ന്യൂഡല്‍ഹി: ഇന്ത്യയില്‍ പകുതിയിലധികം എം.പിമാരും ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഉള്ളവരാണെന്ന സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂങിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യ രംഗത്ത്.
എന്നാല്‍ ലീ സിയാന് ലൂങിന്റെ പരാമര്‍ങ്ങള്‍ ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കിയതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന സംവാദത്തിനിടെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂങ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും പരാമര്‍ശിച്ചു.
‘മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോക്സഭയിലെ പകുതിയോളം എം.പിമാര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്ക്കുന്നു. അത്തരത്തിലുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നു നെഹ്റുവിന്റെ ഇന്ത്യ’ -ലീ സിയാന് ലൂങ് പറഞ്ഞു.
ഈ ആരോപണങ്ങളില്‍ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങിനെ വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം സിംഗപ്പൂരിന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.