‘അവരെ വെറുതെ വിടൂ പകരം എന്നെ വെടിവെച്ചോ’ മ്യാന്‍മര്‍ സേനക്കു മുന്നില്‍ മുട്ടുകുത്തി കന്യാസ്​ത്രീ

‘അവരെ വെറുതെ വിടൂ  പകരം എന്നെ വെടിവെച്ചോ’ മ്യാന്‍മര്‍ സേനക്കു മുന്നില്‍ മുട്ടുകുത്തി  കന്യാസ്​ത്രീ
March 10 16:02 2021 Print This Article

യാംഗോണ്‍: മ്യാന്‍മറിലെ മയിറ്റ്​കിന നഗരത്തില്‍ പ്ര​തിഷേധവുമായി എത്തിയ നാട്ടുകാര്‍ക്കു നേരെ തോക്കുപിടിച്ചു വെടിവെക്കാന്‍ ഒരുങ്ങിനിന്ന സേനയെ പിന്തിരിപ്പിക്കാന്‍​ കന്യാസ്​ത്രീയുടെ ധീര ശ്രമങ്ങള്‍ക്ക്​ ലോകത്തി​െന്‍റ കൈയടി.

തൂവെള്ള വസ്​ത്രത്തില്‍ നഗരത്തിലെത്തിയ കന്യാസ്​ത്രീ പട്ടാളക്കാര്‍ക്കു മുന്നില്‍ മുട്ടുകുത്തി കരഞ്ഞുകൈകൂപ്പി നിന്ന്​ പ്രതിഷേധക്കാര്‍ക്കു പകരം ത​ന്നെ വെടിവെക്കാന്‍ ആവശ്യപ്പെടുകയാണ്​.

‘ഇവിടെ പ്രശ്​നം തുടരുന്നതു ഇഷ്​ടമല്ല, പൊലീസ്​ പിന്‍വാങ്ങുംവരെ ഞാന്‍ പിന്‍വാങ്ങുകയുമില്ല”- ഇതായിരുന്നു അവരുടെ ധീര നിലപാട്​. കുട്ടികളെ വെടിവെക്കരുതെന്നായിരുന്നു താന്‍ അവരോട്​ യാചിച്ചതെന്ന്​ പിന്നീട്​ കന്യാസ്​ത്രീ മാധ്യമങ്ങളോട്​ പറഞ്ഞു.

ഇവര്‍ ഇതേ നില്‍പ്​ തുടര്‍ന്നതോടെ ചുറ്റുമുണ്ടായിരുന്ന രണ്ടു പൊലീസുകാരും പത്തിതാഴ്​ത്തി നെറ്റി നിലത്തുവെച്ച്‌​ മാപ്പപേക്ഷയുടെ സ്വരത്തില്‍നിന്നു. ഇവിടെ തിങ്കളാഴ്​ച നടന്ന പ്രതിഷേധത്തിനിടെ പൊലീസ്​ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. ഇതിനെ തുടര്‍ന്നായിരുന്നു കന്യാസ്​ത്രീയുടെ ഇട​െപടല്‍. ടോങ്​ എന്നു പേരുള്ള ഇവര്‍ കഴിഞ്ഞ മാസവും സമാനമായി പൊലീസ്​ വെടിവെപ്പി​െന്‍റ സമയത്ത്​ ഇടപെട്ടിരുന്നു.

രാജ്യത്ത്​ തുടരുന്ന പ്രതിഷേധത്തിനിടെ പൊലീസ്​ വെടിവെപ്പില്‍ ഇതുവരെ 60ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്​. 1,800 ലേറെ പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തതതായാണ്​ കണക്കുകള്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.