അലന്‍ മാത്യു ജോര്‍ജ്ജിയെ മല്ലപ്പള്ളിയില്‍ നിന്നും കാണ്മാനില്ല

അലന്‍ മാത്യു ജോര്‍ജ്ജിയെ മല്ലപ്പള്ളിയില്‍ നിന്നും കാണ്മാനില്ല
June 12 21:38 2019 Print This Article

മല്ലപ്പള്ളി : മല്ലപ്പള്ളി മേലേടത്ത് എക്കളത്തില്‍ ജോര്‍ജ്ജിയുടെയും മിനിയുടെയും രണ്ടാമത്തെ മകന്‍ അലന്‍ മാത്യു ജോര്‍ജ്ജിയെ (15) ജൂണ്‍ 6 വ്യാഴാഴ്ച ഉച്ചമുതല്‍ കാണ്മാനില്ല.

മല്ലപ്പള്ളി – ആനിക്കാട് സെന്റ്‌ മേരീസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍. പഠിക്കുവാന്‍ സമര്‍ഥനും കമ്പ്യൂട്ടറില്‍ വിദഗ്ധനുമായ അലന് 5 അടി ഉയരവും ഇരുനിറവുമാണ്. കാണാതാകുമ്പോള്‍ കറുത്ത ജീന്‍സും പച്ചയില്‍ പുളളിയുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

വ്യാഴാഴ്ച സ്കൂള്‍ പ്രവേശനോത്സവവും കഴിഞ്ഞ് തിരുവല്ലയില്‍ ബിഷപ്പിന്റെ കബറടക്ക ശുശ്രൂഷയിലും പങ്കെടുത്തിരുന്നുവെന്ന് മാതാപിതാക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കീഴ്വായ്പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക. 9101178738, 9447249407, 9446214466

കടപ്പാട് :

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.