ഇടക്കൊച്ചിയില്‍ പരമശിവം, അടിമാലിയില്‍ ഉണ്ണിദാമോദര്‍

ഇടക്കൊച്ചിയില്‍ പരമശിവം, അടിമാലിയില്‍ ഉണ്ണിദാമോദര്‍
May 26 21:03 2018 Print This Article

നല്ല സഭ കിട്ടാനും നേതൃത്വനിരയില്‍ വരുവാനും എന്താണ്  അടിസ്ഥാന യോഗ്യതയെന്ന്  നാം പഠിച്ചു മനസിലാക്കേണ്ടത് ഇന്നിന്റെ ആവിശ്യമാണ്. സുധീർഘമായ നമ്മുടെ അനുഭവങ്ങള്‍ക്ക് വിഭിന്നമായാണ്  ഇന്ന് കാര്യങ്ങള്‍ നടക്കുന്നത്. പുതിയ നിയമ സഭയുടെ പ്രാരംഭ ഘട്ടങ്ങളില്‍ പൗലോസ് ട്രാൻഫറിനെക്കുറിച്ച് എഴിതിയിരുന്നില്ല കാരണം ആ സമയത്ത് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള കാലങ്ങളില്‍ സഭ വളര്‍ന്നു, ജനം കൂട്ടമായീ വിശ്വാസത്തിലേക്കു വരുവാന്‍ പരിശുദ്ധാത്മാവുമൂലം ഇടയായി. സഭ വളര്‍ന്നു പന്തലിക്കുവാന്‍ കാരണമായിത്തീര്‍ന്നു. എന്നാല്‍ ആ  കാലഘട്ടങ്ങളില്‍ നിന്നു വിഭിന്നമായീ കാര്യങ്ങള്‍ ചലിക്കുവാന്‍ സാഹചര്യങ്ങള്‍ വന്നപ്പോള്‍  സ്ഥലം മാറ്റം എന്ന നിലയില്‍ കാര്യങ്ങള്‍  ഉണ്ടായി. ഇന്ന് കാണുന്നതുപോലെയു ള്ള  ഒരു സ്ഥലം മാറ്റം ആയിരുന്നില്ല. മുമ്പ് കുറെ നാളുകള്‍  ഒരു സ്ഥലത്ത് ആയിരിക്കുവാന്‍   അന്ന് സാഹചര്യങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലങ്ങളില്‍ കാര്യങ്ങള്‍ക്കു  മാറ്റം വന്നു. ആ കാലാവധികള്‍ മുന്ന് വര്‍ഷത്തെക്കാക്കി ചുരിക്കി. സഭകളുടെ മിനിട്സില്‍  കമ്മറ്റി തീരുമാനിച്ചു എഴുതി വച്ച് മൂന്നു വർഷം, അല്ലങ്കില്‍ സാഹചര്യം കണക്കിലെടുത്ത്  ഒരു വർഷം കൂടി എന്ന് തീരുമാനിച്ചുറപ്പിച്ചു.

