ലാഹോര്‍: പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്. പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം അറിയിച്ചത്. സൗഹാര്‍ദ നടപടിയുടെ ഭാഗമായാണ് അഭിനന്ദിനെ വിട്ടയക്കുന്നതെന്നും പാകിസ്താന് വ്യക്തമാക്കിയിട്ടുണ്ട്.
പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് പൈലറ്റിനെ വിട്ടയക്കാന്‍ തീരുമാനമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന് ഖാന് പാര്‍ലമെന്റിനെ അറിയിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.