഞെടുപ്പ് ഫലം.

2018-2021 ലേക്കുള്ള ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ സെക്രട്ടറി ആയിരുന്ന ബ്ര.ജോബി നേര്യമംഗലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച്‌ പരാചയപ്പെട്ടതാണ് നിർണയകമായിരിക്കുന്നത്. എതിർ സ്ഥാനാർത്ഥി പാസ്റ്റർ ഷിബു എൽദോസ് 49 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന പി.വൈ.പി.എ. തിരഞ്ഞെടുപ്പിൽ അനൗധ്യോദ്യോഗികമായി പ്രഖ്യാപിച്ച പാനലിന്റെ പ്രതിനിധി കൂടി ആയ ജോബിയുടെ തോൽവി ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന്റെ കഴിവ് കേടുകളെയും അഴിഞ്ഞാട്ടങ്ങളെയും തുറന്നു കാട്ടുന്നതായി.

സ്വന്തം സോണൽ തലത്തിൽ പോലും ജനസമ്മതി ഇല്ലാത്ത ആളുകളെ വെച്ച് തിരഞ്ഞെടുപ്പുകളിൽ അംഗത്വ തിരിമറിയും ലക്ഷങ്ങൾ വലിച്ചെറിഞ് വോട്ടുകൾ കരസ്ഥമാക്കി നേതൃത്വത്തിൽ വന്ന് യുവജനങ്ങളെ മണ്ടന്മാർ ആക്കുന്ന പ്രവണതകൾക്കെതിരെ നമുക്ക് ഒത്തുചേരാം. നമ്മുടെ പ്രസ്ഥാനത്തിന്റെ മൂല്യച്യുതി നഷ്ടപ്പെടാതെ ദൈവരാജ്യ വ്യാപ്തിക്കായി കൈകോർക്കം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.