അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചു

by Vadakkan | 29 February 2020 8:23 PM

ദോഹ: യു.എസും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍​ വെച്ചാണ്​​ അഫ്​ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്​.

ഇന്ത്യ, പാകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളും ദോഹയില്‍ കരാര്‍ ഒപ്പുവെക്കുന്നതിന്​ സാക്ഷിയായിരുന്നു. ഗള്‍ഫ്​ മേഖലയില്‍ ശാശ്വതമായ സമാധാനം കരാര്‍ മൂലം ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

19 വര്‍ഷങ്ങള്‍ക്ക്​ മുമ്ബാണ്​ യു.എസ്​ അഫ്​ഗാനിസ്​താനില്‍ അധിനിവേശം നടത്തിയത്​. 9/11 ഭീകരാക്രമണത്തിന്‍െറ വേരുകള്‍ തകര്‍ക്കുന്നതിനായിരുന്നു അഫ്​ഗാനിസ്​താനിലെ അധിനിവേശം എന്നാണ്​ യു.എസ്​ പറഞ്ഞിരുന്നത്​. അഫ്​ഗാനിസ്​താനിലെ സൈനിക നടപടിക്കിടെ 2,400 യു.എസ്​ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോര്‍ട്ട്​. നിലവില്‍ 12,000 യു.എസ്​ സൈനികരാണ്​ അഫ്​ഗാനിസ്​താനിലുള്ളത്​.

അന്തിമ സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനുമുമ്ബ് വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കയുടെ ആവശ്യത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ വളരെക്കാലമായി തര്‍ക്കമുണ്ടായിരുന്നു. 135 ദിവസം കൊണ്ട് സൈന്യത്തിന്റെ എണ്ണം 8,600 ആയി ചുരുക്കും. പതിനാല് മാസം കൊണ്ട് സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും പിന്‍വലിക്കുമെന്നും അമേരിക്ക അറിയിച്ചു. പോരാട്ടം അവസാനിപ്പിക്കാനും ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും താലിബാന്‍ എല്ലാ പോരാളികളോടും ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ദോഹയിലെ താലിബാന്‍ പ്രതിനിധി മുഹമ്മദ് നയീം ഈ ഇടപാടിനെ ‘ഒരു പടി മുന്നോട്ട്’ എന്നാണ് വിശേഷിപ്പിച്ചത്.

Source URL: https://padayali.com/%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae/