കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
കൊല്‍ക്കത്തയില്‍ മാത്രം 17 പേര് മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.
ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതി സാധാരണ നിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.