അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാർബറാ ബുഷ് അന്തരിച്ചു

അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാർബറാ ബുഷ് അന്തരിച്ചു
April 18 11:52 2018 Print This Article

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്‌.ഡബ്ല്യൂ ബുഷ് സീനിയറിന്റെ പത്‌നിയും ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ മാതാവുമായ ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസ്സായിരുന്നു. പ്രമുഖ സാക്ഷരത പ്രചാരകയുമായിരുന്നു അവര്‍. 1989 മുതല്‍ 1993 വരെയാണ് പ്രഥമ വനിത പദവി അവര്‍ അലങ്കരിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ജോര്‍ജ് ബുഷ് സീനിയര്‍ (93) ആണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ആയുര്‍ദൈര്‍ഘ്യം കൂടിയ പ്രസിഡന്റ്. ഇവരുടെ മകന്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ് യു.എസിന്റെ 43ാമത് പ്രസിഡന്റായി 2000ല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008 വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. പാര്‍ക്കിസണ്‍സ് രോഗബാധിതനാണ സീനിയര്‍ ബുഷ്.

അമേരിക്കയുടെ ‘തറവാട്ടമ്മ’ പദവി ഏറെക്കാലം അലങ്കരിച്ചിരുന്ന ബാര്‍ബറയുടെ മരണവാര്‍ത്ത മകന്‍ ജോര്‍ജ് ബുഷ് ആണ് പുറത്തുവിട്ടത്. ആ അമ്മയുടെ മകനെന്ന നിലയില്‍ താന്‍ ഭാഗ്യവാനാണ്. തന്റെ കുടുംബം അവരുടെ വേര്‍പാടലാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും അനുശോചന സന്ദേശങ്ങള്‍ക്കും നന്ദിയുണ്ടെന്നും ജോര്‍ജ് ബുഷ് അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.