ഇതാണോ തടഞ്ഞുവെക്കൽ ? ഇതാണോ ബന്ദിയാക്കൽ ?

ഇതാണോ തടഞ്ഞുവെക്കൽ ?  ഇതാണോ ബന്ദിയാക്കൽ ?
January 10 06:52 2019 Print This Article

ഐപിസിയിൽ അരങ്ങേറിയ ഏറ്റവും വ്യത്യസ്തമായ നാടകങ്ങളിൽ ഒന്ന് ഇന്നലെ 2019 ജനുവരി 8 നു നടന്നത്. അത് ഏറെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറി 
ഐപിസിയുടെ ജനറൽ കൺവൻഷനോട് അനുബന്ധിച്ചു   അതിന്റെ മുന്നോടിയായി പുറത്തിറക്കിയ പാട്ടുപുസ്തകം ആണ് ഇത്തവണത്തെ വില്ലനായി മാറിയത് 

ഇത്തവണത്തെ പാട്ടുപുസ്തകത്തിൽ അതിക്രമമായി ചില കാര്യങ്ങൾ ചേർക്കുകയും അർഹമാക്കപ്പെട്ടവ ഒഴിവാക്കുകയും ചെയ്തുകൊണ്ട് നടന്ന അനീതികൾ ചോദിച്ചതിനെ തുടർന്നാണ് പൂരത്തിന് വഴി തിരിച്ചുവിട്ട രാഷ്ട്രീയ നാടകങ്ങൾ പുറത്തുവന്നത്. ന്യായമായും നിലവിലുള്ള യൂത്ത് പ്രതിനിധികളെ ആരെയും ഒരു പ്രോഗ്രാമിലും പങ്കെടുപ്പിക്കാതെയും അവരുടെ പേരുകൾ മനഃപൂർവം ഒഴിവാക്കി പോയവർഷങ്ങളിലെ, സ്ഥാനം ഒഴിഞ്ഞ യൂത്ത് റവറണ്ടുമാരുടെ പേരുകളും പ്രോഗ്രാമകളും പഴയ പ്രസിഡന്റ് സുധി എബ്രഹാമിന് ഒന്ന്, വൈസ് പ്രസിഡന്റ് സിനോജിന് മൂന്നു പ്രോഗ്രാം, പഴയ ജോയിന്റ് സെക്രട്ടറിക്ക്‌ ഒന്ന് എന്നീ ക്രമത്തിൽ പാട്ടുപുസ്തകത്തിൽ പ്രസിദ്ധികരിച്ചു. അതും ഒരു പാനൽ യുദ്ധം പോലെ വളരെ വ്യക്തമായി വിശ്വാസസമൂഹത്തിനു മനസിലാകുന്ന രീതിയിൽ.

ഇതിന്റെ കാരണം ഐപിസി ജനറൽ പ്രസിഡന്റിനോട് ഒരുകൂട്ടം യുവാക്കന്മാർ ചോദിച്ചതാണ് മറുഭാഗം ഒരു അവസരമായി എടുത്ത് പ്രതികാരവും പകപോക്കലും നടത്തിയതും മറ്റു സംഭവങ്ങൾ ഉണ്ടായതും. നിലവിലുള്ള ചില പി വൈപിഎ പ്രവർത്തകർ ഓഫിസിൽ നിൽക്കുമ്പോൾ  ആവേശത്തോടെ ഈ പുസ്തകം പുറത്തിറക്കാൻ പാടില്ല എന്നു പറഞ്ഞതും സത്യമാണ്. എന്നാൽ ഈ സമയം തക്കത്തിൽ ഉപയോഗിച്ച ചിലർ ഈ പുസ്തകങ്ങൾ കീറുകയും അതിന്റെ ഫോട്ടോ എടുത്തു നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ആരാണ് ഇത് കീറിയത് എന്ന് പ്രചരിപ്പിച്ചവർ പുറത്തുപറയാതെ ഒരു വ്യക്തിയുടെ മേൽ മാത്രം കുറ്റം ചുമത്തുകയും ചെയ്തു. കൂടാതെ ജേക്കബ് ജോണുമായി നടന്ന സംഭാഷണങ്ങളുടെ വീഡിയോ പ്രചരിച്ചു യുവജന പ്രവർത്തകരെ മോശമായി ചിത്രീകരിച്ചു അവരെ അക്രമികൾ എന്ന് പറഞ്ഞു പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയകളിലും മറ്റും പരത്തുകയും ചെയ്തതിന്റെ പിന്നിലെ ഗൂഢ ലഷ്യങ്ങൾ പലതാണ് എന്ന് വളരെ വ്യക്തം. ഇലക്ഷനുമായി ബന്ധപ്പെട്ടു ചിലപ്രവർത്തകരെ ഒതുക്കാനും, കേരളാ സ്റ്റേറ്റുമായി ബന്ധപ്പെട്ട് അയോഗ്യത കൽപ്പിക്കാനുമായുള്ള ഗൂഢതന്ത്രങ്ങൾ മാത്രം ആയിരുന്നു.

