അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് എക്സിക്യൂട്ടീവ് കമ്മറ്റി നീതി പാലിക്കുക.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് എക്സിക്യൂട്ടീവ് കമ്മറ്റി നീതി പാലിക്കുക.
March 17 11:49 2018 Print This Article

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് എക്സിക്യൂട്ടീവ് കമ്മറ്റി നീതി പാലിക്കുക.

ഗ്രൂപ്പ്‌ പോരാട്ടത്തിൽ അകപ്പെട്ട ഒരുപാവം ദൈവദാസനെക്കുറിച്ച് എല്ലാവരും അറിയണം. ആ ദൈവദാസന്‍ അനുഭവിക്കുന്ന വേദന നാം അറിയണം. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം ഇന്നു വഴിയില്‍ ആണ്. തല ചായിക്കുവാന്‍ ഇനി ഒരിടം കണ്ടു പിടിക്കുന്ന വേദനയിലാണ് പുതുപള്ളി AG സഭയിലെ പാസ്റ്റർ സാം ജോണ്‍.

വളരെ നിചമായ ഗ്രൂപ്പ്‌ പോരാട്ടത്തിന്റെ മറ്റൊരു ധാരുണ ബലിമൃഗമാണ് സാം ജോണ്‍. ഇന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുവാന്‍ വഴിയില്ലാതെ എല്ലാവരുടെയും മുമ്പില്‍ കൈനീട്ടേണ്ട അവസ്ഥയാണ്‌ അദ്ദേഹത്തിനുള്ളത്. ഒരിക്കല്‍ പി എസ് ഫിലിപ്പ് പക്ഷമായിരുന്ന അദ്ദേഹത്തിന് മറ്റൊരു വഴിയിമില്ലാതെ വന്നപ്പോള്‍ എതിര്‍ ഗ്രൂപ്പ് കാരനായി. R T തോമസിനെ ജയിക്കുവാന്‍ സഹായിച്ചതാണ് സാം ചെയ്ത അപരാധം. അതിനു ശേഷം R T തോമസ്‌ കൊടുത്ത സഭയില്‍ ആയിരിക്കുമ്പോൾ പി എസ് പക്ഷം ആ സഭയെ ഇളക്കി. സാം ജോണ്‍ R T ഗ്രൂപ്പ്‌കാരനാണന്നു വിധിച്ചു സഭയില്‍ നിന്ന് പുറത്താക്കി, ദൈവദാസന് മൂന്നുമാസം പാഴ്‌സണേജില്‍ താമസിക്കാന്‍ മാത്രം അനുവാദം നല്‍കി.

ഒരു സഭക്ക് എങ്ങനെ ഒരു ദൈവദാസനോട് ഇത് ചെയ്യുവാന്‍ സാധിക്കും. സ്ഥാലം മാറ്റത്തിനു മുന്ന് മാസം മാത്രം ബാക്കിയുള്ളപ്പോൾ പ്രതികാര ദാഹിയായ ടി ജെ യുടെ ഓര്‍ഡര്‍ പരിശോധിക്കുവാന്‍ പോലും ആര്‍ക്കും ആയില്ല. ആ ദൈവദാസന്‍ നിലനില്‍പ്പിനുവേണ്ടി എല്ലാവരുടെയും കാലുപിടിച്ചു. വിശുദ്ധനായ ടി ജെ ശാമുവേല്‍ അദ്ദേഹത്തെ അടിച്ചില്ല എന്ന് മാത്രമേയുള്ളൂ. എന്തുകൊണ്ട് ദൈവദാസനമ്മാരെ ഗ്രൂപ്പിന്റെ പേരില്‍ ഇങ്ങനെ പിഡിപ്പിക്കുന്നു.

