ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍
October 15 12:16 2021 Print This Article

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്​ഥാനത്തുനിന്ന്​ 2021ല്‍ 101ാം സ്​ഥാന​ത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ്​ പ്രസിദ്ധീകരിച്ചത്​.

അയല്‍ രാജ്യങ്ങളായ പാകിസ്​താന്‍, ബംഗ്ലാദേശ്​, നേപ്പാള്‍ എന്നിവ പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്​. പാകിസ്​താന്‍ -92, നേപ്പാള്‍, ബംഗ്ലാദേശ്​ എന്നിവ 76ാം സ്​ഥാനത്തും മ്യാന്‍മര്‍ 71ാം സ്​ഥാനത്തുമാണ്​. ചൈന, ബ്രസീല്‍, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ്​ വിശപ്പ്​, പോഷകാഹാരകുറവ്​ എന്നിവ നിര്‍ണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്​സൈറ്റില്‍ വിവരങ്ങള്‍ പങ്കുവെച്ചത്​.

പട്ടിണി ഏറ്റവും ഗൗര​വമേറിയ 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന പട്ടിണിയുടെ അളവ്​ ഭയപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്​സ്​ (ജി.എച്ച്‌​.ഐ) 2000ത്തില്‍ 38.8 ആയിരുന്നു. 2012 -2021 കാലയളവില്‍ ഇത്​ 28.8 -27.5 എന്നിവയിലെത്തി.

കുട്ടികളിലെ പോഷകാഹാര കുറവ്​ പട്ടിണി എന്നിവ പരിശോധിക്കു​േമ്ബാള്‍ ഏറ്റവും മോശം സ്​ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണെന്നും കോവിഡ്​ മഹാമാരിയെ തുടര്‍ന്ന്​ ഏ​ര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.