തുടർന്ന് പാസ്റ്റർ കെ സി ജോണിന്റെ നിർബന്ധപൂർവം ജേക്കബ് ജോണിനു വേണ്ടി ആരോ എഴുതിയ കത്ത് കൗൺസിലിൽ വന്നത് വ്യക്തിപരമായി അജി കല്ലുങ്കൽ എന്നവ്യക്തിക്കെതിരായി നടന്ന ഗൂഢ ലക്ഷ്യത്തോടെയല്ലേ ? ഇതൊക്കെ ആർക്കും ഊഹിക്കാവുന്നതേയുള്ളു.

അപ്പോൾ തന്നെ ഐപിസിയിൽ തടയലും, ചോദ്യം ചെയ്യലും ഒന്നും പുതിയ കാര്യങ്ങൾ അല്ല. നാളിതുവരെ നടന്ന ഒരു പാട് കാര്യങ്ങൾക്കു ഇതുപോലെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു കൊടുത്ത കത്തുകളിൽ ഒന്നിനുപോലും പ്രസിഡന്റൊ,സെക്രട്ടറിയോ കൗൺസിലോ നടപടി എടുക്കാതെ ഇപ്പോൾ ഒരു തുറന്നയുദ്ധം പോലെ അജിക്കെതിരെയുള്ള ഇത്തരം വിചിത്രമായ കാര്യം വെറും ബാലിശമാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ തിരിച്ചറിയാതെ ഇവർക്ക് വേണ്ടി ചാവേർ ആകുകയാണ് ചിലർ. ഐപിസിയിൽ ഇതിനു മുമ്പ് പാസ്റ്റർ ഫിലിപ്പ് തോമസ് സെക്രട്ടറി ആയിരുന്ന കാലത്തു അദ്ദേഹത്തെ ഖരോവോ ചെയ്തപ്പോൾ മിണ്ടാതിരുന്ന മഹാന്മാർ ആണ് ഇപ്പോൾ ഒരു ചോദ്യം ചോദിച്ചപ്പപ്പോൾ കത്തിറക്കിയത് ?
ചിലത് ഇവിടെ കുറിക്കാം:
1- പാസ്റ്റർ ഫിലിപ്പ് പി തോമസ്‌ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലം, പെരുമ്പട്ടി സഭയുടെ വിഷയത്തിൽ പാസ്റ്റർ. കെ. കെ ചെറിയാനും അന്നത്തെ ജനറൽ ട്രഷറാർ ആയിരുന്ന ഈപ്പൻ തോമസ്‌ കപ്പമാംമൂട്ടിലും മറ്റു 15 പേരോളം അദ്ദേഹത്തിന്റെ ഓഫിസിൽ കയറി രണ്ടുപേർ വാതിലിൽ നിന്നും ബാക്കിയുള്ളവർ അകത്തുകയറി വാതിൽ അടച്ചു 45 മിനിറ്റ് ഖരാവോ ചെയ്തു. തൊട്ടപ്പുറത്തെ മുറിയിൽ പാസ്റ്റർ. കെ. സി. തോമസ് ഉണ്ടായിരുന്നു. ആർക്കും നടപടി എടുക്കേണ്ടായിരുന്നു. നടപടി എടുക്കാൻ ഫിലിപ്പ് പി തോമസ്‌ കത്ത് കൊടുത്തും ഇല്ല.
2- കേരളാ കൗൺസിൽ ഓഫിസ് ഗ്ലാസ് ഷിബു നെടുവേലി തല്ലിതകർത്തു. ആർ നടപടി എടുത്തു ?
3- കഴിഞ്ഞ ജനറൽ കൺവൻഷനിൽ പി വൈ പി എ ഓഫീസ് ഗ്ലാസ് തല്ലിപ്പൊട്ടിച്ചു. എന്തു നടപടി എടുത്തു ?
4- കുമ്പനാട് കൗൺസിൽ യോഗാനന്തരം ഒരു കൗൺസിൽ മെമ്പറിനെ മറ്റൊരു കൗൺസിൽ മെമ്പർ അടിച്ചു കണ്ണു കലക്കി. (അതു നിമിത്തം ആ കണ്ണിന് സർജറിയും കഴിഞ്ഞു. കാഴ്ച്ച ശക്തിയും കുറഞ്ഞു ) ആർ നടപടി എടുത്തു?
5- ചില വർഷം മുൻപ് ആക്റ്റിംഗ് ജനറൽ സെക്രട്ടറി ആയിരുന്ന പാസ്റ്റർ. സാം ജോർജ്ജ് അന്നത്തെ മിനിട്സ് ബുക്കിന്റെ പേപ്പർ കീറി എന്നുപറഞ്ഞു പാസ്റ്റർ. കെ. സി. തോമസും പാസ്റ്റർ. രാജു പൂവക്കാലയും വ്യാജ സത്യവാങ്മൂലം കോടതിയിൽ കൊടുത്തതിനെതിരെ നടപടി വേണമെന്ന് പാസ്റ്റർ സാം ജോർജ്ജ് ഒരു കത്ത് കൗൺസിലിൽ കൊടുത്തിട്ട് ആർ നടപടി എടുത്തു?
6- ഒരു കൗൺസിൽ അംഗം കുമ്പനാട് കൺവൻഷൻ പന്തലിൽ ആത്മഹത്യ ചെയ്യും എന്ന് കാട്ടി പത്തനംതിട്ട ജില്ലാ കളക്ടറിനും കുമ്പനാട് ഓഫീസിലും കത്ത് കൊടുത്തു. എന്ത് നടപടി എടുത്തു?
7- ജേക്കബ് ജോൺ ജനറൽ കൗൺസിൽ ഓഫീസ് റൂം ചങ്ങല ഇട്ടു പൂട്ടി. എന്ത് നടപടി എടുത്തു ?

