എന്തുകൊണ്ട് ഐപിസിക്ക് നല്ലൊരു നേതൃത്വം വേണം ? Part 2

എന്തുകൊണ്ട് ഐപിസിക്ക് നല്ലൊരു നേതൃത്വം വേണം ?  Part 2
February 11 20:18 2019 Print This Article

ഇലക്ഷൻ ചൂടുപിടിച്ചു ഐപിസി ദിനങ്ങൾ തള്ളി നീക്കുമ്പോൾ കേൾക്കാത്തതും ജനം കേൾക്കാൻ ആഗ്രഹിച്ചതുമായ ചില വാക്കുകൾ കേൾക്കാനും അറിയാനും ഇടയായി. അവയുടെ ഒരു സംഷിപ്തമായ രൂപം താഴെ കൊടുക്കുന്നു. വിശാസ സമൂഹവും പാസ്റ്റേഴ്സും ഒന്നടങ്കം നേരിടുന്ന പ്രതിസന്ധികൾക്കിടയിലെ ഒരു പിടിവള്ളി അവർ തേടുകയാണ് എന്ന സത്യം.

ഒരു കാലത്തു വിശാസ പ്രമാണത്തെ മുൻ നിർത്തി കൂട്ടുപ്രവർത്തകരുടെ ദുഖങ്ങളിൽ പങ്കാളികളായ ഐപിസിയുടെ വക്താക്കൾ പിന്നീട് സെന്ററിലെയോ, മേഖലയിലെയോ, ഐപിസിയിലെയോ തന്നെ കൂട്ടുപ്രവർത്തകരോ, ഇതര പാസ്റ്റെഴ്‌സിനോ അവരുടെ കുടുംബങ്ങൾക്കോ, ആശ്രിതർക്കോ ഒരു അത്താണി ആകാറില്ല. പതിനായിരം രൂപ പോലും മാസം കിട്ടാത്ത എത്രയോ ദൈവ ദാസന്മാർ ഒറ്റ മുറിയിൽ മൂന്നു പെൺ കുഞ്ഞുങ്ങളെയും ഭാര്യയേയും കൊണ്ട് ഇടുങ്ങി ജീവിക്കുന്നു. എത്രയോ പാസ്റ്റേഴ്‌സ് തങ്ങളുടെ കുട്ടികളുടെ ചികിത്സക്കായി ബദ്ധപ്പെടുന്നു ?

