‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ, ഇതെനിക്കു വേണം’എന്ന് കോവിഡ് പ്രഖ്യാപിക്കും; കൈവിട്ട കളിയാണിത്: ശാരദക്കുട്ടി.

‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ, ഇതെനിക്കു വേണം’എന്ന് കോവിഡ് പ്രഖ്യാപിക്കും; കൈവിട്ട കളിയാണിത്: ശാരദക്കുട്ടി.
April 19 20:14 2021 Print This Article

തൃശൂര്: കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ തൃശൂര് പൂരം നടത്താനുള്ള തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി.

ഫെയ്‌സ്ബുക്ക് കുറിപ്പ്;…..

ഈ തൃശൂര് ഞാനിങ്ങെടുക്കുവാ ഇതെനിക്കുവേണം എന്ന് കൊവിഡ് പ്രഖ്യാപിക്കുന്നത് ദയവായി നമ്മള് കേള്ക്കണം എന്നും കൈവിട്ട കളിയാണ് ഇതെന്നും ഭയമാകുന്നുണ്ടെന്നും അവര് പോസ്റ്റിലൂടെ പങ്കുവെച്ചു.രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്ദ്ദത്തിന് വഴങ്ങിയും തൃശൂര് പൂരം നടത്തരുതെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ജനലക്ഷങ്ങളുടെ ജീവന് അപകടത്തിലാക്കരുതെന്ന് സര്ക്കാരിനോട് അഭ്യര്ത്ഥിക്കുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതി. സംസ്ഥാനത്ത് ഇന്ന് മാത്രം 18,217 പേര്ക്കാണ് കൊവിഡ് ബാധിച്ചത്. തൃശ്ശൂര് ജില്ലയില് മാത്രം 1780 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില് അന്തിമ തീരുമാനമെടുക്കാന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില് തിങ്കളാഴ്ച യോഗം ചേര്‍ന്നു. തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകളോടെ നടത്താന്‍ തീരുമാനമായി. പൂരപ്പറമ്ബിലേക്ക് സംഘാടകര്‍ക്ക് മാത്രമേ പ്രവേശനമുള‌ളൂ, കാണികള്‍ക്ക് പ്രവേശനമില്ല. ചാനലുകള്‍ വഴിയും ഓണ്‍ലൈനായും പൊതുജനങ്ങള്‍ക്ക് പൂരം കാണാം. ഇതിനായി നിയോഗിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്.

കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങള് അറിയിച്ചിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.