ഇനി ഇവർ മേഖലകളെ നയിക്കും

ഇനി ഇവർ മേഖലകളെ നയിക്കും
April 28 22:31 2019 Print This Article

 മേഖല ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് അങ്കം അവസാനിച്ചു. പ്രവചനങ്ങൾക്ക് അതീതമായ വലിയ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചത്. അട്ടിമറികളും കുതന്ത്രങ്ങളും വോട്ട് മറിക്കലും കാണുവാനും അനുഭവിക്കുവാനും കാരണമായിത്തീർന്നു.

ചിലർ ഈ രക്തത്തിൽ പങ്കു ഇല്ലാതാക്കുവാൻ ഈ ഇലക്ഷൻ മാമാങ്കം ബഹിഷ്കരിച്ചു. കാശുകൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും ചിലർ നേടിയെടുത്തു.ഇതൊന്നും ദൈവരാജ്യത്തിൻറെ വളർച്ചയ്ക്ക് വേണ്ടി ആയിരുന്നില്ല എന്ന് മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്. എല്ലാതലത്തിലും എല്ലാക്കാലത്തും നേതൃത്വം ആവശ്യമാണ്.

എന്നാൽ ഇന്ന് കാണുന്ന നേതൃത്വം, അണികളുടെ ദുഃഖത്തെയും ഭാരത്തെയും പ്രയാസങ്ങളെയും രോഗങ്ങളെയും അവരുടെ കയ്യിൽ എന്തുകിട്ടിയാലും അതിനെ ഡോളറും, ദിനാറും, റിയാലും, ഒക്കെ ആക്കി മാറ്റി സ്വന്തം അക്കൗണ്ടിലേക്ക് ഇന്ത്യൻ റുപ്പിസായി കൺവേർട്ട് ചെയ്ത് വഴിമാറ്റി രാഷ്ട്രീയം കളിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് കാണുന്നത്. ഈ മേഖല സ്ഥാനത്തേക്ക് പണം ചിലവഴിച്ചു കടന്നുവന്നത് സഭകളുടെ പരാതി ഒക്കെ കേട്ടു അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒന്നുമല്ല മറിച്ചു, ഇൻവെസ്റ്റ് ചെയ്തെങ്കിൽ മാത്രമേ റിട്ടേൺ ഉണ്ടാവുകയുള്ളൂ എന്നുള്ള തത്വം മനസ്സിലാക്കി വിശ്വസിച്ചു പ്രവർത്തിക്കുന്നവരാണ്.

എപ്പോഴും സുവിശേഷപ്രവർത്തനം ഒരു ബിസിനസായി മാറിയിരിക്കുകയാണ്പുതുതായി ഈ ബിസിനസിലേക്ക് അ കാലെടുത്തുവച്ച എല്ലാവർക്കും നന്മകൾ നേരുന്നു. ഉത്തരമേഖല തെരഞ്ഞെടുപ്പ് പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ചൂട് മാറും മുമ്പേ ഇരുപത്തിനാലാം തീയതി സംഭവിച്ചു. വിജയം സുനിശ്ചിതം ആക്കിയ വിജി.പി.വർഗീസ്ന്റെ കണക്കുകൂട്ടലുകൾ പിഴച്ച ദിവസമായിരുന്നു. തേരാളിയായി നിന്നത് പിഎസ് ആയിരുന്നുവെങ്കിലും പി എസ് ന്റെ വാക്കുകേട്ട വിജി പരാജയം രുചിച്ചു.

പിഎസ് നു തന്റെ പഴയ തന്ത്രം ഫലിക്കാതെ പോയി. അധികാരത്തിൽ കയറിയാൽ ചെയ്തു കൊടുക്കാം കാണിച്ചുകൊടുക്കാം എഴുതി കൊടുക്കാം സഹായിക്കാം എന്നു പറഞ്ഞ് അധികാരത്തിൽ കയറുകയും അധികാരം ലഭിച്ചാൽ ഉടനെ സകലതും മറക്കുന്ന അൽഷിമേഴ്സ് രോഗത്തിന് അടിമയാകുകയും ചെയ്യാറാണ് പതിവ്.

ജയിച്ചിട്ട് നൂറുരൂപ കൊടുക്കുവാൻ വിജി തീരുമാനിച്ചത് ബാബു വർഗീസ് ആളുകൾക്ക് ബാഗിൽനിന്ന് കാണിച്ചു കൊടുത്തു ഓടിനടന്ന് എല്ലാവർക്കും 500 രൂപ കൊടുത്തു,അങ്ങനെ ബാബുവർഗീസ് വിജയം കരസ്ഥമാക്കി.

