ഇറാനില്‍ 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു, എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്‌

ഇറാനില്‍ 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു, എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്‌
January 08 14:17 2020 Print This Article

തെഹ്‌റാന്‍: ഇറാനില്‍ 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

യുദ്ധ ഭീതി പരത്തി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയുണ്ടായ ദുരന്തം ആശങ്ക പരത്തുന്നതാണ്. ഉക്രൈനില്‍ നിന്നും ഇറാനിലേക്ക് വന്ന യാത്രാവിമാനം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന് സമീപമാണ് തകര്‍ന്നു വീണത്.

വിമാനത്തവളത്തിന് സമീപം വച്ചാണ് ദുരന്തമുണ്ടായത് എന്ന് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നു വീണത് എന്നാണ് പുറത്തു വരുന്ന വിവരം. തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെയാണ് ബോയിംഗ് 737 വിമാനം തകര്‍ന്നു വീണത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.