അപകടങ്ങൾ, രോഗങ്ങൾ, വേർപാടുകൾ പലരുടെയും കുടുംബത്തെ കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിയിടുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നു ? ആ പാഴ്‌സണേജിന്റെ അവസ്ഥ എന്ത് ? എന്നുപോലും സെന്റർ പാസ്റ്ററോ, നേതൃത്വങ്ങളോ അറിയാറില്ല.
ദൈവ വേലയിൽ ആയിരിക്കുന്ന ദൈവദാസന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ എന്തെന്നു അറിയാതെ അവരോടു സംസാരിക്കാതെ ഒരു ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്തു വെക്കുന്ന’മുല്ലപ്പൂ വിപ്ലവത്തെ’ എങ്ങനെ വിശാസികൾ അംഗീകരിക്കും ? ഇതൊക്കെ എങ്ങനെ പാസ്റ്റേഴ്സിനു അംഗീകരിക്കാൻ കഴിയും ? എത്രയോ പാസ്റ്റേഴ്‌സ് മരിച്ചുപോയി, അവരുടെ കുടുംബങ്ങളുടെ അവസ്ഥ ഇവർ ആരെങ്കിലും അറിയാറുണ്ടോ ? വിശാലത വേണം, ശാസ്ത്രം വേണം, ഡിജിറ്റൽ സിസ്റ്റവും വേണം. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ സാധാരണക്കാരായ ശുശ്രൂഷകർക്കു ഡിജിറ്റൽ കാർഡ് അല്ല ആവശ്യം. ആഡംബര ജീവിതത്തിനു മാത്രം മുൻ‌തൂക്കം കൊടുത്തു ഓഡിറ്റോറിയം, സ്റ്റേജ്, തുടങ്ങിയവയുടെ പിന്നാലെ പോയകഴിഞ്ഞ ഭരണ സമിതി ഇനിയും വന്നാലും സാധാരണക്കാരുടെ അവസ്ഥ എന്താകും? കേരളത്തിലെ എത്രയോ സെന്ററുകളിൽ സഭക്ക് ഹാളുകൾ / പാഴ്‌സണേജ് എന്നിവ ഇല്ല. എന്നാൽ അനേക മീറ്റിങ്ങുകൾ വിളിച്ചു കൂട്ടി അങ്ങോട്ട് പിരിവു മേടിച്ച ചരിത്രമാണ് കഴിഞ്ഞ ഭരണ സമിതിക്കുണ്ടായിരുന്നത്. മുറിവേറ്റവരും, തകർന്നവരുമായ അനേക ശുശ്രൂഷകർ കേരളത്തിൽ ഉണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു. പ്രതേകിച്ചു പ്രളയാനന്തരം കേരളത്തിൽ എത്രയോ ദൈവദാസന്മാരുടെ കുടുംബങ്ങൾ പ്രയാസത്തിൽ ക്കൂടികടന്നുപോയി. ജീവിതത്തിന്റെ രണ്ടു അറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ശുശ്രൂഷകരിൽ നിന്നും വീണ്ടും പിരിക്കാൻ നിൽക്കാതെ അവരെ ആശ്വസിപ്പിക്കുന്ന ഒരു നേതൃത്വത്തെ ആണ് ജനം പ്രതീക്ഷിക്കുന്നത്.
ആലപ്പുഴയിലും, കുട്ടനാട്ടിലും, മലബാറിലും ഒക്കെ അനേക വിശാസികൾക്കും പാഴ്സണേജിനും നാശം സംഭിച്ചതു കേരള സ്റ്റേറ്റ് ഭരണ സമിതി പലപ്പോഴും കണ്ടിട്ടും കാണാത്തവരായി മാറി നിന്നു. സമ്പത്തിന്റെ മടിത്തട്ടായ തിരുവല്ലയിലെ ഹോട്ടൽ മുറികളിൽ അഭയം പ്രാപിച്ച ഭരണ സമിതി കഷ്ടപ്പെടുന്നവരോട് കൂടെ ഒന്നുറങ്ങാൻ തയ്യാറായില്ല. എത്ര സഭാഹാളുകൾ നഷ്ടപ്പെട്ടന്നോ ? എത്രപേരുടെ കുടുംബങ്ങളിൽ നാശം വിതച്ചു എന്നുള്ള വിവരം കഴിഞ്ഞ ഭരണസമിതിക്ക് അറിവുണ്ടോ ? ചുരുക്കം ചില സെന്റർ പാസ്റ്റേഴ്സിന്റെയും ലോക്കൽ സഭകളുടെയും വിശാസികളുടെയും കഠിന പരിശ്രമവും കൊണ്ട് ആ ദിവസങ്ങൾ വിശാസ സമൂഹം തള്ളി നീക്കി. ഇവർക്ക് ഇത് മറക്കാൻ കഴിയുമോ ? ഇതേ പാസ്റ്ററും വിശ്വസിയും ഇനിയും കഴിഞ്ഞ ഭരണകൂടത്തെ തേടി പോകുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. അപ്പോഴും ഡിജിറ്റൽ കാർഡും വെബ്സൈറ്റും ഉണ്ടാക്കാൻ ബദ്ധപ്പെട്ടു ഒരു നേതൃത്വത്തെ കേരള സമൂഹം മറക്കില്ല ഒരിക്കലും. സ്വന്തം നെഞ്ചിൽ ചവിട്ടി ഡിജിറ്റൽ കാർഡിന്റെ മറവിലെ തട്ടിപ്പുകളും, പിരിവുകളും നടത്തി നേതൃത്വം പാവങ്ങൾക്ക് തോരാത്ത കണ്ണീരാണ് കൊടുത്തതെന്നു പറയാതെ വയ്യ.
പ്രളയകാലത്തു കഴിഞ്ഞ ഭരണ സമിതിയുടെ പരാജയം എടുത്തു പറയാതെ വയ്യ. ലോകം മറന്നാലും അനുഭവിച്ച പാസ്റ്റേഴ്സും വിശാസികളോടും നിങ്ങൾ എന്ത് മറുപടി കൊടുക്കും? മൂന്നാർ, ഇടുക്കി, കട്ടപ്പനയുടെ പ്രദേശങ്ങളിൽ കുറച്ചു ചെറുപ്പക്കാർ ശക്തമായി പ്രവർത്തിച്ചപ്പോഴും കഴിഞ്ഞ ഭരണസമിതിയിലെ ഒരു എക്സിക്യൂട്ടീവ് പോലും അവിടുത്തെ സ്‌ഥിതിഗതികൾ അറിഞ്ഞില്ല. തിരിഞ്ഞു നോക്കിയില്ല. പ്രളയം വന്നപ്പോൾ മുങ്ങിയ ഭരണ സമിതി പിന്നെ പൊങ്ങിയത് വെബ് സൈറ്റിന്റെ പേരിൽ പിരിവിനുവേണ്ടി അല്ലായിരുന്നോ ?അത്താഴ പട്ടിണിക്കാരന് വെബ്സൈറ്റാണോ, ഭക്ഷണം ആണോ വേണ്ടത് ? തല ചായ്ക്കാൻ ഇടമില്ലാത്ത പാസ്റ്റേഴ്സിനു ഡിജിറ്റൽ കാർഡ് എന്തിന് ?

അടുത്തത് Part 3

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.