ആള്‍ദൈവങ്ങളെയും കള്‍ട്ടുകളെയും തിരിച്ചറിയുക

ആള്‍ദൈവങ്ങളെയും കള്‍ട്ടുകളെയും തിരിച്ചറിയുക
July 25 00:54 2017 Print This Article

സൗജന്യമായി ലഭ്യമായത് നിങ്ങള്‍ സൗജന്യമായി തന്നെ കൊടുപ്പിന്‍ എന്ന് പഠിപ്പിച്ച ക്രിസ്തു ശിഷ്യര്‍ ഇപ്പോള്‍ തിരക്കില്‍ ആണ്. എങ്ങനെയെങ്കിലും കൂടിയ വിലയ്ക്ക് വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നത് മാനുഷീക ദൃഷ്ടിയില്‍ പോലും ആശ്ചര്യമായിരിക്കുന്നു. യേശുക്രിസ്തുവിന്റെ ഐഹീക നാളുകളില്‍ നടത്തിയ ശുശ്രൂഷകള്‍ വേദപുസ്തകത്തില്‍ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ വചനം പറഞ്ഞിട്ടല്ലാത്തതും പരിശുധാത്മാമ നിയോഗത്താല്‍ വല്ലതും ആയ ശുശ്രൂഷകള്‍ ആരുടെ വകയാണ് !!!

കുറച്ചു കാലങ്ങളായി കേരളക്കരയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കള്‍ട്ടുകള്‍ സാംക്രമികരോഗമായി വചനവിരുദ്ധ ശുശ്രൂഷകള്‍ പെന്തെകൊസ്തു സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാഴ്ച്ച ഒരുതരം നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിയൂ. യേശുവിന്റെ ശുശ്രൂഷകള്‍ ഒരിടത്തും വില്‍ക്കപെട്ടതായി കാണുന്നില്ല. ദൈവം ഏല്‍പ്പിച്ച അഭിഷേകത്തിന്റെ നിറവു ശത്രുവായ പിശാചിന്റെ മുന്‍പില്‍ പോലും പ്രകടിപ്പിച്ചു ഉല്ലസിക്കുകയോ താന്‍ സ്‌നേഹിച്ച ശിഷ്യര്‍ക്ക് നാലുദ്രഹ്മ പണത്തിനു വില്‍ക്കുകയോ ചെയ്തില്ല എന്നതും ശ്രദ്ദേയമാണ്. അങ്ങനെ ക്രിസ്തു തന്റെ വേലകള്‍ പ്രകടമാക്കി സന്തോഷിക്കാന്‍ ആയിരുന്നെങ്കില്‍ സാക്ഷാല്‍ സാത്താന്‍ തന്നെ രണ്ടവസരങ്ങള്‍ ക്രിസ്തുവിനു മുന്‍പില്‍ വെച്ച് നീട്ടിയതുമാണ്. കല്ല് അപ്പം ആക്കുവാനും അഗാതഗര്‍ത്തത്തിലേക്ക് ചാടി തന്റെ അഭിഷേകത്തിന്റെ നിറവു കാട്ടുവാനും കര്‍ത്താവ് തുനിഞ്ഞില്ല. അന്നത്തെ ശുശ്രൂഷാരീതികളും ഇന്നത്തെതും തമ്മില്‍ ഭാഷയുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയത് ഒഴിച്ചാല്‍ പെന്തക്കൊസ്തില്‍ പ്രമാണവ്യതിയാനം സംഭവിച്ചതായി കരുതിന്നില്ല. പറയാന്‍ വന്നത് മറ്റൊന്നാണ്. ഇതിനിടയില്‍ ആധുനികതയുടെ കൃപ എന്ന വ്യാജേന കിളിര്‍ത്തു പൊങ്ങിയ ഇത്തിള്‍ക്കണ്ണി സംസാകാരത്തെ ജുഗുപ്‌സാവഹമായി മാത്രമേ കാണുവാന്‍ കഴിയൂ. ആധുനിക ലോകത്തെ ചില ശുശ്രൂഷ രീതികള്‍ തികച്ചും വിമര്‍ശനാത്മകവും ശുദ്ധ അസംബന്ധവുമെന്ന് പറയാതെ വയ്യ.

സമീപകാലത്ത് നാം കണ്ട ഏറ്റവും വലിയ ആത്മീയതട്ടിപ്പ്ആ അടൂരുകാരന്‍ പ്രവാചകന്റെയാണ്.. തങ്ങളുടെ കൈകളില്‍ കരുതിയ ഏറ്റവും വലിയ തുക അഭിനവ പ്രവാചകന്റെ കാല്‍ക്കല്‍ വെച്ച് അഭിഷേകം വിലയ്ക്ക് വാങ്ങുന്നത് ഞെട്ടലോടെയാണ് പെന്തക്കോസ്ത് സമൂഹം വീക്ഷിച്ചത്. അത് മറക്കും മുമ്പേയാണ് ഇദ്ദേഹത്തിന്റെ കേളിവിലാസങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതു . വചനവിരുദ്ധവും അനാത്മീകവും അപരിഷ്‌കൃതവുമായ ശുശ്രൂഷകള്‍ ഇറക്കുമതി ചെയ്തു തങ്ങളുടെ സാമ്രാജ്യം പടുത്തുയര്‍ത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ആള്‍ ദൈവങ്ങളുടെ പട്ടികയിലേക്ക് ഉയരാനുള്ള വിഫല ശ്രമമല്ലേ അടൂരില്‍ അരങ്ങേറുന്നതും ഇപ്പോള്‍ ലോകമാകെ കൊണ്ട് നടന്നു വില്‍ക്കുന്നതും . ഇദ്ദേഹത്തിന്റെ ശുശ്രൂഷകളെ മനസിലാക്കാന്‍ സാമാന്യ ബോധം മാത്രം മതി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന ലാഘവത്തോടെ ഇവരുടെ സമ്മേളനങ്ങളില്‍ കടന്നു വരുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുവാന്‍ കൃപാവരങ്ങള്‍ എന്നപേരില്‍ വ്യാജ പ്രവചനവും ,ഒപ്പം ഇപ്പോള്‍ മസാലയും വില്‍ക്കുന്നു എന്നാണ് കേട്ടറിവ് . പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധം വരുത്തുന്ന പരിശുദ്ധാത്മാവിനായി കാത്തിരുന്നു പ്രാപിക്കുന്നവന്‍ ഇത്തരം ചെഷ്ടകളെ തിരിച്ചറിഞ്ഞു വേര്‍പാട് പാലിക്കാന്‍ തയ്യാറാകും എന്നതല്ലെ സത്യം. പരിശുദ്ധാത്മാവിനെ വികലമാക്കുകയാണ് ഇക്കൂട്ടര്‍ .

