ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ്

by Vadakkan | 20 April 2021 10:46 AM

ന്യൂയോര്‍ക്ക്: കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് നിര്‍ദേശം നല്‍കിയത്. യുകെ ഇന്ത്യയെ ‘റെഡ് ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.

പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കൊവിഡ്‌ വകഭേദം പടരുന്നതിന് സാദ്ധ്യതയുണ്ട്. അപകസാദ്ധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം’, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോണ്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.

ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്‌ക്ക് മുന്‍പ് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിക്കണമെന്നും സിഡിസി നിര്‍ദേശിച്ചു

എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് ആറടി അകലം പാലിക്കുകയും കൂട്ടംകൂടല്‍ ഒഴിവാക്കുകയും കൈകള്‍ കഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്’- സിഡിസി ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ പെടുത്തിയിരുന്നൂ. ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന യു.കെ, ഐറീഷ് പൗരന്മാക്ക് ഒഴികെയുള്ളവര്‍ക്ക് ബ്രിട്ടണില്‍ പ്രവേശനവും നിഷേധിച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലഇല്‍ 10 ദിവസം ക്വാറന്റീനിലും കഴിയണം.

ഞായറാഴ്ച ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഹോങ് കോംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ന്യുസിലാന്‍ഡും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Dailyhunt

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0/