ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു
August 19 10:53 2019 Print This Article

ഒരു ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനി എന്നയാളും സഹോദരനുമാണ് കൊല്ലപ്പെട്ടത്. സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്.

ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആശിഷ് ആശുപത്രിയില്‍വച്ചും സഹോദരന്‍ സംഭവ സ്ഥലത്തും കൊല്ലപ്പെട്ടു.

വെടിവെച്ചത് ആരാണെന്ന് വ്യക്തമല്ല. സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. അക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെക്കുകയായിരുന്നു. മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി ഇവര്‍ വഴക്കുണ്ടാക്കിയിരുന്നെന്നും ഇതാവാം കൊലപാതകത്തിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തിന്റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണില്‍ ചേര്‍ന്നത്. ഡിഐജി ഉപേന്ദ്ര അഗര്‍വാള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ആശിഷ് ജന്‍വാനിയുടെ വീടിന്റെ പരിസരത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൊത്വാളി പോലീസ് അന്വേഷണം ആരംഭിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.