ആണി അടിക്കപ്പെട്ട  ബാബു ജോര്‍ജ്ജിനെ മോചിപ്പിക്കുക

ആണി അടിക്കപ്പെട്ട  ബാബു ജോര്‍ജ്ജിനെ മോചിപ്പിക്കുക
March 11 18:48 2018 Print This Article

പട്ടത്വ  സഭയിലെ ഓർഡിനേഷന്‍ വാങ്ങി എന്ന കാരണത്താല്‍ പ്രസ്ഥാനത്തോട് വളെരെ കൂറുള്ള  പാസ്റ്റർ. ബാബു ജോര്‍ജ്ജിനെ  പിരിച്ചു വിട്ട  അസ്സംബ്ലീസ് ഓഫ് ഗോഡ്  മാപ്പ് പറഞ്ഞു തിരിച്ചെടുക്കേണ്ടത്  ഇന്നിന്റെ ആവിശ്വമായിരിക്കുന്നു. അല്ലെങ്കില്‍  തിരഞ്ഞെടുപ്പ് നടക്കില്ല. കാരണം പാസ്റ്റർ. A. രാജന്‍ അതിലെ ഒരു  ഓർഡൈൻഡ് പ്രീസ്റ്റ്  ആയിരിക്കുന്നു. പാസ്റ്റർ. ബാബുജോര്‍ജ്ജിനു വിശിദീകരണവും, വിവരണവും കൊടുക്കാന്‍  സമയം പോലും  അനുവദിക്കാത്ത ഭരണകുടം പാസ്റ്റർ. A രാജനെ എന്തുകൊണ്ട്   മത്സരിക്കാന്‍  നിർത്തുന്നു എന്ന കാര്യം ഉടനെ പുന:പരിശോധിക്കേണ്ടത്  ആവശ്യമാണ്. Rev MA ഫിലിപ്പ് ഗള്‍ഫ്‌ യാത്ര  നടത്തിയപ്പോള്‍  അവിടുത്തെ ചൂട് കൊണ്ട്  തലച്ചോറിലെ വക്ര ബുദ്ധി ഇരിക്കുന്ന സ്ഥലം വിഘടിച്ചുണ്ടായ  നാശകരമായ  പ്രവർത്തിയാണ് ഇതെന്ന്  മനസിലാക്കാന്‍   മറ്റു രണ്ടു ഫിലിപ്പ് മാര്‍ക്കും സാധിച്ചില്ല. അങ്ങനെ മുന്നു  ഫിലിപ്പുമാര്‍ ചേര്‍ന്ന്  ആ പാവത്തിനു പണി കൊടുത്തു. എന്നാല്‍ പെരുന്തച്ചന്റെ മുകളി മകന്‍  വളരുവാന്‍ പാടില്ല എന്ന സുപ്രണ്ട്  സാറിന്റെ പ്രാര്‍ത്ഥനക്കും അങ്ങനെ ഫലം  കണ്ടു. ‘ രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍’ അതിന്റെ പരിണിത ഫലമായിരുന്നു ടെര്‍മിനേഷന്‍  എന്ന് പറയാതെ വയ്യ.
തിരുവനന്തപുരത്തെ  75 % A .G  യുടെ പസ്റ്റർമാര്‍ക്കും ഈ ഓർഡിനേഷൻ ഉണ്ടന്നിരിക്കെ എന്ത് കൊണ്ട് ബാബു ജോര്‍ജ്ജ് പുറത്തു പോയീ. എന്തുകൊണ്ട്  കാര്യം വിശദീകരിക്കാന്‍ സമയം കൊടുത്തില്ല. തള്ളിപ്പറഞ്ഞ  പത്രോസിനോടും.  