ഇറാന്, ലിബിയ, സിറിയ, സോമാലിയ, സുഡാന്, യമന്‍ എന്നീരാജ്യങ്ങളിലെ പൗരന്മാരെയാണ് പുതിയ യാത്രാ വിലക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരി 27ന് പുറത്തിറക്കിയ യാത്രാവിലക്കിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് പരിഷ്കരിച്ചാണ് പുതിയ യാത്രാവിലക്ക് നയത്തില്‍ ട്രംപ് ഒപ്പുവച്ചത്.
മുതിര്‍ന്ന ഭരണകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ രാജ്യസുരക്ഷാ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് യാത്രാവിലക്ക് ഒപ്പിട്ടത്. ട്രംപിന്റെ മുന്‍ യാത്രാ വിലക്കിനെതിരേ രണ്ട് ജുഡീഷ്യല്‍ വിലക്കുകളും സാന്‍ഫ്രാന്‍സിസ്കോയിലെ ജില്ലാ ജഡ്ജിയുടെ വിലക്കും രാജ്യവ്യാപകമായി മരവിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യാത്രാവിലക്ക് പരിഷ്കരിക്കാന്‍ ട്രംപ് തയാറായത്.
ജനുവരി 27ന് പുറത്തുവിട്ട യാത്രാവിലക്കില്‍ ഏഴു മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരെയും സിറിയന്‍ അഭയാര്‍ത്ഥികളെയുമാണ് പ്രധാനമായും വിലക്കിയിരുന്നത്. ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയാണെന്ന് പറഞ്ഞ് ട്രംപ് രംഗത്തുവന്നിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.