പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലിസ് അറസ്റ്റു ചെയ്തു. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജിയുടെയും അനിതയുടെയും മകനെയാണ് യുവതി തട്ടിക്കൊണ്ട് പോയത്. റാന്നി സ്വദേശി ലീന (30) ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നത്. വെച്ചൂച്ചിറയിലെ ലീനയുടെ വീട്ടില്‍ നിന്നാണ് പൊലിസ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മാതാവിന് കൈമാറി.
കഴിഞ്ഞ അഞ്ചിനാണ് അനിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ കുഞ്ഞിനെ സജിയെ ഏല്‍പ്പിച്ച ശേഷം അനിതയുടെ അമ്മ പുറത്തേക്ക് പോയി. ഡോക്ടര്‍ ലേബര്‍ റൂമിലെത്തിയ സമയത്ത് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയ യുവതി സജിയുടെ പക്കല്‍ നിന്ന് കുഞ്ഞിനെ വാങ്ങി മുങ്ങുകയായിരുന്നു.
യുവതിയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ചിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് യുവതി രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.