8- ഇപ്പോഴത്തെ ജനറൽ സെക്രട്ടറി. പാസ്റ്റർ. കെ. സി. ജോൺ ആലുവാ സെന്റർ പാസ്റ്റർ. ഐപ്പ് ചാക്കോയുടെ ഭാര്യയെ ബലാൽസംഗം ചെയ്തു എന്നുപറഞ്ഞു ഐപ്പ് ചാക്കോ തന്നെ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്ത് അന്നത്തെ പ്രസിഡന്റിന് കൊടുത്തു.മാത്രമല്ല ഈ പീഢന കഥ ടി വി ന്യൂസ്‌ ചാനലിലും വന്നു. എന്ത് നടപടി എടുത്തു?
ഇങ്ങനെ നൂറു കൂട്ടം കാര്യങ്ങൾ ഒരു നടപടിയും എടുക്കാതെ പുറം കാലുകൊണ്ട് ചവിട്ടി കളഞ്ഞപ്പോൾ ന്യായമായ കാര്യങ്ങൾ ഓഫിസിൽ ഇരുന്നു ചോദിച്ചതിന് ഇത്രക്ക് വിറളിപൂണ്ട് ആരോ മുൻകൂട്ടി തയ്യാറാക്കിയ കത്തിൽ നടപടി ആവശ്യപ്പെട്ട് ജനറൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഒപ്പിട്ടു പുറത്തുവിടേണ്ട കാര്യം ഉണ്ടായിരുന്നോ ?

പെണ്ണ് വിഷയങ്ങൾ തുടങ്ങി, പ്രോപ്പർട്ടി നശിപ്പിക്കൽ വരെ എത്രയധികം വിഷയങ്ങൾ ഐപിസിയിൽ നടന്നിട്ടും യാതൊരു ആക്ഷൻസും എടുക്കാത്തവരുടെ ഇപ്പോഴത്തെ ആവേശം തികച്ചും രാഷ്ട്രീയ താല്പര്യം ആണ് എന്ന് പറയാതെ വയ്യ…
പാസ്റ്റർ കെ സി ജോൺ കഴിഞ്ഞ ദിവസം മനസാന്തരപ്പെട്ടതിന്റെ ഭാഗം ആയി ഒരു കത്ത് പോലെ ആർട്ടിക്കിൾ ഇറക്കിയിരുന്നു എന്നാൽ അതും രാഷ്ട്രീയ കളി ആയിരുന്നില്ലേ ?

ഇത്രയും പ്രായവും പക്വതയും ഉള്ള പ്രസിഡന്റും,സെക്രട്ടറിയും ഒരുപോലെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രചാരകർ ആയി മാറി. പോയവർഷങ്ങളിലെ പി വൈ പി എപ്രവർത്തകരുടെ കരങ്ങളും, ഗൂഢാലോചനകളുടെയും പകരം വീട്ടൽ കൂടിയായിരുന്നു അവിടെ അരങ്ങേറിയത് 

പാട്ടുപുസ്തകം കീറിയ ആളിന്റെ പേര് എന്തേ മറച്ചു വെക്കുന്നു. ഫോർമർ പി വൈ പി എ പ്രസിഡന്റിന് 1 പ്രോഗ്രാം. ഫോർമർ വൈസ് പ്രസിഡന്റിന് 3 പ്രോഗ്രാം. ഫോർമർ ജോയിന്റ് സെക്രട്ടറിക്ക് ഒന്ന്. നിലവിൽ ഉള്ള ആർക്കും ഒരു പ്രോഗ്രാമും ഇല്ല, ഇത് വെറും അച്ചടി എറർ അല്ല. മനപ്പൂർവ്വം ചെയ്ത ചതി. ഇത് ചോദ്യം ചെയ്തതാണോ തടഞ്ഞുവെക്കൽ ? ഇതാണോ ബന്ദിയാക്കൽ? ഇതാണോ ഖരാവോ ? വായനക്കാർ സ്വയം തീരുമാനിക്കു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.