ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ ത​ല​സ്​​ഥാ​ന ന​ഗ​രി​യെ ഇ​ള​ക്കി​മ​റി​ച്ച്‌​​ ക​ര്‍​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്

ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ ത​ല​സ്​​ഥാ​ന ന​ഗ​രി​യെ ഇ​ള​ക്കി​മ​റി​ച്ച്‌​​ ക​ര്‍​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്
November 23 00:18 2021 Print This Article

ല​ഖ്​​നോ: കര്‍ഷക പ്ര​ക്ഷോ​ഭം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന്​ വി​ളി​ച്ചു​പ​റ​ഞ്ഞ്​ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ ത​ല​സ്​​ഥാ​ന ന​ഗ​രി​യെ ഇ​ള​ക്കി​മ​റി​ച്ച്‌​​ ക​ര്‍​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്.

വി​ള​ക​ള്‍​ക്ക്​ മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ ഗാ​ര​ന്‍​റി അ​ട​ക്കം ആ​റു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ച്ചാ​ണ്​ ല​ഖ്​​നോ​വി​ല്‍ ക​ര്‍​ഷ​ക​ര്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്​. പ്ര​ക്ഷോ​ഭ​ത്തി​െന്‍റ ആ​ദ്യ വി​ജ​യം മാ​ത്ര​മാ​ണ്​ മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​മെ​ന്ന്​ പ​റ​ഞ്ഞ എ​സ്.​​കെ.​എം നേ​താ​ക്ക​ള്‍, മു​ന്നോ​ട്ടു​വെ​ച്ച ഒ​േ​ട്ട​റെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ വ​ള​രെ കു​റ​െ​ച്ച​ണ്ണ​ത്തി​ല്‍ മാ​ത്ര​മേ​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ള്ളൂ​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ഖിം​പു​ര്‍​ ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക​രെ വ​ണ്ടി ക​യ​റ്റി കൊ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ ആ​ശി​ഷ്​ മി​ശ്ര​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പിതാവും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രിയുമായ അ​ജ​യ്​ മി​ശ്ര​യെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കി അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഒ​ട്ടു​മി​ക്ക നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും നിയമം റ​ദ്ദാ​ക്കി​യെ​ന്ന​ത്​ യ​ഥാ​ര്‍​ഥ അ​ര്‍​ഥ​ത്തി​ലാ​ണെ​ന്ന​ത്​​ ത​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ​ ഗ്രാമങ്ങളിലേക്ക്​ ​തിരി​ച്ചു​​പോ​കാ​മാ​യി​രു​ന്നു​വെ​ന്നും ഭാ​ര​തീ​യ കി​സാ​ന്‍ മോ​ര്‍​ച്ച നേ​താ​വ്​ രാ​കേ​ശ്​​ ടി​കാ​യ​ത്​​ വ്യ​ക്​​ത​മാ​ക്കി.

യു.​പി​യി​ലും മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യു​ടെ കാ​ലി​ന​ടി​യി​ലെ മ​ണ്ണ്​ ഒ​ലി​ച്ചു​പോ​കു​മെ​ന്ന്​​ ക​ണ്ടു​ള്ള നീ​ക്ക​മാ​ണ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഞ്ച്​ അ​ധ്യ​ക്ഷ​ന്‍ ശേ​ഖ​ര്‍ ദീ​ക്ഷി​ത്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, രാ​ജ​സ്​​ഥാ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ക​ര്‍​ഷ​ക​ര്‍, സം​യു​ക്​​ത കി​സാ​ന്‍ മോ​ര്‍​ച്ച​യു​ടെ (എ​സ്.​​കെ.​എം) കീ​ഴി​ല്‍ ന​ട​ത്തി​യ മ​ഹാ​പ​ഞ്ചാ​യ​ത്തി​ല്‍ ക​ക്ഷി​ഭേ​ദ​മി​ല്ലാ​തെ അ​ണി​നി​ര​ന്ന​ത്​​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നു​ള്ള മു​ന്ന​റി​യി​പ്പാ​യി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.