ഉന്നാവില്‍ ബലാത്സംഗ കേസ് പ്രതികള്‍ തീ വെച്ച യുവതി മരിച്ചു

by Vadakkan | 7 December 2019 12:18 PM

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും പിന്നീട് പ്രതികള്‍ തീവയ്ക്കുകയും ചെയ്ത പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റു ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു യുവതി വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരിച്ചത്. പ്രത്യേക തീവ്രപരിചരണ വിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്ന വഴിയാണ് വീടിനടുത്തുവെച്ച്‌ അഞ്ചംഗസംഘം യുവതിയെ ആക്രമിച്ച്‌ തീകൊളുത്തിയത്. ഇവരില്‍ രണ്ട് പേര്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്.

കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തുകയും തുടര്‍ന്ന് പ്രതികള്‍ പിടിയാവുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഈ പ്രതികള്‍ കഴിഞ്ഞദിവസം പരാതിപ്പെട്ട പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതര നിലയിലായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Source URL: https://padayali.com/%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82%e0%b4%97-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d/