എന്താണ് സഭ ? സഭയെ നശിപ്പിക്കാന്‍ ആര്‍ക്കെങ്കിലും സാധ്യമാണോ ?

എന്താണ് സഭ ? സഭയെ നശിപ്പിക്കാന്‍  ആര്‍ക്കെങ്കിലും സാധ്യമാണോ ?
December 16 13:49 2017 Print This Article

സഭ എന്നത്‌ വെറും ഒരു കെട്ടിടം എന്നാണ്‌ പലരും മനസ്സിലാക്കിയിരിക്കുന്നത്‌. എന്നാല്‍ സഭയെകുറിച്ച് വേദപുസ്തകം പഠിപ്പിക്കുന്നത്‌ അങ്ങനെയല്ല.

സഭ എന്നതിനു മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ “എക്ലേസിയ” എന്നാണ്‌. അതിന്റെ വാച്യാര്‍ത്ഥം “വിളിക്കപ്പെട്ടവരുടെ കൂട്ടം” എന്നാണ്‌. ഇത്‌ ഒരു കെട്ടിടത്തെ അല്ല ഒരു കൂട്ടം ആളുകളെ ആണ്‌ കുറിക്കുന്നത്‌.

വിരോദാഭാസം എന്നുപറയട്ടെ ഏതു സഭയിലാണ് പങ്കെടുക്കുന്നത് എന്ന് ചോദിച്ചാൽ ആളുകൾക്ക് മനസ്സിൽ ഓടിവരുന്നത് ‘സഭ’ എന്ന പ്രസ്ഥാനത്തെക്കുറിച്ചാണ്. റോമ.16:5 ല്‍ “അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ ” എന്നു പറഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ കൂടിവരുന്ന വിശ്വാസികളെ വന്ദനം അറിയിക്കുവാനാണ്‌ പൗലൊസ്‌ പറഞ്ഞത്‌.

തലയായ ക്രിസ്തുവിന്റെ ശരീരമാണ്‌ സഭ. എഫെ.1:22,23 ഇങ്ങനെ പറയുന്നു. “സര്‍വ്വവും അവന്റെ കാല്‍കീഴാക്കി വെച്ചു അവനെ സര്‍വ്വത്തിനും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്ക്‌ കൊടുക്കുകയും ചെയ്തിരിക്കുന്നു”. ക്രിസ്തുവിന്റെ ശരീരമായ സഭ പെന്തക്കോസ്ത്‌ (അപ്പൊ. 2) ദിനം മുതൽ കര്‍ത്താവിന്റെ രണ്ടാം വരവു വരെയുള്ള കാലത്തെ സകല വിശ്വാസികളും ഉള്‍പ്പെട്ടതാണ്‌. ഈ ശരീരം രണ്ടു വ്യത്യസ്ത തലങ്ങളില്‍ വര്‍ത്തിക്കുന്നു. 1) യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധമുള്ള സകലരും അഖിലലോക സഭയില്‍ അംഗങ്ങളാണ്‌.

“യെഹൂദന്‍മാരോ, യവനരോ, ദാസന്‍മാരോ, സ്വതന്ത്രരോ നാം എല്ലാവരും ഏക ശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കുന്നു” (1കൊരി.12:13). ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന എല്ലാവരും വിശ്വസിക്കുന്ന ആ നിമിഷത്തില്‍ തന്നെ അവന്റെ ശരീരത്തിന്റെ അംഗങ്ങള്‍ ആവുകയും അവര്‍ എല്ലാവരും അതിന്റെ അടയാളമായി അവന്റെ ആത്മാവിനെ പ്രാപിക്കയും ചെയ്യുന്നു. ഈ അഖില ലോക സഭയുടെ അംഗങ്ങള്‍ എല്ലാവരും ദൈവകൃപയാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ സൗജന്യമായ രക്ഷ കരസ്തമാക്കിയവരാണ്‌. 2) പ്രാദേശിക സഭകളെപ്പറ്റി ഗലാ.1:1-2 വാക്യങ്ങളില്‍ വായിക്കുന്നു.

“…അപ്പൊസ്തലനായ പൗലൊസും കൂടെയുള്ള സകല സഹോദരന്‍മാരും ഗലാത്യ സഭകള്‍ക്ക്‌ എഴുതുന്നത്‌” ഗലാത്യ എന്ന പ്രദേശത്ത്‌ അനേക സ്ഥലം സഭകള്‍ ഉണ്ടായിരുന്നു എന്ന്‌ ഈ വിവരണത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. നാം സാധാരണ കേള്‍ക്കാറുള്ളതുപോലെ കത്തോലിക്ക, യാക്കോബായ, മാർത്തോമ്മ, ഐ പി സിയോ, ചർച്ച് ഓഫ് ഗോഡ്, ശാരോൻ …അങ്ങനെ മറ്റേതെങ്കിലും പേരുകള്‍ ഉള്ള സഭകള്‍ അല്ല ദൈവത്തിന്റെ സഭ. അവയൊക്കെ ഓരോരോ സമുദായങ്ങളാണ്‌. ആ സമുദായങ്ങളിലും രക്ഷിക്കപ്പെട്ടവര്‍ ദൈവസഭയുടെ അംഗങ്ങളാണ്‌. രക്ഷിക്കപ്പെട്ടവര്‍ മാത്രം ആരാധിക്കുവാനും കൂട്ടായ്മ അനുഭവിക്കുവാനുമായി കൂടിവരുന്നതിനെ ആണ്‌ പ്രാദേശിക സഭ അല്ലെങ്കില്‍ സ്ഥലം സഭ എന്നു വിളിക്കപ്പെട്ടിരിക്കുന്നത്‌. രക്ഷിക്കപ്പെട്ടവര്‍ എല്ലാവരും അഖില ലോക സഭയുടെ അംഗങ്ങളാണ്‌. രക്ഷിക്കപ്പെട്ട അഖില ലോക സഭയുടെ അംഗങ്ങള്‍ കൂട്ടായ്മയ്ക്കും ആത്മീക വളർച്ചക്കുമായി സഭകളോടു ബന്ധപ്പെട്ടു നിൽക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍, സഭ ഒരു കെട്ടിടമോ ഒരു സഭാ വിഭാഗമോ (സംഘടനയോ ) അല്ല. വേദപുസ്തക അടിസ്ഥാനത്തില്‍ സഭ ക്രിസ്തുവിന്റെ ശരീരമാണ്‌.

