അറുതിയില്ലാത്ത ആത്മികാഭാസം

അറുതിയില്ലാത്ത ആത്മികാഭാസം
June 29 14:01 2018 Print This Article

സാമൂഹിക തിന്മകൾക്കെതിരെ പോരാടുന്നവരും, ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നവരും, മതഗ്രന്ഥങ്ങൾ വിവക്ഷിക്കുന്ന രീതിയിൽ ആത്മികനിലവാരം പുലർത്തുന്നവരും ആകണം സഭാ അദ്ധ്യക്ഷൻമാർ. എന്നാൽ ഇന്ന് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ ആണ് നേതൃത്വങ്ങളിൽ നിലനിൽക്കുന്നത്…

വിയർക്കാതെ ലഭിക്കുന്ന പണത്തിലൂടെ ലഭിക്കുന്ന ആഡബര ജീവിതം ഇന്ന് ആത്മിക നേതാക്കൻ മാരെ സുഖലോലുപതയുടെ ഗിരിശൃംഗങ്ങളിൽ എത്തിച്ചിരിക്കുന്നു. മദ്യവും മധുരാക്ഷിയും ഇന്ന് അവർക്കു ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകം ആയിരിക്കുന്നു.

വേദ ഗ്രന്ഥങ്ങളിലെ ഭിതി ജനിപ്പിക്കുന്ന ദൈവികശിക്ഷകളെപ്പറ്റി ഘോര ഘോരം കണ്ഡക്ഷോഭം നടത്തി. വിശ്വാസ സമൂഹത്തിനെ ഭയാവസ്ഥയിലുടെ നടത്തി, വീടുകളിൽ കയറിക്കൂടി കുടുംബ ജീവിതത്തിലേ വിള്ളലുകൾ ചോർത്തിയെടുത്ത്‌ അതിലെ ലൂപ് ഹോളിലൂടെ കയറിപറ്റി ദൗർബല്യങ്ങൾ ഉള്ള വനിതകളുടെ കണ്ണീർ ഒപ്പി ആത്മനിർവൃതിയും ശാരിരിക നിർവൃതിയും അടയുകയാണ് മിക്ക സുവിശേഷ പ്രസംഗ വീരന്മാരും ചെയ്യുന്നത്. മിക്ക സഭാ നേതാക്കന്മാരും ചെയ്യുന്നത് .  ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളുവുകൾ ഇല്ലാ എന്നും ഇത് പറയുന്നവന്റെ തലമുറ നന്നാകില്ല എന്ന ഭയപ്പെടുത്തലും.

എന്താ കഥ അല്ലെ ??? ശരിക്കും കണ്ടും കേട്ടും മടുത്തിരിക്കുന്നു … ഒരു തലമുറയെ അപ്പാടെ നീരീശ്വര വാദത്തിലേക്ക് തള്ളിവിടുന്ന ഇവർക്ക് സമൂഹത്തോട് എന്തു പ്രതിപത്തി. അച്ചൻമാരും കൊള്ളാം. പിന്നെ ലോകത്തിനു കീഴിൽ ഉള്ള എല്ലാം പാപം എന്ന് പ്രഘോഷിക്കുന്ന പാസ്റ്റർമാരും കൊള്ളാം.

“നിൽക്കുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊൾക” പറയാൻ എളുപ്പമാ. പക്ഷെ വിഴാതിരിക്കണമെങ്കിൽ വഴി മാറി പോകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സ്റ്റേജിൽ, ഇത്തരക്കാർ ആത്മിക സ്റ്റേജ് ഷോ നടത്തുമ്പോൾ ചെന്ന് കയറി മൈക്ക് പിടിച്ചു വാങ്ങി വന്ന വഴിയേ ഇറക്കി വിടണം. പിന്നെ മറ്റൊരു സ്റ്റേജിൽ കയറാൻ കഴിയാത്തവിധം.

കടപ്പാട്…..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.