ബഗ്ദാദ്: ഇറാഖ് നഗരമായ സദ്റിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മരണം 35 ആയി. തിങ്കളാഴ്ച വൈകുന്നേരം ഈദ് ഷോപ്പിങ്ങിനിറങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. പലരുടെയും മൃതദേഹങ്ങള്‍ ചിന്നിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഫോടനത്തിെന്റ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
60ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. സദ്ര് നഗരത്തിലെ വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്.
പ്രാദേശികമായി നിര്‍മിച്ച ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിെന്റ വിശദീകരണം. കൊടൂര കുറ്റ കൃത്യമാണ് രാജ്യത്ത് നടന്നതെന്നും അപലപിക്കുന്നതായും ഇറാഖ് പ്രസിഡന്‍റ് ബര്‍ഹം സാലിഹ് പ്രതികരിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.