ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച്‌ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ്

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച്‌ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ്
February 22 16:40 2020 Print This Article

ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാജ്യത്തെ മതസ്വാതന്ത്ര്യത്തെ കുറിച്ച്‌ ട്രംപ് ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളോടും സ്ഥാപനങ്ങളോടും ആദരവുണ്ട്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് അധികൃതരെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വൈറ്റ്ഹൗസ്. അഡ്മിനിസ്‌ട്രേഷന്‍ വളരെ ഗൗരവത്തോടെ കാണുന്ന പല കാര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉള്‍പ്പെടുമെന്നും സൂചിപ്പിച്ചു.

ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്ബര്യത്തില്‍ അമേരിക്കക്ക് മതിപ്പുണ്ട്. ലോകത്തെ വലിയ നാല് മത ദര്‍ശനങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ഥലമാണ് ഇന്ത്യ. സി.എ.എ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വൈറ്റ്ഹൗസിനെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്ന പ്രഥമ വനിത മെലാനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ‘സന്തോഷ ക്ലാസ്’ സന്ദര്‍ശിക്കും. എന്നാല്‍, മെലാനിയയുടെ സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയയെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

നേരത്തെയുള്ള പദ്ധതി പ്രകാരം, കെജ്‌രിവാളും സിസോഡിയയുമായിരുന്നു മെലാനിയ ട്രംപിനെ സൗത്ത് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ സ്വീകരിക്കേണ്ടിയിരുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് മെലാനിയ ട്രംപ് പ്രത്യേക അതിഥിയായി സ്‌കൂള്‍ സന്ദര്‍ശിക്കുക. ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തില്‍ അവര്‍ സ്‌കൂള്‍ കുട്ടികളോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.