ഇപ്പോള്‍ ഉള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മുന്നുപേരും കഴിഞ്ഞ കമ്മറ്റിയില്‍ ഉണ്ടായിരുന്നു. എല്ലാവരും പറയുന്നത് പി എസ് പക്ഷം വിശുദ്ധര്‍ ആണന്നാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മാനുഷികമായ ഒരു പരിഗണന കൊടുത്തില്ല? അദ്ദേഹം ഒരു പക്ഷത്തിന്റേയും ആള്‍ അല്ലായിരുന്നു. അതിനാല്‍ ആ ദൈവദാസന് വേണ്ടി സംസാരിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. ഒരു പക്ഷം ചേര്‍ന്നത് ശരിയാണ്‌ അതുകൊണ്ട് എന്തിന്നാണ് ഈ ക്രുരത ചെയ്യുന്നത് ? എല്ലാവരും കാര്യം സാധിക്കുവാന്‍ വേണ്ടി ഗ്രുപ്പ് മാറ്റം ചെയ്യുന്നില്ലേ? ടി ജെ യുടെ പാനലില്‍ ജയിച്ച ഐസക്‌ സാറും മുമ്പ് പി എസ് പക്ഷം ആയിരുന്നില്ലേ? ആ കാരണത്താല്‍ അദ്ദേഹം ഒറ്റക്കുള്ള ഈ കമ്മറ്റിയില്‍ അദ്ധേഹത്തെ നിങ്ങള്‍ കൊന്നു കളയുമോ?

പി എസ് പാനല്‍ ഭരണത്തില്‍ വരും എന്ന കാര്യം അറിയാവുന്നവര്‍ എത്രപേര്‍ ഇപ്പോള്‍ ടി ജെ യെ കാലുവാരി? തറവാടിത്വം ഉള്ള, വിശ്വാസ വഞ്ചന കാണിക്കാത്ത, സ്വന്ത കാര്യത്തിനുവേണ്ടി കാലു മാറാത്ത, അപ്പോള്‍ കണ്ടവനെ അപ്പാന്നു വിളിക്കാത്ത, 25% പേരെ നിങ്ങൾക്ക് ഈ പ്രസ്ഥാനത്തില്‍ കാണിച്ചു തരാമോ? പടയാളി വെല്ലുവിളിക്കുന്നു. ഇതില്‍ പ്രവർത്തിക്കുന്ന എല്ലാവരും ഒരു കാലത്ത് സ്വന്തം വ്യക്തിത്വം ഉള്ളവര്‍ ആയിരുന്നു.

ഈ ഗ്രൂപ്പ്‌ കളികളില്‍ അവര്‍ക്കും ജീവിക്കുവാനും മക്കളെ വളർത്താനും അവരുടെ വ്യക്തിത്വത്തെ പണയം വെയ്ക്കേണ്ടി വന്നു. അതുമൂലമാണ്‌ നിങ്ങൾക്ക് കരിമീന്‍ വറുത്തതും, A/C വണ്ടിയിലും മുന്തിയ ഹോട്ടലില്‍ നിന്നും കഴിക്കുവാനും സാധിക്കുന്നത്. ഒരു സാധാരണ പൗരനയീ ഈ ഭുമിയില്‍ ജീവിക്കാനുള്ളത് അവര്‍ക്ക് വേണ്ടി ദൈവം അവരെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ കരുതീയിട്ടുണ്ട്. ബുദ്ധിപരമായീ ജീവിക്കുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. ജോലി ചെയ്യാനുള്ള കഴിവും ആരോഗ്യവും അവര്‍ക്കുണ്ട്, എന്നാല്‍ കർത്താവിന്റെ വിളിക്ക് നിങ്ങളെപ്പോലെ തന്നെ ചെവികൊടുത്തു, നിങ്ങളെപ്പോലെ തന്നെ ഇറങ്ങി തിരിച്ചവരാണ് എല്ലാവരും.