അവര്‍ രക്ഷയ്ക്കായി ക്രിസ്തുവിന്റെ പരമയാഗത്തില്‍ മാത്രം ആശ്രയിക്കുന്നവരാണ്‌ (യോഹ.3:16; 1കൊരി.12:13). പ്രാദേശിക സഭകൾ സാർവലൗകിക സഭയിലെ അംഗങ്ങളുടെ കൂടിവരവുകളാണ്. സ്ഥലം സഭകള്‍ ആണ്‌ 1കൊരി.12 ല്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തു ശരീരത്തിന്റെ പ്രായോഗീക പ്രവര്‍ത്തന മേഖലയായിരിക്കുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും കൃപയിലും വളരുവാന്‍ ഇടയാകേണ്ടതിന്‌ അന്വേന്യം പ്രോത്സാഹിപ്പിക്കുവാനും, പഠിപ്പിക്കുവാനും ,ഒരുമിച്ച്‌ വളരുവാനും അവസരം ഉണ്ടാക്കി കൊടുക്കുന്ന ക്രിസ്തു ശരീരത്തിന്റെ പ്രാദേശീക സാക്ഷാത്കരണം ആണ്‌ സ്ഥലം സഭകൾ.ഈ സ്ഥലം സഭകളെ ഒന്നിച്ചു ചേർത്തു ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പോഴന്മാരായ ചിലർ അതിന്റെ നേതൃത്വത്തിൽ കയറിയിരുന്ന് വരുമാനം കയ്യിട്ടുവാരി മൃഷ്ഠാനം വെട്ടിവിഴുങ്ങുന്നു. എന്നിട്ടു സംഘടനയെ ‘ സഭ ‘ എന്നു വിളിക്കുന്നു. ഈ സംഘടനയിലെ അഴിമതി ചൂണ്ടിക്കാട്ടിയാൽ ഉടൻ ഈ നെറികെട്ട നേതൃത്വം പറയും ‘സഭയെ നശിപ്പിക്കാൻ’ നോക്കുന്നുവെന്ന്.

ആർക്കെങ്കിലും സഭയെ നശിപ്പിക്കാൻ പറ്റുമോ?

ഇല്ലേ ഇല്ല… കാരണം സഭയുടെ ഉടമ പറയുന്നു…” ( ക്രിസ്തു എന്ന ) ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല ” പിന്നെ പ്രസ്ഥാനം. അതു മനുഷ്യനിർമ്മിതം. അതിനെ മനുഷ്യന് തകർക്കാം. ഐ പി സി എന്നത് സഭയല്ല. അത് പ്രസ്ഥാനമാണ്..ദൈവത്തിന്റെ സഭയെ കൂട്ടിച്ചെർത്ത് ഇന്ത്യൻ നിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിൽ സൊസൈറ്റി ആക്ട് പ്രകാരം ആന്ധ്രാപ്രദേശിലെ ഏലൂരിൽ രെജിസ്റ്റർ ചെയ്ത ഒരു സംഘടന…( ഈ റെജിസ്‌ട്രേഷൻ ഇപ്പോൾ അസാധുവായി. പുതുക്കേണ്ട സമയത്തു പുതുക്കിയിട്ടില്ല. അതിന്റെ വിശദീകരണം പുറകാലെ ) മനുഷ്യൻ കെട്ടിപ്പൊക്കിയ വേലിക്കെട്ട് ആണ് ഐ പി സി. അത് സംഘടന…, സംഘടന സഭയല്ല…

സഭയും സംഘടനയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത നെറികെട്ട പോഴന്മാരായ നേതൃത്വം… അതിൽ ഐ പി സി കേരളാ സ്റ്റേറ്റ് നേതൃത്വം… കള്ള സത്യവാങ്മൂലം കോടതിയിൽ നൽകുകയും, താനായി ഇറക്കിയ പ്രസ്താവന സ്വന്ത സഭയിൽ പോലും നടപ്പിലാക്കാൻ കഴിയാത്ത നെറികെട്ട ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്,സ്റ്റേറ്റ് സെക്രട്ടറി ആണെങ്കിൽ ക്യാനഡയിൽ നിന്നും ഒരു കള്ളനെ ഇറക്കി മകനു അടുത്ത PYPA സെക്രട്ടറി സ്ഥാനം കള്ളപ്രവചനത്തിലൂടെ ഒപ്പിച്ചെടുക്കാൻ പാടുപെടുന്നു… വൈസ് പ്രസിഡന്റ് ഓടി നടന്നു വേദികളിൽ കള്ള പ്രവചനം നടത്തി താൻ എന്തൊക്കയോ ആകാൻ ശ്രമിക്കുന്നു…

അപ്പോൾ സഭയല്ല സംഘടന, സംഘടന അല്ല സഭ… ഈ സത്യം തിരിച്ചറിയാൻ വയ്യാത്ത നേതൃത്വത്തിൽ ഇരിക്കുന്ന പോഴന്മാരെ ഓർത്തു സഹതാപം മാത്രം ….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.