ഇ​ന്ത്യ​ന്‍ കു​ടും​ബം ല​ണ്ട​നി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍; കൊലപാതക ശേഷം ഭര്‍ത്താവ്​ ആത്മഹത്യ ചെയ്​തെന്ന്​ സംശയം

ഇ​ന്ത്യ​ന്‍ കു​ടും​ബം ല​ണ്ട​നി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍; കൊലപാതക ശേഷം ഭര്‍ത്താവ്​ ആത്മഹത്യ ചെയ്​തെന്ന്​ സംശയം
October 07 23:20 2020 Print This Article

ലണ്ടന്‍: നഗരത്തിലെ ഫ്ലാറ്റില്‍ തമിഴ്​ കുടുംബത്തിലെ മൂന്ന്​ പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരിയായ പൂര്‍ണ കാമേശ്വരി ശിവരാജ്​, മൂന്ന്​ വയസുകാരനായ മകന്‍ കൈലാശ്​ കുഹാരാജ്​ എന്നിവരാണ്​ ആദ്യംമരിച്ചത്​. പൊലീസ്​ സംഭവ സ്​ഥലത്തെത്തിയ ശേഷം ദേഹത്ത്​ മുറിവേറ്റ പാടുകളുമായി കാണപ്പെട്ട പൂര്‍ണയുടെ ഭര്‍ത്താവ്​ കുഹ രാജ്​ സീത പരാനന്ദനും (42) മരിച്ചു.

പൂര്‍ണയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പൊലീസ്​ ഫ്ലാറ്റി​െലത്തിയ സമയം കുഹ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ അന്വഷണ സംഘത്തി​െന്‍റ നിഗമനം. വ്യാഴാഴ്​ച നടക്കുന്ന പോസ്​റ്റ്​മോര്‍ട്ടത്തിനും വിശദമായ അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിച്ച്‌​ പറയാന്‍ സാധിക്കുകയുള്ളൂ.

‘ഞങ്ങള്‍ കേസന്വേഷണത്തി​െന്‍റ പ്രാരംഭ ഘട്ടത്തിലാണ്​. പൂര്‍ണയും കൈലാശും കുറച്ച്‌​ സമയങ്ങള്‍ക്ക്​ മു​േമ്ബ തന്നെ മരിച്ചിരുന്നു. കൊലപാതകങ്ങളിലേക്കും കുഹയുടെ മരണത്തിലേക്കും നയിച്ച സംഭവങ്ങള്‍ ഞങ്ങള്‍ വിശകലനം ചെയ്​ത്​ വരുന്നു’ -അ​ന്വേഷണ ഉദ്യോഗസ്​ഥനും ഡിറ്റക്​ടീവ്​ ചീഫ്​ ഇന്‍സ്​പെക്​ടറുമായ സൈമണ്‍ ഹാര്‍ഡിങ്​ പറഞ്ഞു.

​പ്രാഥമിക അന്വേഷണത്തില്‍ പൂര്‍ണയെയും മകനെയും സെപ്​റ്റംബര്‍ 21 മുതല്‍ കാണാനില്ലെന്ന്​ കണ്ടെത്തിയിരുന്നു. ഞായറാഴ്​ച ബന്ധുക്കളില്‍ ഒരാളാണ്​ പൂര്‍ണയെയും മകനെയും കുറിച്ച്‌​ വേവലാതിപ്പെട്ട്​ പൊലീസില്‍ പരാതി പറഞ്ഞത്​. പിന്നാലെ പൊലീസ്​ നിരവധി തവണ ഫ്ലാറ്റിലെത്തിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല.

തുടര്‍ന്നാണ്​ പൊലീസ്​ അര്‍ധരാത്രിയോടെ വാതില്‍ പൊളിച്ച്‌​ ഫ്ലാറ്റിനകത്ത്​ കടന്നത്​. പൂര്‍ണയുടെയും മക​െന്‍റയും മൃതദേഹം ക​ണ്ടെത്തിയപ്പോള്‍ ഭര്‍ത്താവ്​ ദേഹത്താകമാനം പരിക്കേറ്റ നിലയിലാണ്​ കാണപ്പെട്ടത്​. വൈകാതെ തന്നെ അയാള്‍ മരണത്തിന്​ കീഴടങ്ങി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.