കര്‍ത്താവിന്റെ പേരില്‍ നിങ്ങള്‍ ഓരോരുത്തരും ചവിട്ടി നില്‍ക്കുന്നത് പാവം ദൈവ ദാസന്മാരുടെ നെഞ്ചിലാണന്നു ഓര്‍ത്താല്‍ നന്ന്. കര്‍ത്താവിന്റെ വേലയില്‍ നിന്ന് പിന്തിരിയുവാന്‍ നിങ്ങള്‍ നേതൃത്വം അത് എതുമാകട്ടെ ഐപിസി, ചർച്ച് ഓഫ് ഗോഡ് , ശാരോൻ എന്തുതന്നെ ആകട്ടെ നിങ്ങൾ അതിനു കരണമായാല്‍ അത് നന്നാവില്ല എന്ന് ഞാന്‍ എളിമയോടെ ഓര്‍മ്മിപ്പിക്കുന്നു. പാസ്റ്റർ സാം ജോണ്‍ വിശ്വാസത്തില്‍ വന്നത് ഒരു ഓർത്തഡോക്സ് കുടുംബത്തില്‍ നിന്നാണ്. ദൈവം തന്റെ ജീവിതത്തിൽ ഒരു അത്ഭുത സൗഖ്യം കൊടുത്തു. ആ ദൈവത്തെ സേവിക്കാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിനു ഇന്ന് ഉണ്ടായിരിക്കുന്ന കഷ്ടങ്ങള്‍ നിങ്ങള്‍ കണ്ടില്ലാന്നു നടിക്കരുത്.

ദൈവം ഒന്നിനേയും വെറുതെ വിടില്ലന്നു മനസ്സിലാക്കിയാല്‍ നന്ന്. വെറും അറുപതു ദിവസം കൊണ്ട് അസ്ഥികൂടമാകുന്ന ശരിരമാണ് നമ്മള്‍ക്കുള്ളതെന്നു നാം മനസിലാക്കിയാല്‍ നന്ന്. ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തെ സുപ്രണ്ടും സുഖമില്ലാതായീ എന്ന് നാം ഓര്‍ക്കണം. ദൈവജനത്തിന്റെ പ്രാർത്ഥനയാല്‍ അല്ലെ വിടുതല്‍ പ്രാപിച്ചത്? ആ പ്രാര്‍ത്ഥിച്ച ജനത്തെ ദ്രോഹിക്കരുതന്നു മനസിലാക്കിയാല്‍ വളെരെ നന്ന്.

പഠിക്കുന്ന മുന്ന് കുട്ടികളോടും ആ ദൈവദാസനോടും സഭയും നിങ്ങളും കാണിക്കുന്ന ഈ ക്രുരത എന്ത് കാരണത്തില്‍ ആണകിലും അവസാനിപ്പിക്കണം. ഒരു മനുഷ്യാവകാശത്തിന്‍റെ നേരിട്ടുള്ള ധ്വംസനമാണ് കാണുന്നത്. ദൈവത്തെ അറിഞ്ഞു, അനുസരിച്ച് ജോലി രാജിവെച്ച് ദൈവ വേലക്കിറങ്ങിയ പാസ്റ്റർ. സാം ജോണിന്റെ അവസ്ഥ ഇപ്പോള്‍ വളരെ പരിതാപകരമാണ്. ഇപ്പോള്‍ മക്കളുടെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന അവസ്ഥയാനുള്ളത്. പല പ്രാവശ്യം ടി ജെയെ കണ്ടു. അല്പം പോലും ദയയില്ലാതെ ഈറ്റപ്പുലിയെപ്പോലെ പെരുമാറി.

ടി ജെ പക്ഷത്ത് ചേര്‍ന്നു എന്ന കാരണത്താല്‍ പി എസ് ഗ്രൂപ്പ്‌ ഒരു മുന്നറിയിപ്പും ഇല്ലാതെ പുതുപ്പള്ളിയില്‍ നിന്ന് സ്ഥലം മാറ്റി. മാസം 1000.രൂപ പോലും വരുമാനമില്ലാത്ത സഭയില്‍. എല്ലാത്തിനും GST അടക്കുന്ന ഈ കലഘട്ടത്തില്‍ ഭക്ഷണത്തിന് വകയില്ലാതെ ആ ദൈവദാസന്‍ ജീവിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ ക്രിസ്തുവിനെ പ്രസംഗിക്കുവാന്‍ കഴിയും?

അരുതാത്തതു എന്തെങ്കിലും ആ ദൈവദാസന് സംഭവിച്ചാല്‍ നിങ്ങള്‍ എക്സിക്യൂട്ടീവ് മുതലാളിമാർ കണക്കു കൊടുക്കേണ്ടിവരും എന്നുകൂടി ഓർമ്മിപ്പിക്കുന്നു. ആദ്യം ഈ ഭുമിയില്‍ പിന്നിട് അവിടെയും….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.