സകലരോടും ക്ഷമിച്ച കര്‍ത്താവിന്റെ ശിഷ്യര്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്? എന്ത് കൊണ്ട് പട്ടത്വ സഭ മേലധികാരികളുമായി സംസാരിച്ചു  ഇത്തരം ദൈവദാസന്മാരെ  തിരികെ കൊണ്ട് വരുവാൻശ്രമിച്ചില്ല, പാസ്റ്റർ. A രാജന്‍  ഇത്രയും കാലം വരെ എക്സിക്യൂട്ടീവ്  കമ്മിറ്റിയില്‍  വരുന്നതിനു മുമ്പ് തിരിച്ചറിഞ്ഞില്ലേ, അറിഞ്ഞങ്കില്‍ എന്തുകൊണ്ട്  മറച്ചുവെച്ചു ? ആ സമയത്ത് പിരിച്ചു വിട്ട എല്ലാ ദൈവ ദാസന്മാരോടും ക്ഷമ പറഞ്ഞു തിരിച്ചു കൊണ്ടുവരേണം.
എന്തു കൊണ്ട്  ആ പാവം ദൈവദാസന്മാര്‍  അങ്ങനെ പോകുവാന്‍ ഇടയായീ? അവര്‍ക്ക് കിട്ടുന്ന തുച്ചമായ  വരുമാനം  കൊണ്ട് ജീവിക്കുവാൻ സാധിക്കാത്തത് കൊണ്ടല്ലേ  ഇതിനു കാരണമായി തീര്‍ന്നത് ? അണികളുടെ കാര്യം  നോക്കാതെ നേതാക്കന്മാർക്ക് കിട്ടുന്ന പണം രാഷ്ട്രീയം കളിച്ചു തീർക്കുകയല്ലേ? അതുകൊണ്ട്  ഇങ്ങനെ അവരെ ഒറ്റപ്പെടുത്തുവാൻ  മുന്‍കൈ എടുത്ത  നേതാക്കന്മാര്‍ ശിഷ്യത്വത്തിന്റെ ആദ്യ പടിയായ ക്ഷമ  പഠിക്കുവാൻ ശ്രമിക്കുക. കുടുക്കുവാൻ മന:പൂര്‍വ്വം  വലയോരുക്കി, വിശദികരിക്കാന്‍   പോലും സമയംകൊടുക്കാതെ പുറത്താക്കിയ   ബാബുജോര്‍ജ് ഉൾപ്പടെയുള്ള വെക്തികളെ   തിരിച്ചെടുക്കുക. എല്ലാത്തിന്റെയും പിന്നില്‍ കളിച്ച   അതി വിശുദ്ധനാം കുശാഗ്ര ബുദ്ധിക്കാരനുമായ റവ. MA ഫിലിപ്പിനെ  അസിസ്റ്റന്റ് സുപ്രണ്ടാക്കുക്ക. പലതരത്തിലുള്ള നീതി ഒരു കാര്യത്തില്‍ പലരോടു ചെയ്യുന്നത് നിര്‍ത്തുക. തിരഞ്ഞെടുപ്പ് മാറ്റി വച്ച്  ഒന്നുകില്‍  പട്ടത്വം  കിട്ടിയ ഇപ്പോള്‍  അസ്സംബ്ലീസ്‌ ഓഫ് ഗോഡിൽ ഉള്ള  എല്ലാവരെയും പുറത്താക്കുക.  അലങ്കില്‍  Rev  ബാബു ജോര്‍ജ് ഉള്‍പ്പടെ ഉള്ളവരെ മാപ്പ് പറഞ്ഞു തിരിച്ചെടുക്കുക. ഒരു പന്തിയിൽ രണ്ടു വിളമ്പു വേണ്ട. അല്ലങ്കില്‍ ജനം  സംഘടിക്കും.  ഇലക്ഷന്‍  നടത്തുവാന്‍ അനുവദിക്കില്ല. പൊതുജനം പ്ലേക്കാർഡും ഏന്തി എ രാജനെ വോട്ട് ചെയ്യാൻ പോലും അനുവദിക്കില്ല.
 
കൂടുതല്‍ തെളിവുകളുമായീ  പടയാളി ഉടന്‍ വരുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.