ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു, നിരവധി പേരെ കാണാതായി

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു, നിരവധി പേരെ കാണാതായി
February 07 14:36 2021 Print This Article

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണുമല ഇടിഞ്ഞ് വന്‍ അപകടം. ചമോലി ജില്ലയിലെ ജോഷിമഠിലാണ് ദുരന്തം. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്.

ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു.

ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നദിയുടെ കരയിലെ നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്.

ഇന്തോ ടിബറ്റര്‍ ബോര്‍ഡര്‍ പൊലിസും ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം നല്‍കി.

ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ്. റാവത്ത് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.