ആസിഫയുടെ നിലവിളി; നമ്മുടെ രാജ്യം വംശവെറിയുടെയും ഫാസിസത്തിന്റെയും പിടിയില്‍

ആസിഫയുടെ നിലവിളി;  നമ്മുടെ രാജ്യം  വംശവെറിയുടെയും  ഫാസിസത്തിന്റെയും  പിടിയില്‍
April 16 20:06 2018 Print This Article

ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്..

ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. എന്നാൽ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ഇത്രക്ക് കാമവെറിയന്മാരുള്ള വൃത്തികെട്ട ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

നമുക്ക് ചുറ്റും സ്ത്രീ സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒത്തിരിയൊത്തിരി മഹിള മണികളെ കണ്ടിട്ടുണ്ട്. ഒത്തിരിയൊത്തിരി സംഘടനകളുണ്ട്. ഈ സംഘടനക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? .ഈ പിഞ്ചു കുഞ്ഞിനെ പിച്ചികീറിയവർക്കെതിരെ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തില്ലെങ്കില്‍ നമ്മളും അവരെപ്പോലെ രാക്ഷസന്മാര്‍ തന്നെയാകും എന്നതിൽ തർക്കം ഇല്ല .

നാടോടി ഗോത്രമായ ബഖർവാൽ സമുദായത്തിൽപ്പെട്ട എട്ടുവയസ്സുകാരിയായിരുന്നു ആസിഫ ബാനു. ഈ ഗോത്രവിഭാഗത്തെ പ്രദേശത്തുനിന്ന് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു മതാന്ധത ബാധിച്ച അക്രമികളുടെ ലക്ഷ്യം. ജനുവരി പത്തിന്, മേയ്ക്കാൻ വിട്ടിരുന്ന കുതിരകളെ തിരിച്ചുകൊണ്ടുവരാനായി കാട്ടിൽ പോയപ്പോഴാണ് ആസിഫയെ കാണാതായത്. കുതിരകൾ തിരിച്ചെത്തിയെങ്കിലും ആസിഫ തിരികെയെത്തിയില്ല. ഇതേത്തുടർന്ന് ആസിഫയുടെ അച്ഛൻ യൂസഫ് പുജ്വല അയൽവാസികളെയും നാട്ടുകാരെയുംകൂട്ടി തെരച്ചിൽ തുടങ്ങി. ടോർച്ചുകളും കോടാലികളുമായി അവർ ഉൾക്കാടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും ആസിഫയെ കണ്ടെത്താനായില്ല.

സംഭവിച്ചത് ഇങ്ങനെ എന്ന് പ്രാദേശിക വർത്തകൾപറയുന്നു .. മലഞ്ചെരിവുകളില്‍ കുതിരയെ മേയ്ക്കാന്‍ പോകുന്ന ചുറുചുറുക്കുള്ള അസിഫ ജനുവരി 10ന് പതിവുപോലെ കുതിരയേയും കൊണ്ട് മലഞ്ചെരുവിലേക്ക് പോയി. അസിഫയുടെ പുറകേ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ റവന്യു വകുപ്പില്‍ നിന്നും വിരമിച്ച സന്‍ജിറാമിന്റെ മരുമകനും അവന്റെ സുഹൃത്ത് പര്‍വീഷ് കുമാറും പിന്തുടര്‍ന്ന് അവളെ വായപൊത്തിപ്പിടിച്ച് വലിച്ചിഴച്ചു തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടു. മകളെ കാണാതായപ്പോള്‍ പരാതിയുമായിപ്പോയ അച്ഛനോടൊപ്പം പ്രാദേശിക പൊലീസ് അന്വേഷണ നാടകമാണ് നടത്തിയത്. ക്ഷേത്രത്തിലും അവര്‍ തിരച്ചില്‍ നാടകം നടത്തി. ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിക്കാണും എന്നായിരുന്നു പൊലീസിന്റെ ആദ്യ മറുപടി. പൊലീസ് അന്വേഷണ നാടകം നടത്തുമ്പോള്‍ അവളെ വായമൂടിക്കെട്ടി ക്ഷേത്രത്തിനകത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.

സന്‍ജിറാമും സംഘവും ഹൈന്ദവ സംഘടനയുടെ അജന്‍ഡകള്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പാക്കുകയായിരുന്നു.തുടർന്നുണ്ടായ പ്രേതിഷേധത്തിനു ഒടുവിൽ പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. വിവരിക്കാന്‍ കഴിയാത്തവിധം ഭയാനകമാണ് സംഭവങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുറ്റമാരോപിക്കപ്പെട്ടവനെ ശിക്ഷിക്കേണ്ടെന്ന് ആവശ്യപ്പെട്ട് ബിജെപിയും വിവിധ അനുബന്ധ സംഘടനകളും രംഗത്തെത്തി. കോടതി നടപടികളെപ്പോലും ഇവര്‍ തടസപ്പെടുത്തി. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പങ്കാളിയാണ് ബിജെപി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയിലെ രണ്ട് ബിജെപി അംഗങ്ങള്‍ പ്രതിഷേധത്തെ പരസ്യമായി അനുകൂലിച്ചു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ബിജെപി അനുയായികളായ അഭിഭാഷകര്‍ ശ്രമിച്ചു. എന്തിനു കോടതിയും വക്കീലും..?. എന്തിനു ഈ രാജ്യത്തു നിയമപാലകരും നിയമമവും.

