എബ്രഹാം കുടുംബത്തെ ഉൻമൂലനം ചെയ്യുവാൻ ഐപിസിയിൽ അണിയറ നീക്കം

എബ്രഹാം കുടുംബത്തെ ഉൻമൂലനം ചെയ്യുവാൻ ഐപിസിയിൽ അണിയറ നീക്കം
September 08 11:04 2017 Print This Article

പാസ്റ്റർ വൽസനും കുടുംബത്തിനും എതിരെ വ്യാജ പ്രചാരണം അഴിച്ചു വിട്ടാൽ ഐപിസി ശരിയാകുമോ ഇതൊക്കെ ഭീരുത്വം മാത്രമാണ്. തുറന്നു പ്രതികരിക്കുന്ന ഏതൊരു വ്യക്തിയേയും ക്രൂശിക്കുക എന്നതാണ് പ്രസ്‌തുത നേതൃത്വത്തിന്റെ പാഠവം. അത് ആരായാലും ചെറിയവർ എന്നോ വലിയവർ എന്നോ ഇല്ല.ഇങ്ങനെ ഒരു വെള്ളരിക്കാ പട്ടണം ബി ജെ പി ക്കാർ ക്കുപോലും ഉണ്ടോ ആവോ? ഗൗരി ലങ്കേഷ്കറുടെ ഗതി ഇനി ഐപിസിക്കാർക്കു വരുമോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്രയധികം അധംപതിച്ചു ഐപിസിയുടെ പ്രസ്‌തുത നേതാക്കൾ.

കാര്യത്തിലേക്കു കടക്കാം കുമ്പനാട്ടു നടന്ന പി വൈ പിയേയുമായി ബന്ധപ്പെട്ടുണ്ടായ ആശയ വെത്യാസങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിലും നവ മാധ്യമങ്ങളിലും ചർച്ചയാവുകയും ജസ്റ്റിനും കൂട്ടരും വ്യാജ വാർത്തകളും വോയിസ് ക്ലിപ്പുകളുമായി തങ്ങളുടെ ചാവേറുകൾ വഴി പലരിലും എത്തിക്കുമ്പോൾ നഷ്ടമാകുന്നത് ഐപിസിക്ക് തന്നെ. വൽസനും കുടുംബത്തിനും എതിരെ അപവാദങ്ങളും വസ്തു വിഷയങ്ങളും ഒക്കെ കൂട്ടിച്ചേർത്ത് പൈങ്കിളി കഥ അഴിച്ചുവിടുമ്പോൾ സോഷ്യൽ മീഡിയയിൽ ലോകത്തിലെ മുഴു പെന്തക്കോസ്തുകാരെയും നന്നാക്കാനും, സത്യം പറയുന്നവർക്ക് എതിരെ വ്യാജം പരത്തുവാനും പിന്നിൽ നില്കുന്നത് ഒരുകൂട്ടം ഐപിസിയുടെ നേതാക്കൾ തന്നെയാണ്.

പടയാളി ആരുടെയും വക്താവല്ല. വൽസൻ ഭരിച്ചാലും, കെ സി ഭരിച്ചാലും ഐപിസി നല്ല രീതിയിൽ പോകണം അതുമാത്രമാണ് പടയാളിക്കു ആവശ്യം. അല്ലാതെ ആരോടും ഒത്താശ ചെയ്തു കഞ്ഞി കുടിക്കേണ്ടിയ ഗതികേട് പടയാളിയിലെ സ്റ്റാഫിനോ പടയാളിക്കോ ഇല്ല. വൽസന്റെ കുടുംബത്തിലെ ആരേയും കൂട്ടുപിടിച്ചല്ല പടയാളിക്കു വാർത്തകൾ കിട്ടുന്നത്. പടയാളിക്കു ദേശത്തിന്റെ നാനാഭാഗങ്ങളിലും റിപ്പോർട്ടേഴ്‌സ് ഉണ്ട്.

