ഇന്ത്യക്കാരന്റെ വധത്തെ അപലപിച്ച്‌ ട്രംപ്;വംശീയ വിദ്വേഷം യുഎസ് നയമല്ല

by Vadakkan | 1 March 2017 3:09 PM

വാഷിങ്ടണ്‍:യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്ന് ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. കന്‍സാസിലെ വെടിവെപ്പും ജൂതസമൂഹത്തിന് നേരെയുണ്ടായ അക്രമങ്ങളും ഉള്‍പ്പെടെയുള്ള വര്‍ഗീയ അതിക്രമങ്ങളില്‍ അപലപിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. അധികാരത്തിലേറിയ ശേഷം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.പൗരാവകാശ സംരക്ഷണത്തിന് ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. യുഎസ് മികച്ചതാക്കുമെന്ന വാക്ക് താന്‍ പാലിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കന്‍സാസിലെ ബാറില്‍ വച്ച്‌ ഒരു യുഎസ് പൗരന്‍ ഇന്ത്യക്കാരന് നേരെ നിറയൊഴിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിഭോട്ല(32)ആണ് കൊല്ലപ്പെട്ടത്. ശ്രീനിവാസിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്കു നേരെയും ഇയാള്‍ വെടിവച്ചിരുന്നു. എന്റെ രാജ്യത്ത് നിന്നും പുറത്തുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് യുഎസ് പൗരന്‍ ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്.

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85/