എന്നാല്‍ ഇന്ന് നല്ല സഭ ലഭിക്കാനുള്ള മാനദണ്ഡം എന്താണന്നു നാം പഠിച്ചു മനസിലാക്കേണ്ടത് വളരെ ആവിശ്യമാണ്. എന്താണ് ഈ മൂല്യ ശോഷണത്തിന്റെ കാരണം? ദൈവവേല പണം ഉണ്ടാക്കാനുള്ള  ഒരു ഉപാധിയായി കാണുന്നു എന്നതാണ്. കാലാ കാലങ്ങളില്‍ ഉള്ള സഭകളുടെ ചരിത്രം പടിക്കുമ്പോൾ അതാണ്‌ കാണുവാന്‍ സാധിക്കുന്നത്‌. മാറിനിന്നു നോക്കുമ്പോൾ വളരെ  വേദനാജനകമായ അവസ്ഥയാണ് നമുക്കുണ്ടാകുന്നത്. ക്രിസ്തു വിമോചനം പ്രസംഗിച്ചു, നാമും അതുതന്നെ പ്രസംഗിക്കുന്നു, എങ്കിലും ഇപ്പോഴും നാം ചില ശക്തികളുടെ ബന്ധനത്തില്‍ ആണ്. ഇപ്പോള്‍ നമ്മുടെ എല്ലാ സംഘടനയുടെ  നേതാക്കന്മാരേയും നിയന്ത്രിക്കുന്ന ആ വലിയ ശക്തി ഏതാണന്നു നാം മനസിലാക്കണം.  നല്ല സഭകള്‍ ലഭിക്കുന്നതും ലംഘനങ്ങള്‍  ക്ഷമിച്ചു  നൽകപ്പെടുന്നതും അവർക്കാണ്. പിന്നീട് തിരിഞ്ഞു നിന്നു സംരക്ഷിച്ചവരെ തള്ളിപ്പറയുന്നു എങ്കിലും അവര്‍ക്ക് ലഭിക്കുന്നത് നല്ല സഭകള്‍ ആണ്. ചിലപ്പോള്‍ നാം കാണുന്നത്  ഇരുന്ന സഭകളില്‍ എല്ലാം എല്ലാത്തരം പ്രശ്നങ്ങള്‍  ഉണ്ടാക്കുന്ന വര്‍ക്കാണ്  വീണ്ടും വീണ്ടും  നല്ല സഭകള്‍ ലഭിക്കുന്നത്. മാജിക്‌ എന്ന് തോന്നിപ്പോകും വിധമുള്ള  നേതാക്കളുടെ പ്രവര്‍ത്തികള്‍  നിര്‍ത്തേണ്ട  സമയമായിരിക്കുന്നു.
എല്ലാ വ്യഭിചാരികള്‍ക്കും, കള്ളന്മാര്‍ക്കും അഭയമായിരിക്കുന്നത്  കുടിയേറ്റ മേഖലയായ ഹൈറേഞ്ച് തന്നെയാണ്. എല്ലാ ചൂഷണങ്ങള്‍ക്കും എപ്പോഴും ഇവിടെയുള്ള ജനങ്ങളാണ് വിധേയരാകുന്നതും, ആയിക്കൊണ്ടിരിക്കുന്നതും. ഇതില്‍ സഭ സംഘടനാ വിത്യാസം ഇല്ലാതെ  75 ശതമാനത്തില്‍  കുടുതല്‍  വലിയ ഉത്തരവാധിത്വം ചെയ്യുന്ന ദൈവദാസന്മാര്‍ തന്നെ. ഹൈറേഞ്ചിൽ വന്നു  ഇവിടെ പ്രവർത്തിക്കുന്നവരുടെ സെന്റര്‍ പാസ്റ്റേഴ്‌സ്, പ്രിസ്ബിറ്റേഴ്‌സ് ഒക്കെ ആയീ വിലസുകയാണ്. ഈ കൂട്ടര്‍ ഏതോ ഒരു സിനിമയില്‍  പറയുന്നതുപോലെ “അവിടെ പരമശിവം ഇവിടെ ഉണ്ണിദാമോദര്‍”  ചിലര്‍ അവിടെ ഉണ്ണി ഇവിടെ പരമശിവം” ഇത് ഒരു സിനിമയിലെ എവിടോ കേട്ടു മറന്ന ഡയലോഗാണ്.