ഇനി കാര്യത്തിലേക്കു കടക്കാം. പാസ്റ്റർ വൽസൻ അബ്രഹാമിന്റെ പിതാവിന് കണക്കിൽ കൂടുതൽ ഭൂ സ്വത്ത് ഉണ്ടെന്നും, ഐപിസിയുടെ വസ്തു വകകൾ വൽസന്റെ പിതാവിന്റെ പേരിൽ ആണെന്നും പറഞ്ഞു പ്രസ്‌തുത നേതൃത്വത്തിലെ ഒരു പ്രമുഖൻ കേസ് കൊടുത്തു എന്നാണ് അറിഞ്ഞത്. എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ എന്നാണ് പടയാളിയുടെ അന്വേഷണത്തിൽ അറിഞ്ഞത്. വൽസന് കഞ്ഞികുടിക്കാൻ ഐപിസിയുടെ സ്വത്തുക്കൾ വേണ്ട. കുമ്പനാട് ഗ്രൗണ്ട് ഉൾപ്പെടെ എല്ലാം ഐപിസിയുടെ പേരിൽ തന്നെയാണ്. നിയമപരമല്ലാത്ത ഒന്നും അവരുടെ ആരുടെയും പേരിൽ ഇല്ല. വൽസൻ ആർക്കും എതിരെയും കേസ് കൊടുത്തിട്ടില്ല. എന്നാൽ പാസ്റ്റർ. ടി.എസ്. എബ്രഹാമിന് എതിരേ കളളക്കേസ് കൊടുത്തത് ഇപ്പോഴുള്ള പ്രമുഖ നേതാവ് തന്നെ …  (പേരു വിവരങ്ങൾ പിന്നാലെ പുറത്തു വിടാം )

കേസ് കൊടുത്തപ്പോൾ അങ്ങനെ ഇല്ല എന്ന് തെളിയിക്കേണ്ടിയ ബാധ്യത അവർക്കുള്ളത് ആയതിനാൽ ഐപിസിയുടെ ആധാരങ്ങൾ കോടതിയിൽ കാണിക്കണമായിരുന്നു. സത്യം ഇതായിരിക്കെ ഐ പി സിയുമായോ, ഐ പി സി സഭകളിൽ കൂടുന്നവരോ അല്ലാത്ത കുറെ തെറിയന്മാരെ കൂട്ടുപിടിച്ച് സോഷ്യൽ മീഡിയ പ്രസ്‌തുത നേതൃത്വത്തിന് വേണ്ടി കൊട്ടേഷൻ എടുത്തു വ്യാജം അഴിച്ചു വിടുന്നത്. ഇതുകൊണ്ട് നേട്ടം ആർക്കൊക്കെയാണ്. അതും പടയാളി ഇവിടെ തുറന്നു കാട്ടുന്നു. വർഷങ്ങളായി നെടുവേലിയുടെ സ്വപ്ന സെന്റർ ആണ് കുമ്പനാട്. ഇതു നേടിയെടുക്കാൻ എന്തു തറ പരിപാടിക്കും അദ്ദേഹവും തയ്യാറാണ്. എന്നാൽ മറ്റുള്ളവരുടെ ലക്ഷ്യം ഈ കുടുംബത്തെ ആ നാട്ടിൽ നിന്ന് തന്നെ തുരത്തുക എന്നതാണ്.

