ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍
May 31 22:18 2021 Print This Article

ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നാമമാത്ര വളര്‍ച്ച കൈവരിച്ച്‌ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) 1.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്. നാല്‍പ്പതു വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണിത്.

തിങ്കളാഴ്ച നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളും അടച്ചിടലുകളും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് കണക്കുകള്‍.

നിര്‍മാണ, സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവന മേഖലയില്‍ എല്ലാം നെഗറ്റീവ് വളര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ മൂന്നു-നാലു പാദങ്ങളില്‍ പല മേഖലകളും വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. മൂന്നാം പാദത്തില്‍ 0.5 ശതമാനവും നാലാം പാദത്തില്‍ 1.6 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ നാലു ശതമാനത്തിന്റെ കുറവാണ് ജിഡിപിയില്‍ ഉണ്ടായിരുന്നത്. അതേസമയം, ജിഡിപിയില്‍ എട്ടു ശതമാനം കുറവാണ് റിസര്‍വ് ബാങ്കും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവും പ്രവചിച്ചിരുന്നത്. മിക്ക സാമ്പത്തിക റേറ്റിങ് ഏജന്‍സികളും 7-8 ശതമാനം ഇടിവ് പ്രവചിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.