ഇനി അവന്‍ അവനും, അവള്‍ അവള്‍ക്കും സ്വന്തം.

ഇനി അവന്‍ അവനും, അവള്‍ അവള്‍ക്കും സ്വന്തം.
September 07 21:09 2018 Print This Article

‘സ്വവര്‍ഗബന്ധം മാത്രമല്ല പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗികബന്ധവും കുറ്റകരമല്ല’ എന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഈ വാര്‍ത്ത സത്യമെങ്കില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് മാത്രമല്ല അതിരുകളില്ലാത്ത ലൈംഗികബന്ധത്തിന് കൂടി അനുമതി ലഭ്യമായിരിക്കുകയാണ്.

വിവാഹത്തിന് പുറത്തുള്ള ഏതു ലൈംഗികബന്ധത്തെയും വിശുദ്ധ ബൈബിള്‍ വ്യഭിചാരം (Adultery), ദുര്‍ന്നടപ്പ് (Fornication) പരസംഗം (Sexual Immorality) എന്നു വിളിക്കുന്നു (Heb 13:4). ദുര്‍നടപ്പു കരെയും, വ്യഭിചാരികളെയും ദൈവം വിധിക്കുമെന്ന് വിശുദ്ധ ബൈബിള്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘വ്യഭിചാരം ചെയ്യരുത്’ (Exo. 20:14) എന്നത് സര്‍വ്വശക്തനായ ദൈവം മാനവജാതിക്കു നല്‍കിയ കല്‍പ്പനയാണ്.

ലോത്തിന്റെ കാലംപോലെയും നോഹയുടെ കാലം പോലെയും മനുഷ്യപുത്രന്റെ വരവും ആകും (Mathew 24:37). ഈ രണ്ടു കാലത്തിന്റെയും പൊതു പ്രത്യേകത ഭോഗാസക്തി വര്‍ദ്ധിച്ചകാലം, സ്വവര്‍ഗാനുരാഗികളുടെ കാലം, നിര്‍ഭയ വാസവും തീന്‍ പുള്ളപ്പും വര്‍ദ്ദിച്ചകാലം എന്നായിരുന്നു എന്ന് കാണാം.

ക്രൈസ്തവ ഭൂരിപക്ഷമുള്ള യു.എസിലും. ഇംഗ്ലണ്ടിലുമൊക്കെ ഈ നിയമം നേരത്തെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് അപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഒരു ‘സോദോം’ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ഇന്ന് ഭൂമിയിലേ മിക്ക സ്ഥലങ്ങളും സൊദോമിനേക്കാള്‍ അധ:പ്പതിച്ചു കഴിഞ്ഞു എന്ന് സാരം.

‘സൊദോമില്‍ പാപം ഉണ്ടെങ്കില്‍ പിറകലെ ഒരു ന്യായവിധിയുമുണ്ട്’ എന്ന് മറക്കരുത്. എവിടെ പാപം ഉണ്ടോ അവിടെ ദൈവന്യായവിധി ഇറങ്ങിവരും.

ബൈബിള്‍ ഭാഷയില്‍, ആണോട് ആണും, പെണ്ണോട് പെണ്ണും അവലക്ഷണമായത് ചെയ്യുവാന്‍ ഉചിതമല്ലാത്ത ചെയ്യുവാന്‍ നികൃഷ്ടബുദ്ധി ഏല്‍പ്പിക്കപെടുമ്പോള്‍ (Rom.1:27) പാപം അതിന്റെ പരകോടിയില്‍ എത്തിയിരിക്കുന്നു എന്ന് ഗ്രഹിക്കാം. അനീതി കൊണ്ട് സത്യത്തെ തടുക്കുന്ന മനുഷ്യന്റെ സകല അഭക്തിക്കു നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍നിന്ന് വെളിപ്പെടുത്താന്‍ കാലമായിരിക്കുന്നു.

ഇതിങ്കല്‍ ആശ്ചര്യപ്പെടുരുത് ഇവ സംഭവിക്കേണ്ടതു തന്നെ. മനുഷ്യപുത്രന്റെ വരവ് അടുത്തുപോയെന്നും അതിനായി നമുക്ക് ഒരുങ്ങാം എന്നുമുള്ള മുന്നറിയിപ്പായി ഇതിനെ കാണുക. നാമും നമ്മുടെ തലമുറയും ഈ കൊടിയപാപത്തില്‍ പങ്കാളികളാകരുത് തന്നത്താന്‍ സൂക്ഷിക്കുക.

മാറാനാഥ… അനാഥമ…..

ബി. മോനച്ചന്‍ കായംകുളം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.