പ്രായമായ ടി. എസ്. അബ്രഹാമിനെ പോലും വെറുതെ വിടുന്നില്ല. ഇത്രയും പ്രായാധിക്യമായ അദ്ദേഹത്തെ മാനസികമായി തളർത്താനുള്ളത് എല്ലാം ഒപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെൺമക്കളെയും വെറുതെ വിടുന്നില്ല. എന്തായാലും വൽസൻ അബ്രഹാമിനെ ഒതുക്കാൻ ശ്രമിക്കുന്നതിലൂടെ ഐപിസിയിൽ ആരും കാണാത്ത ചരിത്രങ്ങൾ മാത്രമാവും മിച്ചം. കാരണം എലിയെ പേടിച്ചു ഇല്ലം ചുടുമ്പോൾ നഷ്ടങ്ങൾ ഐപിസിക്ക് മാത്രമാകുമോ എന്ന് വിശ്വാസികൾ ഭയക്കുന്നു. ജസ്റ്റിന്റെ നികൃഷ്‌ടവും, വാശിയേറിയ പ്രവർത്തികളും കൊണ്ട് കുമ്പനാട് സെന്ററിൽ എന്ത് നേടി ? ഒരിക്കൽ കൂടി അഭിഷക്തന്മാരെ ധിക്കരിക്കുന്ന കുറച്ചു തലമുറ ഉണ്ടായി. അതിനു അപ്പൻ ആമേൻ പറഞ്ഞു. കാലം എത്ര കഴിഞ്ഞാലും ഒന്ന് ഓർക്കുക !!! ദൈവത്തെയും മനുഷ്യരെയും ധിക്കരിക്കുന്നവർ എത്രത്തോളം നന്നാകും. ഈ ദോഷമുള്ള തലമുറയുടെ പോക്ക് എങ്ങോട്ട്. ഐപിസിയുമായി യാതൊരു ബന്ധവും ഇല്ലാത്തവർ ആണ് പ്രസ്‌തുത നേതൃത്വത്തിന് വേണ്ടി വക്കാലത്തും വ്യാജവും പടച്ചു വിടുന്നത്. ഇതിനു മുൻപ് പലതവണ ടി.എസ്‌ അബ്രഹാമിനും കുടുംബത്തിനും എതിരെ ഐപിസിയിലെ കുട്ടി നേതാക്കൾ കേസ് കൊടുത്തിട്ടുണ്ട്. അത് കറന്റു മോഷ്ടിച്ച് എന്നായിരുന്നു. ( അത് ആരാണെന്നു പൊതുലോകം അറിഞ്ഞതാണ് ). ഇവർക്ക് ജീവിക്കാൻ ഐപിസിക്കാരുടെ കറന്റു വേണോ ? ഇത്രയും വിവരദോഷികൾ ആയല്ലോ പ്രസ്ഥാനവും കുട്ടി നേതാക്കളും.

ഇപ്പോഴും കുമ്പനാട് സെന്ററിനെ കുറിച്ചുള്ള പ്രതികരണങ്ങൾ ശക്തമായി തന്നെ നടക്കുന്നു. സെന്റർ വലിച്ചു കീറാൻ ഒരു കൂട്ടർ. വേലിയും പുത്രനും അത് കയ്യടക്കാനും ഉള്ള യുദ്ധത്തിൽ ആണ്. അതിനുവേണ്ടിയാണ് ഇപ്പോൾ വൽസനെതിരെ കടുത്ത ആരോപണം അഴിച്ചുവിടുന്നത്‌ . ഐ പി സി യുടെ പ്രസിഡന്റ് പോലും പ്രയർ ചേമ്പറിൽ നിന്നുകൊണ്ട് വത്സനെതിരെ പൂങ്കണ്ണീർ ഒഴുക്കി വ്യാജ പ്രസ്താവന നടത്തി. ഇതിന്റെ പിന്നിലെ വസ്തുതകൾ വെറും വ്യാജമാണ്‌ എന്നാണ് പടയാളിയുടെ അന്വേഷണത്തിൽ അറിഞ്ഞത്. വല്യപ്പന്റെ കാലത്തു നടന്ന സംഭവങ്ങൾ ഇപ്പോഴാണ് ഗ്രൂപ്പുകാർ അറിഞ്ഞത്. അതിനു വൽസൻ എന്ത് പിഴച്ചു ?

ഇനി എങ്ങനെയാണ് ഐപിസിയുടെ ആധാരങ്ങൾ ടി.എസിന്റെ കൈയ്‌യിൽ വന്നത്‌. പണ്ട് പരം ജ്യോതി പ്രസിഡന്റ് ആയിരിക്കുമ്പോൾ ഹെബ്രോൻപുരത്തിന്റെ കസ്റ്റോഡിയൻ ആക്കി ടി.എസ്. അബ്രഹാമിനെ നീയമിച്ചിട്ടുണ്ടായിരുന്നതിനാൽ ടി എസിന്റെ കൈയിൽ ആയിരുന്നു (1994 -1997 ) അതിനു ശേഷം ആരും അത് ചോദിച്ചില്ല. ഇപ്പോൾ ഊത്ത പിള്ളേരെ ഇറക്കി വൽസന് എതിരായി അദ്ദേഹം യേശുനാമക്കാരൻ എന്ന് വരുത്തിതീർക്കാനാണ്  ശ്രമം.

ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോൾ ഗ്രൂപ്പിനെ കൂട്ടുപിടിച്ചു വ്യാജം പടച്ചു വിടുന്നത് എന്തായാലും സത്യമേവ ജയതേ !!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.