ചില വര്‍ഷത്തിനുമുമ്പ് എറണാകുളത്തെ ഇടക്കൊച്ചിയിലെ   സഭയില്‍ ഇരുന്ന് അവിടെ പുതിയ രീതിയിലുള്ള വിതയും  വിളവെടുപ്പും നടത്തുന്ന സാഹചര്യത്തില്‍ പിടിക്കപ്പെട്ട  ഒരു വിശുദ്ധനുണ്ടായിരുന്നു. ഒടുവില്‍ വീട്ടുകാരും സഭാവിശ്വാസികളും നാട്ടുകാരും  വിളവെടുപ്പ് കണ്ടു പിടിച്ചു. സഭയിലും വിശുദ്ധന്റെ വീട്ടിലും പ്രശനങ്ങള്‍ ഉണ്ടായി. വീട്ടിലെ പ്രശ്നത്തെ പ്രാര്‍ത്ഥിച്ചു അടിച്ചൊതുക്കി. എന്നാല്‍ അവിടെനിന്നിട്ട് വീണ്ടും വിളവെടുപ്പ് നടത്താനാണ് താല്പര്യവും, ശ്രമവും എന്ന്  ജനം മനസിലാക്കി. ഇത് മനസിലാക്കിയ  95% വിശ്വാസികള്‍ IPC യിലേക്കു മാറുവാന്‍ തിരുമാനിച്ചു. മാത്രമല്ല, കുടുതലും മത്സ്യത്തൊഴിലാളികള്‍ ആയ വിശ്വാസികള്‍. അവർ പറഞ്ഞത്‌ ” വള്ളം തുഴയുന്ന പങ്കായം തുഴയാന്‍ മാത്രമല്ല,  ഞങ്ങളുടെ സ്ത്രീകളുടെ പരിശുദ്ധി  കവര്‍ന്നാല്‍ പങ്കായം തിരിച്ചു പിടിച്ചു തലമണ്ട അടിച്ചുപൊട്ടിക്കാനും അറിയാം ” എന്ന സമയോചിതമായ തീരുമാനം വന്നപ്പോള്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര കമ്മറ്റികൂടി ഉടന്‍ ട്രാന്‍സ്ഫര്‍ ലെറ്റര്‍ കൊടുത്ത് അവിടെനിന്നു ഹൈറേഞ്ചിലേക്ക് മാറ്റി. അവിടെ നേതാവാകുവാന്‍ പലവിധ ശ്രമങ്ങള്‍ നടന്നു. പെണ്ണ് പിടുത്തത്തിന് സാക്ഷി പറയുവാന്‍ ആളുകളും തെളിവുകളും  ഉള്ള സാഹചര്യത്തില്‍ അന്ന് ടിജെ രക്ഷകനായീ അവതരിച്ച് രക്ഷിച്ചു. ടിജെ യുടെ ഹാര്‍ട്ട്‌ ബീറ്റ്സ് പോലും അമ്മാമ്മയേക്കാള്‍ കൂടുതല്‍ അറിയാവുന്ന ഇദ്ദേഹം   നേതാവാകുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവിടെ കാലാ കാലങ്ങളായി ടിജെ ക്കു കാൻഡിഡേറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ അധികാര സ്ഥാനത്തിനു വേണ്ടി ഇപ്പോള്‍ ഗ്രൂപ്പ്‌ മാറ്റം നടത്തി ലക്ഷകണക്കിന് പണം എറിഞ്ഞു മുന്നാര്‍ മുതല്‍ നേര്യമംഗലം വരെയും, അടിമാലി മുതല്‍ നെടുംങ്കണ്ടം വരെ  വിശാലമായി കിടക്കുന്ന മുന്നാര്‍ സെക്ഷന്‍ പ്രേസ്ബിറ്ററായി വിലസന്നു. എങ്കിലും ഞങ്ങള്‍  ഇടക്കൊച്ചിക്കാര്‍ക്ക് നിങ്ങളെ നന്നായീ അറിയാം