ഇടുക്കി, പമ്പാ ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി, പമ്പാ ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം
October 18 23:04 2021 Print This Article

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ, ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്ന് ഡാമില്‍ ഇന്ന് രാവിലെ 7.00 മണിക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ രാവിലെ 7.00 മണിക്ക് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2398.86 അടിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് എന്ന് കെ എസ് ഇ ബി ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ നാളെ പതിനൊന്ന് മണിക്ക് ഡാം തുറക്കും.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്സ് മുതല്‍ പരമാവധി 50 കുമക്സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  ഇടമലയാര്‍ ഡാം രാവിലെ 6 മണിക്കും തുറക്കും.

ഇക്കാരണത്താല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സര്‍ക്കാരും അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികതര്‍ അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.