ഊടായിപ്പിന്റെ ആചാര്യനായ പി എസിന്റെ ചാണക്യതന്ത്രം പാളിപ്പോയി. ഇലക്ഷൻ തലേദിവസം വരെ ഒന്നും കൊടുക്കുവാൻ സാധിക്കാത്ത പി എസ് ന്റെ സാഹചര്യം ടി ജെ പക്ഷം ശരിക്കും ഉപയോഗിച്ചു. അല്ലാതെ പഴത്തൊലി കാണിച്ച് ആടിനെ കൊണ്ടുപോകുന്നതു പോലെയുള്ള വിഎസിനെ തന്ത്രമല്ല. അവിടെ നടന്നത് റിയാലിറ്റിയാണ്. എഴുത്തുകാരനായ ബാബു ജോർജ് ലഭിച്ചത് 20 വോട്ട് ആണ്.അവസാനം തന്റേയും, ഭാര്യയുടെയും രണ്ടു വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

രണ്ടു പ്രാവശ്യവും മറ്റുള്ളവരുടെ കാലുവാരൽ അനുഭവിച്ച വിജി ഒന്നു മനസ്സിലാക്കണം,ഈ സ്ഥാനങ്ങൾ നിങ്ങൾക്ക് ദൈവഹിതം അല്ല എന്നുള്ളത്. പണ്ട് ഒരു ജന്മിയോട് ജോലിക്കാരൻ മുൻപ് കൊടുക്കുവാനുള്ള 100 രൂപയും, അന്നത്തെ പണിക്കൂലിയും, അഡ്വാൻസ് 100 രൂപയും ചോദിച്ചു, വൈകിട്ട് പണം കൊടുക്കുമ്പോൾ 100 രൂപ കൊടുത്തിട്ട് തരാനുള്ള 100 , പണിക്കൂലി 100, അഡ്വാൻസ് ചോദിച്ച നൂറ്, എല്ലാം കൂടി കൊടുത്തത് 100 രൂപ മാത്രം.

അതുപോലുള്ള സ്വഭാവം ഉള്ള വ്യക്തിയാണ് ബാബു വർഗീസ്. ശ്രീമാൻ സാമുവൽ ഗുരുക്കൾ ഇത്തരം പ്രവർത്തികൾ ചെയ്യരുത് എന്ന് ശിഷ്യൻ ബാബു വർഗ്ഗീസ്നോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ് എല്ലാ നന്മകളും നേരുന്നു. അധികാരത്തിൻറെ മത്തുപിടിച്ച പോസ്റ്ററുകൾ മതിലുകളിൽ ഉണ്ടാകാതിരിക്കുവാൻ ശ്രമിക്കണം.

മധ്യമേഖലാ തെരഞ്ഞെടുപ്പ്….

ഏറ്റവും സങ്കീർണ്ണമായ ഒരു തിരഞ്ഞെടുപ്പായിരുന്നു മധ്യമേഖലയിൽ. തിരഞ്ഞെടുപ്പ് ദിവസമായിരുന്നു 25 തീയതി . പാസ്റ്റർ രാജൻ എബ്രഹാമും ദുരന്തം എന്നറിയപ്പെടുന്ന തോമസ് മാത്യുകൂടി ടി ജെ ശാമുവേലിനെ കാലു വാരിയ ദിവസമായിരുന്നു, മേഖലാ ഡയറക്ടർ ആകണം എന്നുള്ള രാജൻ അബ്രഹാമിന് ആഗ്രഹത്തെ ടിജെ തടഞ്ഞപ്പോൾ, എല്ലാകാലത്തും തൻറെ വിശ്വസ്ത സേവകനായ തോമസ് മാത്യു ആഗ്രഹത്തെ തമസ്കരിച്ചപ്പോൾ അത് ജോസ് പാസ്റ്റർക്ക് വോട്ടായി രൂപാന്തരം പ്രാപിച്ചു.

വർഷങ്ങളായി ടിജെയുടെ ഹൃദയത്തെയും, ശ്വാസത്തെയും താളങ്ങൾ ശരിയായി മനസ്സിലാക്കിയിരുന്ന തോമസ് മാത്യു പാലം വലിച്ചപ്പോൾ ഒരു സാധാരണ കാലുവാരി പാസ്റ്റർആയും തരംതാണു എന്നുള്ളതാണ് ഇവിടെ കാണുവാൻ സാധിക്കുന്നത് . കാലഹരണപ്പെട്ട ടിജെയുടെ അഗ്രഹങ്ങൾ, നിലപാടുകൾ മാറ്റാത്തത് പരാജയങ്ങൾക്ക് കാരണമായിത്തീരുന്നു.