മുഖ്യധാര സഭകളുടെ മൗനം ഇത്തരം കള്‍ട്ടുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന സംശയം ഉയര്‍ന്നുവരുന്നു. ഈ പ്രവണതകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ സഭാനേതാകന്മാര്‍ക്ക് കഴിയാതിരിക്കാന്‍ കാരണം എന്താണ്, അവരെ വിലക്കെടുത്തോ എന്ന് തികച്ചും ജാതികള്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുന്ന ഈ കുത്തഴിഞ്ഞ ശുശ്രൂഷകളെ കണ്ടു കേരളം ശബ്ദം ഉയര്‍ത്തുന്നത് ഒറ്റപ്പെട്ടുപോകുന്നുവോ?. ഈ മാന്യന്‍ പലപ്പോഴും പ്രവചനത്തിന്റെ ആറാം മണ്ഡലം ആണ് പറയുന്നത്. ആറാം ഇന്ദ്രിയത്തിന്റെ ഉപയോഗം മുഴുവന്‍ പ്രയോചനപ്പെടുത്തുന്ന രീതിയില്‍ ആണ് തന്റെ പ്രയോഗം. ഊഹാപോഹത്തിലൂടെയുള്ള സഞ്ചാരം. കട്ടില്‍, അലമാരി അതിലെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍, ഇവയൊക്കെ വെളിപ്പെട്ടു വരുന്നു. ഇങ്ങനെ നീളുന്ന പ്രവചനസംസ്‌കാരം ആഫ്രിക്കക്കാരന്‍ വന്നപ്പോള്‍ കസേര കളിയായി രൂപം പ്രാപിച്ചതില്‍ അത്ഭുതം തെല്ലുമില്ല. പെന്തക്കൊസ്തു വിശ്വാസികള്‍ അറിയേണ്ടതായ സത്യം ഇതാണ് ഇതരസഭകള്‍ക്ക് അവരുടെ നിയമാവലി ഉണ്ട്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവന് എതിരെ അവര്‍ നടപടികളും സ്വീകരിക്കും. എന്നാല്‍ നമുക്ക് ലഭിച്ച അമിതസ്വാതത്ര്യം ഒരു ജനതയുടെ വിശ്വാസത്തിന്റെ അധപതനത്തിലേക്ക് മാറ്റി മറിക്കപെടുമ്പോള്‍ സത്യത്തില്‍ യേശുവിനെ വില്‍ക്കുകയല്ലേ ? വചനത്തെ വെറും സാമ്പത്തികനേട്ടത്തിനായി വിറ്റ് മറ്റൊരു ആള്‍ദൈവമാകാനുള്ള തത്രപ്പാടില്‍ ആണ് അയാള്‍.

ഇത് നാം തിരിച്ചറിയുന്നില്ലെങ്കില്‍, മറ്റൊരു യേശുവിനെ, അല്ലെങ്കില്‍ മറ്റൊരു സുവിശേഷം നമ്മുക്കിടയില്‍ വേരുകള്‍ നിവര്‍ത്തും… ചിന്തിക്കുക മുഖ്യ ധാരസഭകള്‍ക്ക് അവയുടെ നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയാതിരിക്കെ സാധാരണക്കാരും വിശ്വാസികളും ബോധവന്മാരാകുക. നാലാം കിട സ്വഭാവങ്ങളും കള്‍ട്ട് ഉപദേശങ്ങളും കൊണ്ട് സാധരണക്കാരന്റെ മനഃസാക്ഷിയെയും ,ജീവിതത്തെയും വലിച്ചു കീറുന്നവരെ അകറ്റി നിര്‍ത്തുക

  Categories:
view more articles

About Article Author

write a comment

1 Comment

  1. Toms
    July 27, 20:09 #1 Toms

    The main stream Penetecostals of Kerala are going through a spiritual and doctrinal crisis today as in the days of Eli.The Word of Truth (Pathyopadesam) is very rare and the real vision ceased to exist. The Pastoral leadership of the various denominations is primarily responsible for such pathetic situation.Besides that, the excessive influence of the prosperity theology, the physical and material deliverance centered gospel as well as various kinds of pseudo anointing etc; paved the way for heresy to flourish.The influx of scripturally ignorant and unstable Pentecostal church members into such cults have sown the seeds of such heresy and superfluous spirituality in the pretext of anointing in the main stream Pentecostal churches too and made the true New Testament doctrine such a big mess. Our church leaders have neither courage to warn the pastors and believers nor time to teach and train them in the true doctrine. They are playing power politics and expanding their kingdom and building up their wealth. Moreover, they are least bothered about the doctrinal anarchy in the Church of God; the body of Christ.Such a grave situation exists among Keralite Pentecostals. We need to awake knowing the severity of the grave danger.

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.