ഇസ്രായേലിന് മേലുള്ള 48 വര്‍ഷം നീണ്ട വിലക്ക് എടുത്തുകളഞ്ഞ് യു.എ.ഇ

ഇസ്രായേലിന് മേലുള്ള 48 വര്‍ഷം നീണ്ട വിലക്ക് എടുത്തുകളഞ്ഞ് യു.എ.ഇ
August 29 22:55 2020 Print This Article

അബുദാബി: ബന്ധം പുനഃസ്ഥാപിച്ചതോടെ ഇസ്രായേലുമായി ബഹിഷ്‌കരണം പ്രഖ്യാപിച്ച നിയമം യുഎഇ റദ്ദാക്കി.ഫലസ്‌തീന്‍ രാജ്യത്തിന് അനുകൂലമായി ഇസ്രായേലിനെ അകറ്റി നിര്‍ത്തുന്നതിനായി 1972 ല്‍ കൈകൊണ്ട ഇസ്രായേല്‍ ബഹിഷ്ക്കരണ നിയമമാണ് മരവിപ്പിച്ചത്. ഇസ്‌റാഈല്‍ ബഹിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച 1972 ലെ ഫെഡറല്‍ നിയമം റദ്ദാക്കി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ മറ്റു രാജ്യങ്ങളെ പോലെ തന്നെഇസ്രായേലി ഉല്‍പന്നങ്ങളും ചരക്കുകളും യുഎഇയില്‍ പ്രവേശിപ്പിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും കച്ചവടം ചെയ്യാനും ഇസ്രായേല്‍ സ്ഥാപനങ്ങളുമായും വ്യക്തികളുമായും കരാറുകളില്‍ ഏര്‍പ്പെട്ട് ബിസിനസ് ആരംഭിക്കാനും കഴിയും.

ഇസ്രായേലുമായി നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ നിയമം മരവിപ്പിച്ചത്. ബഹിഷ്‌കരണ നിയമം റദ്ദാക്കിയ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ വ്യക്തികള്‍ക്കും കമ്ബനികള്‍ക്കുംഇസ്രായേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇസ്രായേല്‍ പൗരന്മാരുമായോ സ്ഥാപനങ്ങളുമായോ സാമ്ബത്തിക, വാണിജ്യ മേഖലകളിലും മറ്റു ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഒപ്പുവെക്കാന്‍ സാധിക്കും.

അമേരിക്കയുടെ മധ്യസ്ഥതയിലാണ് യുഎഇ-ഇസ്രായേല്‍ സമാധാന നീക്കങ്ങള്‍ നടക്കുന്നത്. നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിറകെ ഇസ്രായേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം തിങ്കളാഴ്ച്ച അബുദാബിയിലെത്തും. ടെല്‍അവീവില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ സര്‍വീസിന് ഇസ്രായേലി വിമാന കമ്ബനിയായ ഇല്‍ആല്‍ ഒരുക്കങ്ങള്‍ തുടങ്ങുകയും സമയക്രമീകരണം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികളും യുഎഇ-ഇസ്രായേല്‍ കരാറുകള്‍ക്ക് ചുക്കാന്‍ പിടിച്ച  അമേരിക്കന്‍ ഉദ്യോഗസ്ഥരുമായിരിക്കും ആദ്യ വിമാനത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.