ത​ട​ങ്ക​ലി​ൽ​വ​ച്ചു പി​ച്ചി​ച്ചീ​ന്തി​യ ന​രാ​ധ​മ​ന്മാ​രു​ടെ പ്ര​വൃ​ത്തി മ​ന​സി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ അ​ണു​ക​ണി​ക​യെ​ങ്കി​ലു​മു​ള്ള​വ​ർ​ക്കു​പോ​ലും സ​ഹി​ക്കാ​നാ​വി​ല്ല. ഈ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്രം ആ ​നി​ഷ്ഠു​ര​കൃ​ത്യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​ച്ച​ത്തു​ കൊ​ണ്ടു​വ​ന്നു. പി​ഞ്ചു​ബാ​ലി​ക കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ കേട്ടാൽ പുച്ഛം തോന്നും ബി​ജെ​പി നേ​താ​ക്ക​ളാ​യ സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ കേ​സി​ൽ ഇ​ട​പെ​ട്ട​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു.

ഭി​ക്ഷാ​ട​ന​ത്തി​നാ​യി ട്രെ​യി​നി​ൽ ക​യ​റി​യ ഗോ​വി​ന്ദ​ച്ചാ​മി​ക്കു​വേ​ണ്ടി വാ​ദി​ക്കാ​ൻ​പോ​ലും വ​ന്പ​ൻ അ​ഭി​ഭാ​ഷ​ക​ർ രം​ഗ​ത്തി​റ​ങ്ങു​ന്പോ​ൾ നി​യ​മ​വും ച​ട്ട​ങ്ങ​ളും ചി​ല​പ്പോ​ൾ നി​ശ​ബ്ദ​മാ​യി​പ്പോ​യെ​ന്നി​രി​ക്കാം. പ​ണ​വും സ്വാ​ധീ​ന​വും ഏ​തു ദു​ഷ്കൃ​ത്യ​ത്തി​നും മു​ഖം​മൂ​ടി പ​ണി​യു​ന്പോ​ൾ കാ​ഷ്മീ​രി​ലെ കു​രു​ന്നു ബാ​ലി​ക​യു​ടേ​തു​പോ​ലു​ള്ള​വ​രു​ടെ നി​ഷ്‌​ക​ള​ങ്ക​ര​ക്ത​ത്തി​നു രാ​ജ്യം വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രുംഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമവ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. ക്രൂരമായി ബലാത്ക്കാരം ചെയ്ത് ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രവൃത്തിയെ വര്‍ഗീയവത്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നമതഭ്രാന്തന്മാരെയോര്‍ത് ലജ്ജിക്കുന്നു.

ഈ കൊലയ്ക്ക് പിന്നില്‍ വംശഹത്യയുടെ വെറി കൂടി ഉണ്ടെന്നുള്ളത് രാജ്യം നടുക്കത്തോടെ മനസിലാക്കുന്നു. ഹിന്ദുരാഷ്ട്രവാദം തലയ്ക്കുപിടിച്ച രാജ്യത്തെ ഹിന്ദുത്വശക്തികള്‍ ആ രാഷ്ട്രം നിര്‍മിക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നതിന്റെ ഭയാനകമായ തിരിച്ചറിവ് ഈ സംഭവം രാജ്യത്തിന് നല്‍കുന്നു.

സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഭരണത്തെയോർത്തും തലതാഴ്ത്തുന്നു. തിന്മനിറഞ്ഞ ആളുകളില്‍ നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടണം. കാമവെറിയുടെ പേകൂത്തു പിഞ്ചു കുഞ്ഞുങ്ങളുടെ മേലും നരാധമന്മാർ കാഴ്ചവെക്കുന്നത് മയക്കു മരുന്നും മനോരോഗവും ഒന്നും അല്ല..  മനുഷ്യന്റെ മനസ്സിലെ കാടത്തം മാത്രമാണ്.

നമ്മുടെ കുട്ടികളെ നമ്മോട് ചേര്‍ത്തുപിടിക്കാം. എന്തുവില കൊടുത്തും അവരെ സംരക്ഷിക്കാം. ഈ ക്രൂരതക്ക് മാപ്പ് നല്‍കിയാല്‍ ചരിത്രം ഒരിക്കലും നമുക്ക് മാപ്പ് നല്‍കില്ല. അസിഫയോടുള്ള കടമ നിറവേറ്റാന്‍ ഹിന്ദുത്വ ഭീകരതയെ എതിര്‍ക്കുന്ന എല്ലാവരും ഒന്നിക്കണം.

വംശീയ ഉന്മൂലനത്തിന് നിശ്ശബ്ദമായി പച്ചക്കൊടി വീശുന്ന ഭാവത്തെ രാജ്യം ഭയക്കേണ്ടതുണ്ട്. ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന് തുനിഞ്ഞിറങ്ങുന്നവരില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല. മതേതര സംരക്ഷണത്തിന് വേണ്ടി ഒന്നിക്കുക .

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.