ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 718; കേരളത്തില്‍ 127

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 718; കേരളത്തില്‍ 127
March 27 12:34 2020 Print This Article

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ്19 ബാധിതരുടെ എണ്ണം 718 ആയി. ഇന്നലെ മാത്രം 88 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അതേ സമയം 45 പേര്‍ ഇതുവരെ രോഗവിമുക്തരായി.

ലോക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും രോഗത്തെ ചെറുക്കാന്‍ മറ്റ് വഴികളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നത തല യോഗം ചേരും.

രാജ്യത്ത് ഇതുവരെ 16 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. മഹാരാഷ്ട്രയില്‍ മാത്രം ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച്‌ മരിച്ചത്.

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍‌​ക്കു കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 127 ആ​യി. വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് 19 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ണ്ണൂ​രി​ല്‍ ഒ​ന്‍​പ​തും, കാ​സ​ര്‍​ഗോ​ട്ടും മ​ല​പ്പു​റ​ത്തും മൂ​ന്നു പേ​ര്‍​ക്ക് വീ​ത​വും, തൃ​ശൂ​രി​ല്‍ ര​ണ്ടു പേ​ര്‍​ക്കും, ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​യി​രു​ന്നു വൈ​റ​സ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

കര്‍ണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച്‌ 24ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനില്‍ എത്തിയ വ്യക്തിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.