സംസ്ഥാനത്ത് ഇന്ന് ഇരുനൂറു കടന്ന് കൊവിഡ് ബാധിതര്‍: 211 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് ഇരുനൂറു കടന്ന് കൊവിഡ് ബാധിതര്‍: 211 പേര്‍ക്ക് കൊവിഡ്
July 03 22:19 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി 200 കടന്നു. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധക്കും കനത്ത വര്‍ധന. ഇന്നു കൊവിഡ് ബാധിച്ചവരുടെ എണ്ണം 211 ആയി ഉയര്‍ന്നു. ഇതുവരേ നൂറിനും ഇരുനൂറിനുമിടയിലായിരുന്നു രോഗം ബാധിച്ചിരുന്നത്. അതാണിപ്പോള്‍ ഇരുനൂറിനുമുകളിലേക്കുയര്‍ന്നത്. 211 പേരില്‍ 138 പേരും വിദേശങ്ങളില്‍ നിന്നുവന്നവരാണ്. 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. സമ്ബര്‍ക്കം വഴി 27 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആറ് സി.ഐ.എസ് എഫുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതേ സമയം 201 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസര്‍കോട് 7 പത്തനംതിട്ട 2 ഓഇടുക്കി 2 വയനാട് 1. നെഗറ്റീവായവരുടെ കണക്കുകള്‍: തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12.
കഴിഞ്ഞ 24 മണിക്കൂറി 7306 സാമ്ബിളുകള്‍ പരിശോധിച്ചു 4966 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ചികിത്സയില്‍ ഉള്ളത് 2098 പേരാണ്. 2894 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ 4834 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 53,922 സാമ്ബിളുകള്‍ ശേഖരിച്ചു. അതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

2 Comments

  1. Manoj
    July 04, 20:36 #1 Manoj

    Its a valid one though

    Reply to this comment
  2. Raj
    July 04, 21:02 #2 Raj

    yes i know

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.