അല്‍ഷിമേഴ്‌സിന്റെ ആരംഭം ശരിയായ ഉറക്കമില്ലായ്മ ജാഗ്രത !

by Vadakkan | 24 July 2017 1:06 PM

പുതിയ പഠനങ്ങള്‍ പ്രകാരം ഉറക്കത്തിലുണ്ടാകുന്ന ശ്വസന പ്രശ്‌നങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഉറക്കപ്രശ്‌നങ്ങളും അല്‍ഷിമേഴ്‌സ് രോഗവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതായി യുഎസിലെ വീറ്റണ്‍ കോളേജിലെ കെയ്ത്ത് ഫാര്‍ഗോ പറയുന്നു. ഉറക്കപ്രശ്‌നങ്ങള്‍ ചിന്തയ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ പത്തില്‍ മൂന്ന് പുരുഷന്മാരിലും അഞ്ചില്‍ ഒരു സ്ത്രീകളിലും കാണപ്പെടുന്നു. 500 ഓളം ആളുകള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഓര്‍മ്മക്കുറവിനെ അറിയാതെ പോകുന്നു. പഠനങ്ങളിലെ രണ്ടാം ഘട്ടം പറയുന്നത് 800 ഓളം ആളുകള്‍ക്ക് ഉറക്കക്കുറവ് മൂലം വളരെ മുന്‍പ് തന്നെ ഓര്‍മ്മക്കുറവ് സംഭവിക്കുന്നവെന്നാണ്. ഇതിനെ മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് എന്നാണ് പറയുന്നത്. പഠനങ്ങളിലെ കണ്ടെത്തലുകള്‍ ലണ്ടനിലെ അല്‍ഷിമേഴ്‌സ് അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Source URL: https://padayali.com/%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%82/