എന്നുള്ളത് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇരുന്ന ഒറ്റ സഭയില്‍ നിന്നും മാന്യമായ ഒരു യാത്ര അയപ്പുപോലും ഇന്നുവരെ താങ്കള്‍ക്ക് ലഭിച്ചിട്ടില്ല. സഭക്കാര്‍ നിങ്ങളെ മാറ്റണമെന്ന്  എഴുതി കൊടുത്താണ് നിങ്ങളെ ഇതുവരെയുള്ള സഭകളില്‍ നിന്ന് പറഞ്ഞു അയക്കുന്നത്. ഇടക്കൊച്ചി സഭയില്‍ നിന്ന് ഞങ്ങളില്‍ ഒരാള്‍ പോലും അടിമാലിയില്‍ കൊണ്ടാക്കാന്‍ ഇല്ലായിരുന്നതുകൊണ്ട്  വഴിയില്‍ നിന്ന് വാടകക്ക് ഒരുത്തനെ വണ്ടിയില്‍ കൊണ്ടുപോകുക ആയിരുന്നില്ലേ നിങ്ങള്‍ ചെയ്തത് ? അതുകൊണ്ട് ഹൈറേഞ്ചിലെ വിശ്വാസികളെ,  അവിടെ വരുന്ന ദൈവദാസന്മാരെ നിങ്ങള്‍ ശരിക്കും പഠിച്ചിട്ടു വേണം നിങ്ങളുടെ സഭയില്‍ കയറ്റാൻ, അല്ലങ്കില്‍ ഒരിക്കല്‍ നിങ്ങള്‍ കനത്ത വില നല്‍കേണ്ടി വരും.

അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന നേതൃത്വവും   അതിനെ പിന്തുണക്കുന്നത് ആരായിരുന്നാലും  കൂടെ നിര്‍ത്തുന്ന  നേതാക്കളും ഉള്ള സാഹചര്യത്തില്‍ നാം ഒന്ന് മനസിലാക്കണം, വിശുദ്ധന്റെ വേഷം കെട്ടിവരുന്ന  ജഡീകന്മാരെ നാം തിരിച്ചറിയുന്നവര്‍ ആയിരിക്കണം. ഇവിടെ സഭയോ, വിശ്വാസികളോ അല്ല അവര്‍ക്കാവിശ്യം. മറിച്ച്, സാമ്പത്തിക നന്മകളും  അധികാരവും ആണ്. ഒരിക്കല്‍ എറണാകുളത്ത്  സെക്ഷന്‍ സെക്രട്ടറി ആകുവാന്‍ ടിജെയുടെ കാലൂവരെ നക്കിനിന്ന താങ്കൾ പി എസ് പക്ഷം ചേര്‍ന്ന് റ്റിജെ കാലുവരിയില്ലേ? പി എസ് പക്ഷത്തുനിന്നുകൊണ്ട് റ്റിജെ ക്കു  ദാസ്യപ്പണി ചെയ്തില്ലേ? ഇപ്പോള്‍ നിങ്ങള്‍ പക്ഷം മാറി നേതാവായപ്പോള്‍  അച്ചായാ, അമ്മാമ്മേ എന്നുവിളിച്ച നാവുകൊണ്ട്  റ്റിജെയെ  ‘ അവന്‍, അയാൾ, മറ്റേമോന്‍, ദ്രോഹി, ഇയാൾ’ , എന്നൊക്കയല്ലേ വിളിക്കുന്നത്‌ ? അതുകൊണ്ട് പി എസ് പക്ഷം  ഓർത്തോളൂ, നാളെ നിങ്ങളേയും ഇതു പോലെതന്നെ ആയിരിക്കും വിളിക്കുക. നിങ്ങളുടെ പുതിയ ശിഷ്യന്‍ ഇപ്പോൾ വിളിക്കുന്നതും, നാളെ വിളിക്കാൻ പോകുന്നതും എന്താണന്ന് ഓര്‍ക്കുന്നത് നിങ്ങള്‍ക്ക് നന്ന്. അതിനാല്‍ എല്ലാവരും ജാഗ്രതയുള്ളവരായിരിക്കുക!!      

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.