ഇന്ത്യന്‍ എണ്ണക്കപ്പല്‍ ആഫ്രിക്കന്‍ കടലില്‍ കാണാതായി

ഇന്ത്യന്‍ എണ്ണക്കപ്പല്‍ ആഫ്രിക്കന്‍ കടലില്‍ കാണാതായി
February 04 21:11 2018 Print This Article

പോര്‍ട്ട് നൊവൊ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ തീരത്ത് നിന്ന് രണ്ട് മലയാളിയടക്കം 22 ഇന്ത്യക്കാരുള്‍പ്പെട്ട എണ്ണക്കപ്പല്‍ കാണാതായി. മൂന്നു ദിവസമായി കാണാനില്ലാത്ത കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്നാണ് കരുതുന്നത്. എംടി മറൈന്‍ എക്‌സ്പ്രസ് എന്ന കപ്പല്‍ 13,500 ടണ്‍ പെട്രോളുമായി പോകുകയായിരുന്നു. പനാമ രജിസ്‌ട്രേഷനുള്ള കപ്പലാണിത്.

ജനുവരി 31നാണ് കപ്പലില്‍നിന്നുള്ള അവസാന സിഗ്‌നല്‍ ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പല്‍ കണ്ടെത്താന്‍ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടി.

കാണാതായവരെക്കുറിച്ചുള്ള വിവരം ലഭ്യമാക്കുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ സംവിധാനത്തിന് തുടക്കം കുറിച്ചതായി സുഷമ സ്വരാജ് അറിയിച്ചു. ( 234)9070343860 എന്ന ഹെല്‍പ്ലൈന്‍ നമ്ബറാണ് ലഭ്യമാക്കിയിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.