ഏഴാംക്ലാസുകാരൻ മേഖലയുടെ ഡയറക്ടർ ആക്കുമ്പോൾ അഭ്യസ്ഥ വിദ്യരായ യുവപാസ്റ്റർമാർ ചിന്തിക്കുന്നു, കടപ്പുറത്തെ സംസാരവും എടാ,പോടാ,വിളിയും വിദ്യാസമ്പന്നരായ പല പാസ്റ്റർമാർക്കും ദഹിക്കുന്നില്ല . മാത്രമല്ല എന്തു ഗുണ്ടായിസം നടത്തുന്നവർക്ക് ലഭിക്കുന്നത് പട്ടണങ്ങളിലെ സഭകളാണ്.മധ്യമേഖലയിൽ ബെൻസ് തോൽക്കാനുള്ള കാരണം പാർട്ടികൾ പറയുന്നതുപോലെ തോൽവിയെക്കുറിച്ച് ഞങ്ങൾ പഠിക്കും എന്നാണ് ടിജെ ഗ്രൂപ്പുകാർ പറയുന്നത്.

തൻറെ എല്ലാമെല്ലാമായ ബെനാസോസിന്റെ തോൽവി ടിജെയ്ക്ക് സഹിക്കുവാൻ സാധിക്കുമായിരുന്നില്ല എന്ന് സ്റ്റേജിൽ ഇരുന്നത് കണ്ടാൽ മനസ്സിലാകുമായിരുന്നു. മേഖല ഡയറക്ടറായി കടന്നുവന്ന ജോസ് പാസ്റ്റർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കുവേണ്ടി ദൈവം ധാരാളമായി താങ്കളെ ഉപയോഗിക്കട്ടെ. അനുഗ്രഹിക്കട്ടെ ബലപ്പെടുത്തട്ടെ എന്ന് ആ ശംസിക്കുന്നു.

ദക്ഷിണമേഖല തെരഞ്ഞെടുപ്പ്….

ദക്ഷിണ മേഖലയിലെ മേഖലാ ഡയറക്ടർ ആയിരുന്നത് വിൽഫ്രഡ് രാജ് എന്ന മറ്റൊരു ഗുണ്ട നേതാവായിരുന്നു. അദ്ദേഹം ഇരിക്കുന്ന സഭയിലും സെക്ഷനിലും പലവിധമായ പോലീസ് കേസുകളും സഭയിൽനിന്ന് ആളുകൾ പോകുന്നത് കോടതി വ്യവഹാരങ്ങളും നടന്നുകൊണ്ടിരിക്കുകയായിരുന്നു .

പി എസിന്റെ ആശ്രിതവത്സലൻ ആയിരുന്നു. ഗുണ്ടായിസത്തിൽ ആളുകൾക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റൊരു ഗുണ്ട ആയ എംഎ ഫിലിപ്പുമായിചേർന്ന് രൂപീകരിക്കുന്ന മൂന്നാം മുന്നണിക്ക് പാസ്റ്റർ. വിൽഫ്രഡ് രാജ് കൈ കൊടുത്തതുകൊണ്ട് ദക്ഷിണമേഖല വിൽ വിൽഫ്രഡ് രാജനെ കൈവെടിഞ്ഞു എന്ന് തന്നെ പറയാം.
ഒരു മൂന്നാം മുന്നണിക്ക് എല്ലാവരും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നാൽ എം എ ഫിലിപ്പിനെ എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു കാര്യമാണ്. പഞ്ചാമൃതം ആണെങ്കിലും അത് തുപ്പൽ കോളാമ്പിയിൽ കൊടുക്കുന്ന അവസ്ഥ.
 സർവ്വ പരീക്ഷണങ്ങളും ജയിച്ചുവന്ന പി കെ ജോസ് പാസ്റ്റർക്ക്അഭിനന്ദനങ്ങൾ അറിയിക്കുന്നു ടിജെയുമായി കൂടി നിന്നുകൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതെ പ്രസ്ഥാനത്തെ വളർത്തുവാൻ തക്കവണ്ണം ദൈവം സഹായിക്കട്ടെ എന്ന് എന്ന് പ്രാർത്ഥിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.