ആനപ്പുറത്തിരുന്ന് യോഗ ചെയ്യവെ ബാബ രാംദേവ് താഴെ വീണു

by Vadakkan | 14 October 2020 1:34 PM

ഭോപ്പാല്‍ : യോഗക്കിടെ ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാല്‍ രാംദേവിന് പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

Endnotes:
  1. https://padayali.com/wp-content/uploads/2020/10/nVinAAPVvxbnH1lA.mp4: https://padayali.com/wp-content/uploads/2020/10/nVinAAPVvxbnH1lA.mp4

Source URL: https://padayali.com/%e0%b4%86%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97-%e0%b4%9a%e0%b5%86/