അ​രു​ണാ​ചലില്‍ തീവ്രവാദി ആക്രമണത്തില്‍ എംഎല്‍എയും മകനുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു

അ​രു​ണാ​ചലില്‍ തീവ്രവാദി ആക്രമണത്തില്‍ എംഎല്‍എയും മകനുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു
May 22 12:12 2019 Print This Article

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എംഎല്‍എയും മകനുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിറാപ്പ് ജില്ലയിലെ ബോഗാപാനിയില്‍‌ ഇന്ന് രാവിലെ 11.30ഓടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. എന്‍എസ്‌സിഎന്‍(ഐഎം) തീവ്രവാദികളാണ്‌ആക്രമണത്തിന് പിന്നില്‍.

ആക്രമണത്തില്‍ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് അസം റൈഫിള്‍സ് തിരച്ചില്‍ ഊര്‍ജിതമാക്കി.അക്രമണത്തിനെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും എന്‍പിപി ആവശ്യപ്പെട്ടു.

എംഎല്‍എക്ക് നേരത്തെ തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു. ഖോന്‍സ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയാണ് തിരോംഗ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.