ഇറാന്‍ മുന്‍ പരമോന്നത നേതാവിന്റെ വീട് കത്തിച്ചു

by Vadakkan | 19 November 2022 10:45 AM

ടെഹ്‌റാന്‍: ഇറാനില്‍ മുന്‍ പരമോന്നത നേതാവ്  അയത്തൊള്ള റുഹുള്ള ഖൊമൈനിയുടെ പഴയ വസതിക്ക് ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട്.

പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ചാണ് നിലവില്‍ മ്യൂസിയമാക്കി സൂക്ഷിക്കുന്ന മര്‍കാസി പ്രവിശ്യയിലെ വസതി കത്തിച്ചത്. ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിലെ പരമോന്നത നേതാവ് അലി ഖമനേയിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. അതേസമയം വാര്‍ത്ത ഇറാന്‍ ദേശീയ മാദ്ധ്യമം നിഷേധിച്ചു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ നിയന്ത്രണവിധേയമാക്കാന്‍ സുരക്ഷാ സേനയ്ക്ക് കഴിയാതെ വരുന്നുണ്ട്. 22കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി തുടങ്ങിയ സമരം ഇപ്പോള്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.

Source URL: https://padayali.com/%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%a8%e0%b5%87/